കുമാരമംഗലം: തൊടുപുഴ അടിമാലി റോഡിൽ കുമാരമംഗലം പഞ്ചായത്തിലെ പാറത്തലയ്ക്കൽ പാറ സിറ്റിയിലാണ് യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തി റോഡിൽ ഗർത്തം രൂപപെട്ടിരിക്കുന്നത്.
തൊടുപുഴയിൽ നിന്നും ഹൈറേഞ്ചിലേയ്ക്കുള്ള പ്രധാന റോഡാണിത്. പ്രശസ്തമായ മാനസിക രോഗാശുപതി പൈങ്കുളം എസ് എച്ച് ഹോസ്പിറ്റലും ഇവിടെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം രോഗികൾ ഇവിടെ ചികിൽസയ്ക്കായെത്തുന്നുണ്ട്. പൈങ്കുളം നാഗപ്പുഴവഴി മൂവാറ്റുപുഴയിലേയ്ക്കുള്ള യാത്രക്കാരും നിരന്തരം സഞ്ചരിക്കുന്നത് റോഡാണിത്
തിരക്കുള്ള ഈ റോഡിൽ വളവിൽ രൂപപെട്ടിരിക്കുന്ന ഈ ഗർത്തം പെട്ടെന്ന് ശ്രദ്ധയിൽപെടാത്തത് മൂലം ധാരാളം യാത്രക്കാർ അപകടത്തിൽ പെടുന്നുണ്ട്. ടൂവീലർ യാത്രക്കാർക്കാണ് ഈ ഗർത്തം ഏറെ അപകടഭീഷണിയാകുന്നതെന്ന് സമീപത്തുള്ള വ്യാപാരികൾ പറയുന്നു.രാത്രികാലങ്ങളിലാണ് ഗർത്തം ഏറ്റവും കൂടുതൽ ഭീക്ഷണിയാകുന്നത്
അധികൃതർ മുൻകയ്യെടുത്ത് എത്രയും വേഗം ഈ ഗർത്തം അടച്ച് അപകടഭീക്ഷണിയിൽ നിന്നും രക്ഷിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
.