Sunday, November 29, 2020
Home ELECTION ‘പെണ്ണുകേസ്’ പ്രതി സ്ഥാനാര്‍ത്ഥി; , വേണ്ടെന്ന് സിപിഎം; ജോസ് കെ മാണി വിഭാഗവും സിപിഎമ്മും ഇടയുന്നു

‘പെണ്ണുകേസ്’ പ്രതി സ്ഥാനാര്‍ത്ഥി; , വേണ്ടെന്ന് സിപിഎം; ജോസ് കെ മാണി വിഭാഗവും സിപിഎമ്മും ഇടയുന്നു

ഇടതുമുന്നണിയിലെ ധാരണ പ്രകാരം പോണേക്കര സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനാണ് നല്‍കിയത്. ഇവിടെ അഭിഭാഷകനായ ധനേഷ് മാത്യു മാഞ്ഞൂരാനെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കി.എന്നാൽ 2016 ല്‍ കൊച്ചി നഗരത്തില്‍ വെച്ച്‌ സ്ത്രീയെ കടന്നുപിടിച്ച്‌ അപമര്യാദയോടെ പെരുമാറിയ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ആളാണ് അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍. മാധ്യമങ്ങളും പ്രതിപക്ഷവും സ്ഥാനാര്‍ത്ഥിയുടെ പൂര്‍വചരിത്രം ഉയർത്തികൊണ്ടു വന്നതോടെ സിപിഎം ജില്ലാ നേതൃത്വം പ്രശ്‌നത്തില്‍ ഇടപെടുകയും, ധനേഷ് മാത്യുവിനെ പിന്‍വലിക്കാന്‍ കേരള കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സിപിഎമ്മിന്റെ നിര്‍ദേശം ധിക്കരിച്ച്‌ കേരള കോണ്‍ഗ്രസ് ധനേഷ് മാത്യു മാഞ്ഞൂരാന്റെ സ്ഥാനാര്‍ത്ഥിയായി നിലനിർത്തിയതോടെ ഇരുപാർട്ടികളും തമ്മിൽ ഇടഞ്ഞു. അതോടെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പി വി ഷാജിയെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചു.

 സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്നും, തിങ്കളാഴ്ച ഷാജിയെ പിന്‍വലിക്കാനുള്ള തീരുമാനം സിപിഎം ജില്ലാ നേതൃത്വം സ്വീകരിക്കും എന്നാണ് കരുതുന്നതെന്നും കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി വി വി ജോഷി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments