Sunday, November 29, 2020
Home INDIA തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട് അമിത്ഷാ

തമിഴ്‌നാട്ടിൽ വിവിധ വികസന പദ്ധതികൾക്ക് തുടക്കമിട്ട് അമിത്ഷാ

ചെന്നൈ : തമിഴ്‌നാട്ടിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ചെന്നൈ മെട്രോ റെയിൽ പ്രൊജക്ടിന്റെ രണ്ടാം ഘട്ടത്തിനും, തെർവൈക്കന്ദിഗൈയിലെ പുതിയ റിസർവോയറിനുമാണ് തറക്കല്ലിട്ട് അമിത് ഷാ തുടക്കം കുറിച്ചത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെർച്ച്വലായായിരുന്നു തറക്കല്ലിടൽ പരിപാടി.61,843 കോടി രൂപ ചിലവിട്ടാണ് സർക്കാർ മെട്രോ റെയിൽ പ്രൊജക്ടിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കുന്നത്.

380 കോടി രൂപയുടേതാണ് റിസർവോയർ നിർമ്മാണ പദ്ധതി. ഇവയ്ക്ക് പുറമേ തമിഴ്‌നാട്ടിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും അമിത് ഷാ തുടക്കമിടും. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. മുൻ മുഖ്യമന്ത്രിമാരായ എംജിആറിനും, ജയലളിതയ്ക്കും അമിത് ഷാ ആദരവർപ്പിച്ചു.

1,620 കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന കോയമ്പത്തൂർ അവിനാഷി റോഡ് എലവേറ്റഡ് കോറിഡോർ, കരുർ ജില്ലയിലെ നഞ്ചൈ പുഗലൂറിലെ പുതിയ ബാരേജ് ക്രോസ്, ചെന്നൈയിലെ ട്രോഡ് സെന്റർ എക്‌സ്പാൻഷൻ പ്രൊജക്ട് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് അമിത് ഷാ ഉദ്ഘാടനം ചെയ്യുക. ഇതിന് പുറമേ തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ടെർമിനൽ, അമൂല്ലൈവോയലിലെ ലൂബ് പ്ലാന്റ് , ചെന്നൈയിലെ കമർജാർ തുറമുഖ നിർമ്മാണം എന്നിവയ്ക്കും അമിത് ഷാ തുടക്കം കുറിക്കും.

തന്റെ രണ്ടുനാള്‍ നീണ്ട ചെന്നൈ സന്ദര്‍ശനത്തിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ നിരവധി പദ്ധതികളെ കുറിച്ച്‌ വിശദീകരിച്ച അദ്ദേഹം ഈ പദ്ധതികളുടെ ഗുണഫലങ്ങള്‍ തമിഴ്‍നാടിനും ലഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ 45 ലക്ഷം വരുന്ന കര്‍ഷകര്‍ക്കായി നരേന്ദ്രമോദി സര്‍ക്കാര്‍ 4,000 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ ‘ഉജ്ജ്വല’ പദ്ധതി വഴി സംസ്ഥാനത്തെ നിരവധി സ്ത്രീകള്‍ക്ക് ഗുണഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഷാ പറഞ്ഞു.

കേന്ദ്രം സ്വീകരിച്ച നടപടികള്‍ കാരണം ഇവരുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് അമിത് ഷാ തമിഴ്‌നാട്ടിൽ എത്തിയത്. രാവിലെ ചെന്നൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേർന്നാണ് സ്വാഗതം ചെയ്തത്. വൻ സ്വീകരണവും അദ്ദേഹത്തിന് ബിജെപി പ്രവർത്തകർ ഒരുക്കിയിരുന്നു.

എന്‍.ഡി.എ സര്‍ക്കാരും പ്രധാനമന്ത്രി മോദിയും തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നും ഭാവിയിലും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ എ.ഐ.എ.ഡി.എം.കെ എന്‍.ഡി.എയോടൊപ്പം തന്നെ ഉണ്ടാകുമെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം വ്യക്തമാക്കിയിരുന്നു. 2021ലാണ് തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments