Sunday, November 29, 2020
Home KERALAM കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി വിവാദത്തില്‍ മുതിർന്നഅഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്.

സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ രൂപീകരിച്ച് വിദേശ രാജ്യങ്ങളില്‍നിന്ന് ധനസമാഹരണം നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നിയമോപദേശം തേടിയതെന്നാണ്‌ റിപ്പോർട്ട്.

കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹര്‍ജിയിലാണ് നിയമോപദേശം തേടിയത്. സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ചാണ് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം ആരാഞ്ഞതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കഴിഞ്ഞ ദിവസം നരിമാന്റെ ഓഫീസിന് കൈമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...

Recent Comments