Sunday, November 29, 2020
Home SPORTS ഇന്ത്യന്‍ ക്രിക്കറ്റ് താരം സിറാജിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് താരം സിറാജിന്റെ പിതാവ് അന്തരിച്ചു

ഇന്ത്യന്‍ പേസറും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് താരവുമായ മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് (53) അന്തരിച്ചു. ശ്വാസകോശ പ്രശ്‌നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ഹൈദരാബാദിലെ ഒരു ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

‘പിതാവ് എപ്പോഴും ഇങ്ങനെ പറയുമായിരുന്നു, എന്റെ കുഞ്ഞേ, നീ രാജ്യത്തിന് അഭിമാനമാവണം. അത് ഞാന്‍ ഉറപ്പായും ചെയ്യും. ഒരു ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന എന്റെ പിതാവ് എത്ര കഷ്ടപ്പെട്ടാണ് ജീവിച്ചതെന്ന് എനിക്കറിയാം. എന്റെ പാഷനായ ക്രിക്കറ്റ് പിന്തുടരാന്‍ എന്നെ സഹായിച്ചതും ഒരുപാട് ബുദ്ധിമുട്ടിയാണ്. ശരിക്കും ഈ വാര്‍ത്ത ഞെട്ടിക്കുന്നതാണ്. എന്റെ ഏറ്റവും വലിയ പിന്തുണയാണ് എനിക്ക് നഷ്ടമായത്. ഞാന്‍ രാജ്യത്തിനായി കളിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അത് ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പരിശീലകന്‍ രവി ശാസ്ത്രിയും ക്യാപ്റ്റന്‍ വിരാട് കോലിയും ധൈര്യമായിരിക്കാന്‍ എന്നോട് പറഞ്ഞു. അവര്‍ എനിക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കി.’ മരണവിവരം അറിഞ്ഞ സിറാജ് പറഞ്ഞു.

Mohammed Siraj has tears in his eyes towards the end of national anthem before second T20 | Sports News,The Indian Express

സിറാജ് ഓസീസ് പര്യടനത്തിന്റെ ഭാഗമായി സിഡ്‌നിയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തിലാണ്. ക്വാറന്റീന്‍ നിബന്ധകള്‍ നിലനില്‍ക്കുന്നതിനാല്‍ സിറാജ് അന്ത്യകര്‍മ്മങ്ങള്‍ക്ക് എത്തില്ലെന്നാണ് വിവരം.

IPL 2020: Dad's deteriorating health is always worrying me, says Mohammed Siraj | Cricket News – India TVസിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതോടെ ഹൈദരാബാദ് നഗരത്തിലെ ഓട്ടോ തൊഴിലാളിയായിരുന്ന ഗൗസ് വാര്‍ത്തകളിലിടം നേടിയിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ സീസണിലെ മികച്ച പ്രകടനമാണ് സിറാജിന് ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇടം നേടിക്കൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...

Recent Comments