Sunday, November 29, 2020
Home MOVIES ബിനീഷിനെ 'അമ്മ'യിൽ നിന്ന് പുറത്താക്കില്ല, ഇടവേള ബാബുവിനെതിരെ നടപടിയില്ല, നടി പാര്‍വതിയുടെ രാജി അംഗീകരിച്ചു

ബിനീഷിനെ ‘അമ്മ’യിൽ നിന്ന് പുറത്താക്കില്ല, ഇടവേള ബാബുവിനെതിരെ നടപടിയില്ല, നടി പാര്‍വതിയുടെ രാജി അംഗീകരിച്ചു

ബാംഗ്ലൂർ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് ഇപ്പോൾ പുറത്താക്കേണ്ടതില്ലെന്ന് താരസംഘടന തീരുമാനിച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് നടിമാർ ഉൾപ്പടെ സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബിനീഷിനോട് വിശദീകരണം തേടാനും അമ്മ യോഗത്തിൽ തീരുമാനമായി.

ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തോട് എൽ.ഡി.എഫ് എംഎൽഎമാർ കൂടിയായ മുകേഷും ഗണേഷ് കുമാറും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.

ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമ‌ർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. അതേസമയം, നടി പാര്‍വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുളള രാജി സംഘടന അംഗീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...

Recent Comments