Sunday, November 29, 2020
Home MOVIES ഏറെ ചര്‍ച്ചയായ ഇമോഷണല്‍ സീന്‍, ദൈര്‍ഘ്യം കൂടുതലെങ്കിലും കട്ട് ചെയ്തില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക

ഏറെ ചര്‍ച്ചയായ ഇമോഷണല്‍ സീന്‍, ദൈര്‍ഘ്യം കൂടുതലെങ്കിലും കട്ട് ചെയ്തില്ല; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായിക

സൂര്യ ചിത്രം ‘സൂരറൈ പോട്രു’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂര്യയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഉര്‍വശിയുടെയും അപര്‍ണ ബാലമുരളിയുടെയും അഭിനയത്തിനും ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. ചിത്രത്തിലെ ഇമോഷണല്‍ സീന്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും ചര്‍ച്ചയായ ഒന്നാണ്.

അച്ഛന്റെ മരണ ശേഷമുള്ള ആ ഇമോഷണല്‍ സീന്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു, ഒറ്റ ടേക്കിലാണ് എടുത്തത് എന്നാണ് സംവിധായിക സുധ കൊങ്കര വ്യക്തമാക്കുന്നത്. ”ആ രംഗം മുഴുവനായും രണ്ടു തവണ ഷൂട്ട് ചെയ്തു. ഉര്‍വശി മാഡത്തിന്റെ ഭാഗങ്ങള്‍ രണ്ടു ക്യാമറ വച്ചാണ് പകര്‍ത്തിയത്. സൂര്യയുടേതിന് അതു സാധ്യമായിരുന്നില്ല. അതാണ് രണ്ടു തവണ ആ രംഗം ഷൂട്ട് ചെയ്യേണ്ടി വന്നത്.”

”ചിലര്‍ക്ക് ആ രംഗം ഒരുപാട് ഇഷ്ടപ്പെട്ടു. ആ രംഗത്തിന് ദൈര്‍ഘ്യം കൂടുതലായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നെ സംബന്ധിച്ചിടത്തോളം ആ രംഗത്തില്‍ കത്തി വയ്ക്കാന്‍ എനിക്കൊട്ടും താല്‍പര്യമുണ്ടായിരുന്നില്ല. എന്തൊരു റിയല്‍ ആയാണ് സൂര്യയും ഉര്‍വശിയും അതു ചെയ്തത്” എന്നാണ് സുധ കൊങ്കര മനോരമ ഓണ്‍ലൈനോട് പറഞ്ഞത്.

ആ ഭാഗം കുറച്ചു കട്ട് ചെയ്യാന്‍ പലരും പറഞ്ഞു. എന്നാല്‍ തനിക്ക് അത് അങ്ങനെ തന്നെ വേണമായിരുന്നു. അതിനാല്‍, ചെറുതായി ട്രിം ചെയ്യുക മാത്രമാണ് ചെയ്തത്. ഓരോ തവണ ആ രംഗം കാണുമ്പോഴും താന്‍ കരയുകയായിരുന്നു എന്നും സംവിധായിക തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments