Sunday, November 29, 2020
Home WORLD രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഒഴിപ്പിച്ചു, കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി ഫ്രാന്‍സ്

പാരീസ്: കുടിയേറ്റക്കാരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച ഫ്രാൻസിന്റെ ഇപ്പോഴത്തെ അവസ്ഥ ഭയപ്പെടുത്തുന്നതാണ്. മത മൗലിക വാദികളുടെ തുടര്‍ച്ചയായ ആക്രമണം ഉണ്ടായതോടെ, ഒടുവിൽ ഫ്രാൻസും നിലപാട് മാറ്റിയിരിക്കയാണ്. അദ്ധ്യാപകന്‍ സാമുവല്‍ പാറ്റിയെ ഇസ്ലാമിക തീവ്രാവാദി തലയറുത്തു കൊന്നതോടെയാണ് ഫ്രാന്‍സില്‍ കുടിയേറ്റ വിരുദ്ധത തലപൊക്കിയത്.

കര്‍ശന പരിശോധനകളിലൂടെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനാണ് ഇപ്പോൾ ഫ്രാന്‍സിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായ രണ്ടായിരത്തോളം പേര്‍ താമസിച്ചിരുന്ന ഫ്രഞ്ച് ദേശീയ കായിക സ്റ്റേഡിയമായ സ്റ്റേഡ് ഡി ഫ്രാന്‍സിന്റെ സമീപത്തെ അനധികൃത അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് പൊലീസ് ഒഴിപ്പിച്ചു.

ഏഷ്യ, ആഫ്രിക്കന്‍ വന്‍കരകളിലെ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് ഫ്രാന്‍സിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ഇന്നും ഫ്രാന്‍സിലെ തെരുവുകളിലാണ് കഴിയുന്നത്. എന്നാല്‍ അടുത്തകാലത്തായി യൂറോപിലും പ്രത്യേകിച്ച്‌ ഫ്രാന്‍സില്‍ അഭയാര്‍ത്ഥികളും സ്റ്റേറ്റും തമ്മില്‍ നിരവധി പ്രശ്നങ്ങള്‍ ഉടലെടുത്തു. ഇതോടെയാണ് അഭയാര്‍ത്ഥികള്‍ക്ക് ഒരു സ്ഥിരം താമസസൗകര്യമെന്ന നയത്തിലേക്ക് ഫ്രാന്‍സ് കടന്നത്. വിവിധ പൊലീസ് വകുപ്പകള്‍ ഒഴിപ്പിക്കലിന് എത്തിച്ചേര്‍ന്നിരുന്നു

ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ പൊലീസും അഭയാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 70 ബസ്സുകളിലായി 26 താത്കാലിക കേന്ദ്രങ്ങളിലേക്കാണ് അഭയാര്‍ത്ഥികളെ മാറ്റിയതെന്ന് ഫ്രഞ്ച് പൊലീസ് അറിയിച്ചു.

കുടിയേറ്റക്കാരെ തെരുവില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടി ഇമാനുവല്‍ മക്രോണ്‍ സര്‍ക്കാറിന്റെ കുടിയേറ്റ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാറിന് അഭയാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നതില്‍ കൃത്യമായ പദ്ധതികളില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments