Sunday, November 29, 2020
Home WORLD ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു, കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്ന് മോദി

ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ചു, കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമെന്ന് മോദി

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡനുമായി ഫോണില്‍ സംസാരിച്ചെന്നും, കമലയുടെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനമാണെന്നും മോദി പറഞ്ഞു.

ഇന്ത്യ-അമേരിക്ക സഹകരണം ശക്തമായി തുടരാന്‍ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി സംഭഷണ ശേഷം ട്വീറ്റ് ചെയ്തു. കൊവിഡ് 19 മഹാമാരി, കാലാവസ്ഥ വ്യതിയാനം, ഇന്തോ-പസഫിക് മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തെന്നും ട്വീറ്റില്‍ പറയുന്നു.കമല ഹാരിസിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് അഭിമാനവും, പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയും ജോ ബൈഡനും തമ്മില്‍ സംസാരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

‘10 വർഷം ലൈംഗികമായി പീഡിപ്പിച്ചു, ഗർഭിണിയാക്കി‘; പാക്ക് ക്യാപ്റ്റൻ അസം വിവാദക്കുരുക്കിൽ

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ബാബർ കഴിഞ്ഞ 10 വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് സ്കൂളിൽ ബാബർ അസമിന്റെ സഹപാഠിയായിരുന്നുവെന്ന് അവകാശപ്പെട്ട...

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍...

Recent Comments