Sunday, November 29, 2020
Home WORLD കോവിഡ് വാക്‌സിൻ 94.5% ഫലപ്രദമെന്ന് യുഎസ് കമ്പനി; ക്ലിനിക്കൽ ട്രയൽ നടത്തിയത് 30,000 പേരിൽ

കോവിഡ് വാക്‌സിൻ 94.5% ഫലപ്രദമെന്ന് യുഎസ് കമ്പനി; ക്ലിനിക്കൽ ട്രയൽ നടത്തിയത് 30,000 പേരിൽ

കോവിഡ്-19 നെതിരായ പരീക്ഷണാത്മക വാക്സീൻ 94.5 ശതമാനം ഫലപ്രദമാണെന്ന് യു.എസ് കമ്പനി. അമേരിക്കൻ ബയോടെക് കമ്പനിയുടെതാണ് പ്രഖ്യാപനം.

മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്.

30,000 ത്തിലധികം പേർ പങ്കെടുത്ത ക്ലിനിക്കൽ ട്രയലിൽ നിന്നുള്ള ഫലങ്ങളും മോഡേണ പുറത്തുവിട്ടു.രണ്ട് വാക്സീനുകളും മെസഞ്ചർ ആർ‌എൻ‌എ എന്ന പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

‘മൂന്നാംഘട്ട പഠനത്തിൽ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്‌സിന് ഗുരുതര കേസുൾപ്പടെയളള കോവിഡ് 19
പ്രതിരോധിക്കാൻ കഴിയുമെന്ന ആദ്യ ക്ലിനിക്കൽ സാധൂകരണമാണ് നൽകിയിരിക്കുന്നത്.’ മോഡേണയുടെ സി.ഇ.ഒ. സ്റ്റീഫൻ ബൻസെൽ പറഞ്ഞു.

യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്‌സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയാണ് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments