Friday, January 15, 2021
Home ജൈവപച്ചക്കറികൃഷിയിൽ വിജയഗാഥയുമായി ഒരു ബാലിക

ജൈവപച്ചക്കറികൃഷിയിൽ വിജയഗാഥയുമായി ഒരു ബാലിക

മഴമറയ്ക്കുള്ളില്‍ ജൈവ പച്ചക്കറി കൃഷിയില്‍ വിജയം കൊയ്ത് ഒമ്പതാം ക്ലാസ്സുകാരി ജിജിന ജിജി. രാജാക്കാട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എസ്. പി. സി കേഡറ്റുകൂടിയായ ജിജിന സ്കൂളില്‍ നടത്തിയ കൃഷിയില്‍ നിന്നുള്ള അനുഭവ പാഠത്തിൽ നിന്നുമാണ് വീട്ടില്‍ കൃഷിയിറക്കിയിരിക്കുന്നത്. പുതുതായി നിർമ്മിച്ച നൂറ് ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പോളിഹൗസിലാണ് കൃഷി. ഇതുവഴി  മികച്ച വരുമാനവും ഈ കുട്ടി കര്‍ഷക കണ്ടെത്തുന്നുണ്ട്.

രാജാക്കാട് സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്ഥലം പാട്ടത്തിനെടുത്തു വരെ പച്ചക്കറി കൃഷി നടത്തിയിരുന്നു. കൃഷിയോട് ഏറെ താല്‍പര്യമുള്ള ജിജിന കോവിഡ് മൂലം സ്കൂള്‍ അടച്ചുപൂട്ടിയതോടെ എസ്. പി. സി ജൈവകൃഷി പ്രോത്സാഹന പദ്ധതി പ്രകാരം വീട്ടില്‍ കൃഷി നടത്തുകയായിരുന്നു. മാതാപിതാക്കളുടെ പിന്തുണയും, സഹായവുമുണ്ടായി. മുരിങ്ങ ബീൻസ്, തക്കാളി, കാബേജ്, ചീര, കുറ്റിബീന്‍സ്, മീറ്റര്‍ പയര്‍ എന്നിവയും, മറ്റ് വിദേശയിനം പച്ചക്കറികളുമടക്കമാണ് അഞ്ച് സെന്‍റോളം വരുന്ന മഴ മറയ്ക്കുള്ളില്‍ കൃഷിചെയ്തിരിക്കുന്നത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിനൊപ്പം വിളവെടുക്കുന്ന പച്ചക്കറികള്‍ രാജാക്കാട് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലുള്ള ജൈവകാര്‍ഷിക മാര്‍ക്കറ്റിലെത്തിച്ച് വില്‍പ്പന നടത്തുന്നുമുണ്ട്. മികച്ച വരുമാനവും ഇതില്‍ നിന്നും കണ്ടെത്തുവാന്‍ കഴിയുന്നുണ്ടെന്ന് ജിജിന പറഞ്ഞു.

രാജാക്കാട് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ കൂടിയായ പിതാവ് ജിജിയും, രാജാക്കാട് ഗവ.സ്കൂൾ അദ്ധ്യാപികയായ ബിൻസിയും, സഹോദരി ജോര്‍ജ്ജിറ്റ് റോസ് ജിജിയും ജിജിനയ്ക്ക് വേണ്ട സഹായവും പ്രോത്സാഹനവും നല്‍കി ഒപ്പമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

Recent Comments