Friday, January 15, 2021
Home KERALAM സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ് 19

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 26 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം തിരുവല്ലം സ്വദേശി രവീന്ദ്രന്‍ നായര്‍ (68), ആലങ്ങോട് സ്വദേശി സുരേന്ദ്രന്‍ (55), മുതുവിള സ്വദേശി ഗംഗാധരന്‍ (62), റസല്‍പുരം സ്വദേശി സുദര്‍ശനന്‍ (53), കൊല്ലം ഉമയനല്ലൂര്‍ സ്വദേശി അയ്യപ്പന്‍ പിള്ള (74), കാവനാട് സ്വദേശി സുബയ്യന്‍ (60), ആലപ്പുഴ കരോക്കാവേലി സ്വദേശി രാജപ്പന്‍ (67), പാലത്തുണ്ടിയില്‍ സ്വദേശി ഷംസുദ്ദീന്‍ (70), കോട്ടയം വേലൂര്‍ സ്വദേശി സെയ്ദ് സുലൈമാന്‍ (54), കോട്ടയം സ്വദേശി വര്‍ക്കി ജോര്‍ജ് (94), തീക്കോയി സ്വദേശി സുഗതന്‍ (68), കോട്ടയം സ്വദേശിനി പപ്പി (82), ചങ്ങനാശേരി സ്വദേശി തങ്കമ്മ ജോസഫ് (70), മൂലേടം സ്വദേശിനി തങ്കമ്മ (62), ഇടുക്കി ചെറുതോണി സ്വദേശി മാത്യു (52), തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിനി ദേവയാനി (61), കാലൂര്‍ സ്വദേശി കുഞ്ഞി (90), ചാവക്കാട് സ്വദേശിനി ജുബൈരിയ (62), പറവത്താനി സ്വദേശിനി ലില്ലി (78), ചേറ്റുപുഴ സ്വദേശി വേലായുധന്‍ (78), മലപ്പുറം കവനൂര്‍ സ്വദേശിനി നബീസ (54), തേഞ്ഞിപ്പാലം സ്വദേശിനി രാധാമ്മ (80), കുന്നുമ്മല്‍പൊറ്റി സ്വദേശി അബ്ദുള്‍ അസീസ് (52), വള്ളിക്കുന്ന് നോര്‍ത്ത് സ്വദേശി ഹംസകോയ (69), പീയുംകടവ് സ്വദേശി സിദ്ദിഖ് (68), വാളാഞ്ചേരി സ്വദേശിനി ബീവി (67), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1848 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച്, പകരം നിര്‍ധന രോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ചികില്‍സാ സഹായം

ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക നിര്‍ധന രോഗികള്‍ക്ക് സഹായമായി നല്‍കാൻ സന്നദ്ധരായി ഒരു കുടുംബം. ഇരിങ്ങാലക്കുട കുരിശങ്ങാടി ഡേവീസ്- ജോയ്‌സി...

തലചായ്ക്കാൻ ഒരിടമായി; വൃദ്ധദമ്പതികൾക്ക് വീട് നിർമ്മിച്ച് നല്കി ജനമൈത്രി പോലീസ്

കൊല്ലം: ‍തലചായ്ക്കാന് ഇടമില്ലാതിരുന്ന വൃദ്ധ ദമ്പതികള്‍ക്ക് ജനമൈത്രി പോലീസിന്റെ കരുണയില്‍ ഇനി പെരുമഴയും പൊരിവെയിലും കൊള്ളാതെ സുഖമായി ഉറങ്ങാം. വൃദ്ധ ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി കൊല്ലം സിറ്റി...

ഡാം സുരക്ഷ ആസ്ഥാന മന്ദിരത്തിന്റെയും അതിഥി മന്ദിരത്തിന്റെയും രശ്മി ഫോര്‍ ഡാമിന്റേയും ഉദ്ഘാടനം 26ന്

ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചെറുതോണി വഞ്ചിക്കവലയില്‍ നിര്‍മ്മിച്ച അത്യാധുനിക നിലവാരത്തിലുളള ഓഫീസ് മന്ദിരം, ഇന്‍സ്പക്ഷന്‍  ബംഗ്ലാവ് (കൊലുമ്പന്‍ ഹൗസ്) ഇന്‍സ്ട്രുമെന്റേഷന്‍ കണ്‍ട്രോള്‍ റൂം റിയല്‍ ടൈം എയര്‍ലി വാണിംങ് ഓഫ്...

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍

വാക്സിന്‍ വിതരണം ഇന്ന് (16) ജില്ലാതല ഉദ്ഘാടനം തൊടുപുഴയില്‍വാക്സിന്‍ വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഇന്ന് (16) 10.30ന് നിര്‍വഹിക്കും....

Recent Comments