Sunday, November 29, 2020
Home CHARITY സുമനസ്സുകളുടെ കാരുണ്യത്തിനായി ഒരിക്കല്‍ കൂടി സുധീഷ് നമ്മുടെ മുന്നില്‍

സുമനസ്സുകളുടെ കാരുണ്യത്തിനായി ഒരിക്കല്‍ കൂടി സുധീഷ് നമ്മുടെ മുന്നില്‍

ഫോര്‍ത്ത്എസ്‌റ്റേറ്റ് ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത കണ്ട് ഒരുപാട് ആളുകള്‍ സഹായിച്ചു.നിങ്ങളുടെ സഹായത്തോടെ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായി എങ്കിലും ചികില്‍സ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണം. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളുടെ മുന്നില്‍ കൈ നീട്ടുന്നു എന്നെ സഹായിക്കണം”സുധീഷ്

തൊടുപുഴ: തൊടുപുഴ താലുക്കില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്തില്‍ ഉപ്പുകുന്നില്‍ താന്നിമൂട്ടില്‍ സുധീഷ് എന്ന ഇരുപത്തേഴുകാരന്‍ മരത്തില്‍ നിന്നും വീണ് നടുവ് തളര്‍ന്ന് കഴിഞ്ഞ അഞ്ചര വര്‍ഷമായി കിടപ്പിലായിട്ട്. അച്ഛനും അമ്മയും. ഭാര്യയും ആറ് വയസ് ഉള്ള ഒരു പെണ്‍കുട്ടിയുമടങ്ങുന്നതാണ് കുടുംബം. ആ പാവപ്പെട്ട കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും താങ്ങു തണലും കൂലിപ്പണിക്കാരനായിരുന്ന ഈ ചെറുപ്പക്കാരനിലായിരുന്നു.

സുധീഷിന്റെ അപകടത്തെ തുടര്‍ന്ന് മനസ് തകര്‍ന്ന് പിതാവിന്റെ ഒരു വശം സ്‌ട്രോക് വന്ന് തളര്‍ന്നു പോയി. 60 വയസ്സുള്ള അമ്മ കൂലി പണിക്ക് പോയാണ് പിന്നീട് കുടുംബം പുലര്‍ത്തിയിരുന്നത്. അമ്മ പണിയെടുത്തു കിട്ടുന്ന തുചഛമായ വരുമാനകൊണ്ട് അനുദിന ചിലവുകള്‍ക്കും രണ്ടുപേരുടേയും ചികില്‍സയ്ക്കും മതിയാകുമായിരുന്നില്ല. ഈ കുടുംബത്തിന്റെ കഷ്ടപാട് കണ്ട് ദയവു തോന്നിയ പ്രവാസിയായ ജോസ് ചേട്ടന്‍ നല്ലൊരു വീട് പണിത് കൊടുത്തു. പക്ഷെ കഷ്ടതകള്‍ സുധീഷിനെ പിന്തുടര്‍ന്നു. സ്വയമൊന്നു ചലിക്കാന്‍ പോലുമാവാതെ ഒരേ കിടപ്പിനെ തുടര്‍ന്നുണ്ടായ ബഡ്‌സോര്‍ ഭയാനാകാമാം വിധം വലുതായി. പ്ലാസ്റ്റിക് സര്‍ജ്ജറി മാത്രമേ ഇനിയൊരു പോം വഴിയൊള്ളു.

മുന്നോട്ട് മടങ്ങിപ്പോയ കാലുകള്‍ ഫിസിയോ തെറാപ്പി ചെയ്തു നിവര്‍ത്തിയിട്ടു വേണം ഓപ്പറേഷൻ ചെയ്യാന്‍ . അതോടൊപ്പം ഗ്രഹണിയും ബാധിച്ചു. രക്തക്കുറവുണ്ട്. ആല്‍ബുമിന്റെ അളവ് വളരെയധികം കുറഞ്ഞു പോയതിനാല്‍ പത്തു യൂണീറ്റ് ആല്‍ബുമീന്‍ കയറ്റണം. ഒരു യൂണീറ്റ് ആല്‍ബുമീന്‍ കയറ്റണമെങ്കില്‍ 4500-യ രൂപ വേണം. തളര്‍ന്നു കിടക്കുന്ന അച്ഛന് മാസം 2000 രൂപയുടെ മരുന്ന് വേണം. മറ്റൊരാളുടെ സഹായമില്ലാതെ ഒന്നു ചലിക്കാന്‍ പോലും കഴിയാത്ത സുധീഷിനെ ഭാര്യ അനിതയാണ് ശുശ്രൂഷിക്കുന്നത്. ഇവര്‍ ഹോസ്പിറ്റലില്‍ ആയതോടെ പിതാവിനേയും സുധീഷിന്റെ ആറുവയസ്സുള്ള പെണ്‍ക്കുഞ്ഞിനേയും നോക്കേണ്ടതിനാല്‍ അമ്മയ്ക്കും ജോലിക്ക് പോകാന്‍ പറ്റാത്ത സ്ഥിതിയിലാണിപ്പോള്‍. എല്ലാ വഴിയിലും ജീവിതമാര്‍ഗ്ഗം മുട്ടി നിരാശരായ ഈ കുടുംബം ആശ്രയത്തിനായി നമുക്ക് മുന്നില്‍ കൈ നീട്ടി നില്ക്കുന്നു. പ്രാര്‍ത്ഥനയും സ്‌നേഹവുമല്ലാതെ മറ്റൊന്നും ഇവര്‍ക്ക് പകരം നല്കാനില്ല.
നമുക്ക് ആവും വിധം ഈ ചെറുപ്പക്കാരനെ സഹായിക്കാം.അകൗണ്ട് വിവരങ്ങളും ഫോണ്‍ നമ്പറും താഴെ കൊടുത്തിട്ടുണ്ട്.
നമ്മുടെ ഓരോരുത്തരുടേയും കാരുണ്യത്തിനായി കൈനീട്ടിനില്‍ക്കുന്ന ഈ പാവം ചെറുപ്പക്കാരന് വേണ്ടി നമുക്ക് കൈകോര്‍ക്കാം.


Name : Sudeesh TG
Adrsse : Thannimoottil HOuse
Moolakkad P O
Uppukunnu, Udumbanoor
Account No : 32782710398
IFSC Code : SBIN 0008681 Ph: +919188481397

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജഡായുപ്പാറ ടൂറിസം പദ്ധതി; രാജീവ് അഞ്ചലിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായി നിക്ഷേപകര്‍, സംഘര്‍ഷം

കൊല്ലം ചടയമംഗലത്തെ ജഡായുപ്പാറ ടൂറിസം പദ്ധതിയില്‍ നിന്ന് പുറത്താക്കപ്പെട്ട നിക്ഷേപകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ജഡായുപ്പാറ ടൂറിസം പ്രോജക്ട് ലിമിറ്റഡില്‍ അംഗങ്ങളായ പ്രവാസികളടക്കമുള്ള നൂറോളം നിക്ഷേപകരാണ് കമ്പനി മാനേജിങ് ഡയറക്ടര്‍ രാജീവ് അഞ്ചലിന്റെ...

പ്രഭാസിന്റെ ആത്മാര്‍ത്ഥതയ്ക്കും സമര്‍പ്പണത്തിനും സാക്ഷിയായി; പുതിയ തെലുങ്ക് ചിത്രത്തെ കുറിച്ച് ജയറാം

അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യ്ക്ക് പിന്നാലെ വീണ്ടും തെലുങ്കില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ജയറാം. പ്രഭാസിനൊപ്പം അഭിനയിക്കാന്‍ ഒരുങ്ങുന്ന എന്ന സന്തോഷമാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രം ‘രാധേശ്യ’മിലാണ്...

സന്തോഷ വാർത്ത; അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം

അബുദാബി; ഇന്ത്യ- യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ പുത്തൻ അദ്ധ്യായം രചിക്കവേ പുതുതായി അബുദാബിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ മാതൃകയ്ക്ക് ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സെപ്റ്റ് ഓഫ് ദി ഇയര്‍ 2020 പുരസ്കാരം, കൊമേഷ്യല്‍ ഇന്റീരിയര്‍ ഡിസൈനാണ്...

കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്സിൻ ഉടനില്ല; പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട്

കോവിഡ് പ്രതിരോധ വാക്‌സിന്‍ കുട്ടികൾക്കും പ്രായമായവർ‌ക്കും ഉടന്‍ നല്‍കാനാവില്ല. കോവിഡ് മരുന്ന് പരീക്ഷണം ആരംഭിച്ച പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന്...

Recent Comments