ബി.അൻഷാദ് അരൂർ.
അരൂർ:വിടവാങ്ങിയത് ജനങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞാമി. ബന്ധങ്ങൾക്കുമപ്പുറം സ്നേഹ ബന്ധം എന്ന വില എത്രത്തോളം ആണെന്ന് സമൂഹത്തിന് കാട്ടിക്കൊടുത്തയാളാണ് അരൂർ പടിഞ്ഞാറേ തോപ്പിൽ കുഞ്ഞുമുഹമ്മദ്.
കുട്ടിക്കാലത്ത് ചെമ്മിൻ ഷെഡുകൾ ഇന്നലെ പോലെ സജ്ജീവമല്ല സ്ത്രീകൾ ഗൃഹ ജോലികൾ ചെയ്ത് ഭർത്താവിൻ്റെ തുച്ഛമായ വരുമാനത്തിൽ ജീവിച്ചു പോന്നു മഴക്കാലത്ത് പട്ടിണി തന്നെ ശരണം . ഈ സമയത്ത് പള്ളുരുത്തി കുമ്പളങ്ങി വഴിയിൽ ഒരു മാവേലി സ്റ്റോർ ആരംഭിക്കുകയും നല്ല കുറിക്കിയ പാമോയിൽ റേഷൻ കാർഡ് വഴി നൽകി. കുഞ്ഞാമിക്ക ആളുകളെ കൂട്ടമായി അവിടെ എത്തിച്ച് വലിയ ടിനുകളിൽ പാമോയിൽ ശേഖരിക്കുകയും ബസ്സ് ചാർജും ഓയിലിൻ്റെയും തുകയും ആളുകൾക്ക് നൽകി സഹായിച്ചിട്ടുള്ളത് ആരും മറക്കില്ല അന്ന് നൽകുന്ന ഓയിൽ കപ്പലിൽ വലിയ ബാരലിൽ ആണ് വരുന്നത് കട്ട മഞ്ഞ നിറത്തിലും ഗുണത്തിലും ഉള്ള ” പാമോയിൽ : – കുഞ്ഞുമുഹമ്മദിനെ ഇന്നും നാട്ടുക്കാർ സ്നേഹതോടെ വിളിക്കുന്നത് ഒരു കഥ.
ചുമട്ട് തൊഴിലാളി നേതാവ് എന്നിങ്ങനെ ജിവിതത്തിൽ കഷ്ടപ്പെട്ട് ജീവിച്ച ഇക്കയെ കോവി ഡ് മഹാമാരിയിൽ മരണം തട്ടിയെടുത്തു. ചന്തിരൂർ ജുമാ മസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു അടക്കം. ഭാര്യാ: സൗദ. മക്കൾ: കെബിർ, ജമീല, സുൽഫത്ത്, റംലത്ത് മരുമകൾ. നസീമ.
