Wednesday, June 16, 2021
Home WORLD പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുന്നു

പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുന്നു

ജറുസലേം: പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാവുന്നു. മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സ് ഉള്‍പ്പെടെ 30 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ മേഖലയില്‍ ഇസ്രയേല്‍ സൈനിക വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നീണ്ടുപോയേക്കാമെന്ന സൂചനയാണ് ഇത് നല്കുന്നത്.

ഇസ്രയേലിലെ അഷ്കലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിലാണ് മലയാളിയടക്കം മുപ്പതുപേര്‍ കൊല്ലപ്പെട്ടത്. ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത് ഇവിടെയാണ്. ഇസ്രയേല്‍ സൈന്യം ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 28 പലസ്തീനികളും കൊല്ലപ്പെട്ടു. ഇതില്‍ 9 കുട്ടികളും ഉള്‍പ്പെടുന്നു.ഹമാസ് പ്രവര്‍ത്തകരുടേതെന്ന് കരുതുന്ന രണ്ട് കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ഇവിടെ 13 നില കെട്ടിടം നിലംപതിച്ചു.

മേഖലയില്‍ 2019 നു ശേഷം ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണിത്. ആക്രമണങ്ങളെ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അപലപിച്ചു. യുഎന്‍ നേതൃത്വത്തില്‍ ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങള്‍ സമവായ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീന്‍കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന് ഇവിടെ രണ്ടാഴ്ചയായി സംഘര്‍ഷം നിലനിന്നിരുന്നു. അല്‍ അഖ്സയില്‍ നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങാന്‍ പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നല്‍കിയ സമയം തിങ്കളാഴ്ച തീര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേല്‍ നടപടികള്‍ കടുപ്പിച്ചു.

ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസ സിറ്റിയിലെ അപാര്‍ട്മെന്റിനു നേരെയുണ്ടായ ആക്രമണത്തില്‍ 3 നേതാക്കള്‍ കൊല്ലപ്പെട്ടെന്നു സംഘടനയും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: സമ്പൂർണ ലോക്ഡൗൺ  രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്...

Recent Comments