Thursday, June 17, 2021
Home LITERATURE ഇരകൾ

ഇരകൾ

കവിത

യശോദമുരളി അവണൂർ

യശോദാമുരളി

         

തിളക്കുന്ന മീന ചൂടിലാ നട്ടുച്ചയിൽ നീളുന്ന പേറ്റ് നോവും താങ്ങി അവൾ, ആ തെരുവിന്റെ പുത്രി, കൈനീട്ടി ഒരു കനിവിന്നായി.
 ആരോ വലിച്ചുകയറ്റിയൊരു റിക്ഷയിൽ തുണയില്ല, നോവ് പങ്കിടാനില്ലൊരാളും.വേദനതൻ തീതള്ളലിൽപിടഞ്ഞു പോയവൾ,ആ തെരുവിന്റെമകൾ..
എന്നോ വലിച്ചെറി-ഞ്ഞതാണാരോ..കുഞ്ഞി തുണിക്കെട്ടിലാപെൺ പൂവിനെ പാപം ചുമന്നൊരു അമ്മയാണോ…..?അതോ….  മാനം കാത്ത ഒരച്ഛനോ………? തെരുവിൽ വളർന്നവൾ തകര പോലെ,വളർന്നപ്പോൾ രക്ഷകർ വേണ്ടുവോളം,ഒരു പോള കണ്ണടയ്ക്കാനായില്ലവൾക്ക്, ഒരു രാത്രി പോലും ഭയന്നീടാതെ!
ഇരുളിൻ മറവിലാ, പാടു പെൺ പൂവിനെ ഒരുപാടു കൈകളാൽ ഓമനിച്ചു…..!കനത്ത വിരലുകൾ പൊത്തി ക്കളഞ്ഞുആഴ്ന്ന് പോയി പൊങ്ങി -യോരാർ ത്ത നാദം….!!! മറഞ്ഞൊരാ, ബോധത്തെതട്ടിയുണർത്തി, തൻപിഞ്ചു പൈതലിൻ ആദ്യത്തെ രോദനം കണ്ടവൾ,  നെഞ്ചു പിളരും പോലാ കുഞ്ഞിനെ……. തെരുവിനു വേണ്ടതാം” ഒരി ര ” തന്നെയാണതും!!
തൻ മുല ഞെട്ടിനാൽ നൽകി അവളാ കുഞ്ഞിന് ആദ്യത്തെപാലമൃതം…….!!!!!!  പിന്നെ താൻ കൈവിരൽ താഴ്ത്തിയാ തൊണ്ടയിൽസദ് ഗദ് ഗദാൽ കൊടുത്തവൾ ശാപമോക്ഷം. വേണ്ട,മകളേ , നീ വരേണ്ട ഈ ലോകത്ത്’ കുഞ്ഞല്ല,പെണ്ണല്ല,  ഇരയാണ്’ നീ. വെറുമൊരു ഇര !! നിന്നമ്മ,ഈ തെരുവിന്റെ പുത്രി നൽകുന്നു നിനക്കിന്ന് ശാപമോക്ഷം…….!!!!!

Advertisement

For Read Articles click here https://www.bethlehemmatrimonial.com/editorial

1 COMMENT

  1. നല്ല കവിത… വായിക്കുമ്പോൾ തന്നെ മനസ്സിൽ ഒരു നോവ് ബാക്കിയാകുന്നു….

    അനുഭവിക്കുന്നവരുടെ അവസ്ഥയെ/വിധിയെ കുറിച്ച് ചിന്തിക്കുമ്പോൾ ………😔😥

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

Recent Comments