Friday, June 18, 2021
Home ഹേയ്.. വിളമ്പാൻ വരട്ടെ, ഭക്ഷണം ആവശ്യത്തിന് എടുത്താൽ മതി, കളയരുത്

ഹേയ്.. വിളമ്പാൻ വരട്ടെ, ഭക്ഷണം ആവശ്യത്തിന് എടുത്താൽ മതി, കളയരുത്

തയ്യാറാക്കിയത് – ഗീതാ ദാസ്

ഴിഞ്ഞദിവസം ഒരു കല്യാണത്തിന് കാണാനിടയായ ഒരു കാഴ്ചയാണ്

വളരെ മാന്യനായ ഒരു മനുഷ്യൻ ആവശ്യത്തിലേറെ ഭക്ഷണം എടുക്കുകയും അതിന്റെ കാൽഭാഗം പോലും കഴിക്കാനാവാതെ ഇരുന്നിടത്ത് തന്നെ വച്ചിട്ട് പോകുകയും ചെയ്തു. അത്രയും ഭക്ഷണം വേയ്സ്റ്റ്.
കണ്ടു നില്ക്കുന്ന, ഭക്ഷണത്തിന്റെ വില അറിയാവുന്ന, ചിലർക്കെങ്കിലും ഈ കാഴ്ച ഒരു ഒരു അരോചകമായി തോന്നിയിട്ടുണ്ട്. ആവശ്യത്തിന് എടുത്താൽ പോരേ എന്തിനാണ് ആക്രാന്തം മൂത്ത് എല്ലാം വാരിവലിച്ചെടുത്തിട്ട് ഇങ്ങനെ കളയുന്നത് എന്ന് ചിന്തിക്കാത്തവർ ചുരുക്കം.

വിവാഹത്തിന് മാത്രമല്ല ഒട്ടുമിക്ക ആഘോഷപരിപാടികളിലും സംഭവിക്കുന്ന ഒരു കാര്യമാണിത്.

ഇങ്ങനെ ഭക്ഷണം വേയ്സ്റ്റാക്കുന്നതിനെ കുറിച്ച് ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വീട്ടമ്മമാർ പ്രതികരിക്കുന്നു. ഒരിടം വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന സജ്ജീവമായ ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ വായിക്കുക.

സങ്കടകരമായ കാഴ്ച– നിർമ്മലാ പിള്ള

സങ്കടകരമായ കാഴ്ച. പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ് ഈ വിഷയം . തൊട്ടടുത്തിരിക്കുന്നവർ അഞ്ചും ആറും തരം ഭക്ഷണം എടുത്തിട്ട് ഒന്നും കഴിക്കാൻ പറ്റാതെ ശ്വാസം മുട്ടുന്നത് കാണുമ്പോൾ പലപ്പോഴും പറയണം എന്ന് തോന്നിയാലും നമുക്ക് പറയാൻ പറ്റില്ലല്ലോ – ഓരോരുത്തരുടെ സ്വാതന്ത്ര്യത്തിൽപ്പെട്ടതാണല്ലോ അതെല്ലാം. കല്യാണച്ചടങ്ങുകൾക്ക് ഭക്ഷണച്ചെലവ് ആതിഥേയരുടെ വകയായ തിനാൽ കുറച്ച് വേസ്റ്റ് ആക്കിയാലും കുഴപ്പമില്ലല്ലോ എന്ന് ചിന്തിക്കുന്നവർ സ്വന്തം ചിലവിൽ ആഹരിക്കുമ്പോൾ അത് ബുഫേ ആണങ്കിൽ നമ്മുടെ കാശ് ചിലവാക്കുമ്പോൾ എല്ലാ ഐറ്റംസും എടുക്കണം എന്ന വാശി പോലെയാണ്‌. അവസാനം ഒന്നും അകത്തു ചെല്ലാതെ വരുമ്പോൾ തട്ടിക്കളയുന്നു.ആ നിമിഷം നമ്മൾ ചില മുഖങ്ങളെ ഒന്ന് ഓർത്താൽ മതി. മക്കളെ പോറ്റാനായി വീട്ടുവേലയ്ക്ക് പോകുന്ന അമ്മമാരിൽ ചിലർ,അവർ തിരികെ എത്തുമ്പോൾ കൈയിലെ പൊതിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കൾ. ഒരു ചിക്കൻ കഷണം കണ്ടാൽ തുള്ളിച്ചാടുന്ന മനം. തെരുവിൽ മയങ്ങുന്ന എത്രയോ പേർ നമ്മൾ അവരെ കാണാറേയില്ല. ഒരു നേരത്തെ ആഹാരം കഴിച്ചില്ലെങ്കിലും ക്ഷീണം കാരണം അവർ ഉറങ്ങി പോയെന്നിരിക്കും, അവരെ വിളിച്ചുണർത്തി ഒരു പൊതി വച്ചുനീട്ടുമ്പോഴുള്ള അവരുടെ കണ്ണിലെ തിളക്കം ഒന്നോർത്തു നോക്കൂ. പക്ഷേ പലർക്കും അതിന് സമയമില്ല. അതേ നമ്മൾ ബാക്കി കളയുന്ന ഭക്ഷണം ചിലപ്പോൾ ഒരാളുടെ വിശപ്പ് അകറ്റിയേക്കും എന്ന ഓർമ്മ മാത്രമാണ് ആഹാരം കളയുന്നതിൽ നിന്ന് നമ്മെ പിൻതിരിപ്പിക്കാനൊരു മാർഗ്ഗം. പാത്രത്തിൽ കുറച്ച് ആഹാരം എടുത്തു ശീലിക്കുക.വേണമെങ്കിൽ പിന്നീട് എടുക്കുക.കുട്ടികളെ അങ്ങിനെ മാത്രം ശീലിപ്പിക്കാം.

പരിശീലനം വീടുകളിൽ നിന്ന് തുടങ്ങണം- ചന്ദ്രിക നന്ദകുമാർ

ചന്ദ്രിക നന്ദകുമാർ

ഏറേ ചിന്തനീയമായ വിഷയം.ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ലോകത്ത് ഏറേപേർ അലയുമ്പോൾ വീടുകൾ,ഹോട്ടലുകൾ,വിവാഹസൽക്കാരങ്ങൾ.. തുടങ്ങിയ സ്ഥലങ്ങളിൽ എന്തുമാത്രം ഭക്ഷണമാണ് നാം പാഴാക്കുന്നത്. ആഹാരം ഉണ്ടാക്കാനുപയോഗിക്കുന്ന ധാന്യം പച്ചക്കറി,മത്സ്യമാംസാദികൾ, പലവ്യഞ്ജനങ്ങൾ,വെള്ളം.ഇതിനെല്ലാം പുറമേ അതുൽപാദിപ്പിക്കാനു പയോഗിക്കുന്ന ഊർജ്ജം.ഇതെല്ലാം നഷ്ടമാവുന്നതിനു പുറമേ പാരിസ്ഥിക പ്രശ്നങ്ങളും വലുതായുണ്ടാവുന്നു. രണ്ടുവർഷം തുടർച്ചയായുണ്ടായ വെള്ളപ്പൊക്കകാലത്ത് ഭക്ഷണപ്പൊതിക്കായി തിക്കും തിരക്കും കൂട്ടുന്ന ദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്.വീണ്ടും ഒരു വർഷത്തിലേറെയായി ലോകത്തെ ബാധിച്ചമഹാമാരിയും ഏതാദൃശമായ സാഹചര്യമുണ്ടാക്കി.എന്നിട്ടും പഠിക്കുന്നില്ല.എന്തുമാത്രം ഭക്ഷണമാണ് ഓരോ ദിവസവും നമ്മൾപാഴാക്കുന്നതു. ഈ മാലിന്യങ്ങൾ നമ്മുടെ ഭൂമിയെ വാസയോഗ്യമല്ലാതാക്കികൊണ്ടിരിക്കുന്നു..ബോധവൽക്കരണം മറ്റുപലതിലുമെന്ന പോലെ വീടുഖളിൽ നിന്ന് , കുട്ടികളിൽ നിന്നേ തുടങ്ങണം..നിരവധി സംഘടനകൾ ബാക്കിവന്ന ഭക്ഷണം അർഹരിലേക്കെ ത്തിക്കുന്നതിനായി രൂപംകൊണ്ടിട്ടു ണ്ടെങ്കിലും ശരിയായ ഫലം കിട്ടണമെങ്കിൽ ഓരോ മനസ്സും പാകപ്പെടണം .

കൊടുക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ വിചാരിക്കേണ്ട ഒരു കാര്യമാണിത് –
യശോദ മുരളി  അവണ്ണൂർ

യശോദ മുരളി അവണ്ണൂർ

അടുത്തകാലത്തുണ്ടായ ഒരു പ്രവണതയാണ് ഈ ഭക്ഷണം ഒരുപാട് ഉണ്ടാക്കുക ഒരുപാട് എടുക്കുക ഒരുപാട് കളയുക എന്നത്. ഐറ്റംസ് കൂടുന്തോറും സ്റ്റാറ്റസ് കൂടുമെന്നാണ് ചിലരുടെ വിചാരം.ചില സ്ഥലങ്ങളിൽ വെൽക്കം ഡ്രിങ്ക് എന്നൊരു പരിപാടിയുണ്ട് എത്ര തരം ജ്യൂസ് ആണ് അവിടെ വിളമ്പുക ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും എടുത്ത് ഒന്നു മുത്തി കളയുക.ചില.സ്ഥലത്ത് പോയാൽ വിഷമം തോന്നിയിട്ടുണ്ട് . കുട്ടികളെ മാത്രം പറഞ്ഞിട്ട് കാര്യമില്ല മുതിർന്നവരും ഏതാണ്ട് ഇതേ രീതി തന്നെയാണ് ചെയ്യുന്നത്… അധികംപേരും വിശപ്പ് അറിയുന്നവരല്ല എന്നാണ് വേറൊരു കാര്യം. എന്തായാലും വലിയ കഷ്ടം തന്നെയാണ്. കൊടുക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ വിചാരിക്കേണ്ട ഒരു കാര്യമാണിത്

ആഹാരം പാഴാക്കാതെ രുചിയറിഞ്ഞു  കഴിക്കാന്‍ പഠിക്കണം – ജീജ സുധീഷ് കുറുവത്ത്

ജീജാ സുധീഷ് കുറുവത്ത്

ആഹാരം പാഴാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍കുന്നതില്‍  മലയാളികളും  ഉണ്ടെന്ന് തോന്നുന്നു. നമുക്ക്  ആവശ്യമുള്ളത് മാത്രം പാകം ചെയ്യുക.  കല്യാണങ്ങള്‍ ആഘോഷങ്ങള്‍ മുതലായവ ഇപ്പോ ബുഫെ രീതിയിലേക്കു   മാറ്റപ്പെട്ടു .ഈ രീതിയിലെ ഭക്ഷണക്രമം എന്തിനാണെന്നറിയാതെ ധാരാളം വിഭവങ്ങൾ നിരന്നിരിക്കുന്നത് കാണുമ്പോൾ  കൗതുകവും കൊതിയും മൂലം  ആദ്യം തന്നെ പ്ലേറ്റ് നിറച്ച്  ഭക്ഷണം എടുക്കും. . നമുക്ക് ഇഷ്ടമുള്ളതാണോ അല്ലയോ എന്നൊന്നും നോക്കില്ല. രണ്ടാമത് വന്ന് എടുക്കാനുള്ള മടിയും നാണക്കേടും ഒരു കാരണമാണ്. ആവശ്യത്തിലധികം എടുത്തശേഷം കുറച്ചു കഴിച്ച് ബാക്കി കളയും. ഇങ്ങിനെ  ഭക്ഷണം  പാഴാക്കുന്നത്  തെറ്റാണ്.  എത്രയോ പേര്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വിഷമിക്കുന്നുണ്ട് ആഹാരം പാഴാക്കാതെ രുചിയറിഞ്ഞു  കഴിക്കാന്‍ പഠിക്കണം.കുട്ടികൾക്കും ഇത് പറഞ്ഞു കൊടുക്കണം    ആവശ്യമുള്ളത് മാത്രം എടുക്കാന്‍ ശീലിപ്പിക്കുക . ഒരു നേരത്തെ അന്നത്തിനായി  യാചിക്കുന്നവര്‍ ധാരാളം പേരുണ്ട് .വിശപ്പിന്റെ  വില എത്രയോ വലുതാണെന്ന് തിരിച്ചറിയണം  അതുപോലെ തന്നെ ആഹാരത്തിന്റെ  മഹത്വവു൦.

വേണമെന്ന് തോന്നുന്നതു മാത്രം രണ്ടാമതെടുക്കുക- സരസ്വതി ജി നായർ

സരസ്വതി ജി നായർ


എത്ര കഴിക്കുമെന്ന് കഴിക്കുന്നവർക്കറിയാമല്ലോ.. അതിലും കുറച്ചെടുക്കുക. പിന്നെ വേണമെന്ന് തോന്നുന്നതു മാത്രം രണ്ടാമതെടുക്കുക.

ആവശ്യമെങ്കിൽ മാത്രം രണ്ടാമത് എടുക്കുന്നത് ശീലിക്കുക- മിനി ഉണ്ണികൃഷ്ണൻ


ഭക്ഷണം കളയുന്നത്  ഒരിക്കലും ശരിയല്ല. വിശപ്പിന്റെ വിളി അറിഞ്ഞിട്ടുള്ളവർക്ക് ഒരിക്കലും ഭക്ഷണം പാഴക്കാനാവില്ല. ആവശ്യത്തിന്  മാത്രം എടുത്തിട്ട് ആവശ്യമെങ്കിൽ വീണ്ടും എടുക്കുന്നതിനു ശീലിക്കുക. അപ്പോൾ വേസ്റ്റ് ആകില്ല.

ആക്രാന്തം പിടിച്ചവർക്ക് ഭക്ഷണം കണ്ണിൽ കൊള്ളും വയറിൽ കൊള്ളില്ലരാഗം

രാഗം സതീഷ്

ചില ആക്രാന്തം പിടിച്ചവർക്ക് ഭക്ഷണം കണ്ണിൽ കൊള്ളും വയറിൽ കൊള്ളില്ല എന്ന അവസ്ഥ ആണ്. ഒരിക്കലും ഇത്തരം രീതികൾ അംഗീകരിച്ചു കൊടുക്കാനാവില്ല. കാരണം ഈ ഭക്ഷണം ഇവിടെ പാഴാക്കുന്ന സമയം ആ പരിസരത്തുതന്നെ പലരും വിശന്നു പൊരിഞ്ഞു ഇരിക്കുന്നുണ്ടാകും. രണ്ടും, മൂന്നും വയസുള്ള കുട്ടികൾക്ക് ചില പ്രോഗ്രാമുകളിൽ ഭക്ഷണം പാഴാക്കുന്ന രീതിയിൽ കൊടുക്കുന്നത് സർവസാധാരണമാണ്.കുഞ്ഞുങ്ങളിൽ ഭക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുത്ത് അവർക്കു നേരായ രീതിയിൽ ഭക്ഷണം ബഹുമാന്യർഹമായ രീതിയിൽ പ്രയോജനപ്പെടുത്താൻ കുടുംബത്തിൽ നിന്നു തന്നെ പരിശീലനം കിട്ടണം.

നമ്മൾ കളയുന്ന ഭക്ഷണം ചിലപ്പോൾ ഒരാളുടെ വിശപ്പ് അകറ്റിയേക്കും- ഉമാവാസുദേവൻ

ഉമാവാസുദേവൻ

ഭക്ഷണം വേയ്സ്റ്റാക്കി കളയുന്നത് ഒരിയ്ക്കലും ശരിയല്ല.ഭക്ഷണം കഴിയ്ക്കുന്നതിന് മുൻപ് നമ്മൾ ഭോജന മന്ത്രം ചൊല്ലിയ ശേഷമേ കഴിയ്ക്കാൻ പാടുകയുള്ളൂ എന്ന് അറിവുള്ളവർ പറയാറുണ്ട്. പക്ഷെ നമ്മൾ അതൊന്നും ചൊല്ലിയില്ലെങ്കിലും കഴിയ്ക്കുമ്പോൾ അത് പോലും കിട്ടാത്തവരെപ്പറ്റി ആലോചിയ്ക്കണം. കഴിയ്ക്കാൻ പറ്റുന്ന അത്രയും മാത്രമേ ഭക്ഷണം വിളമ്പുന്നവരുടെ കൈയിൽ നിന്നും വാങ്ങിയ്ക്കാൻ പാടുള്ളൂ. ഒരിയ്ക്കലും ബാക്കി കളയരുത്. നമ്മൾ കളയുന്ന ഭക്ഷണം ചിലപ്പോൾ ഒരാളുടെ വിശപ്പ് അകറ്റിയേയ്ക്കും. കുട്ടികളെ ഈ കാര്യത്തിൽ ബോധവാന്മാരാക്കേണ്ടതും നമ്മൾ തന്നെ.

ഭക്ഷണം കളയുന്നതിന് മുമ്പ് ഒരു നിമിഷം ചിന്തിക്കുക

ലോകമെമ്പാടും പിഞ്ചുകുട്ടികളും, വയോവൃദ്ധരും ഉള്‍പ്പടെ ലക്ഷക്കണക്കിന് പേരാണ് ഒരു നേരത്തിനു പോലും ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നത്.

ഭക്ഷണം കഴിഞ്ഞ് വയറു നിറഞ്ഞ ശേഷം മിച്ച ഭക്ഷണം ചവറ്റുകുട്ടയില്‍ വലിച്ചെറിയും മുമ്പ് ഒരു നിമിഷം എങ്കിലും അവരെ നിങ്ങള്‍ ഓര്‍ക്കണം. ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഭക്ഷണമാണ് നിങ്ങള്‍ വെറുതെ കളയുന്നത്.

ആവശ്യത്തിന് ഭക്ഷണം മാത്രം വിളമ്പി കഴിക്കുക, ബാക്കി വരുന്ന ഭക്ഷണം എച്ചിലാക്കാതെ അതിന് വകയില്ലാത്തവര്‍ക്ക് കൂടി നല്‍കാന്‍ ശ്രമിക്കുക.

ഒരിടം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

. https://chat.whatsapp.com/E2kXdg2nT1o37BtJQCu4QU
ഒരിടം യുട്യൂബ് ചാനൽ സന്ദർശിക്കുക ്സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/channel/UCgtTPGx-90hOO_TZamRt2Lg

2 COMMENTS

  1. മൂന്ന് കാര്യങ്ങളാണ് .
    *അത്യാവശ്യം , ആവശ്യം,
    അനാവശ്യം. ഇതിൽ ആദ്യത്തെ
    സ്വീകരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് മുഖ്യമന്ത്രി

വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ...

ലൈബ്രറികളിൽ പൊതുശൗചാലയം പണിയും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ലൈബ്രറികളോടും അനുബന്ധിച്ച് പൊതുശൗചാലയം പണിയുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമ വികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

Recent Comments