Saturday, June 19, 2021
Home INDIA മുംബൈ മലാഡിൽ കെട്ടിടം തകർന്ന് വീണ് 11 മരണം.രക്ഷാപ്രവർത്തനം തുടരുന്നു

മുംബൈ മലാഡിൽ കെട്ടിടം തകർന്ന് വീണ് 11 മരണം.രക്ഷാപ്രവർത്തനം തുടരുന്നു

വി.ജി.ഹണി

മുംബൈ: മുംബൈയിൽ ഇരുനില കെട്ടിടം തകർന്നുവീണ് എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റതായാണ് വിവരം. 15 പേരെ രക്ഷപ്പെടുത്തി. മുംബൈ മലാഡിലെ മൽവാനി പ്രദേശത്തെ പാർപ്പിട സമുച്ചയത്തിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നു. ബുധനാഴ്ച രാത്രി 11.10നാണ് അപകടമുണ്ടായതെന്നാണ് അധികൃതർ അറിയിച്ചത്. സമീപത്തെ കെട്ടിടങ്ങളിൽ അപകടാവസ്ഥയിൽ ആണെന്നും ആളുകളെ ഒഴിപ്പിച്ചതായും പൊലീസ് അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കെട്ടിടത്തിലുണ്ടായിരുന്നതായാണ് വിവരം. പൊലീസും റെസ്‌ക്യു ടീമും നാട്ടുകാരും കൂടിയാണ് തിരച്ചിൽ നടത്തുന്നത്. മുംബൈയിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയാണ് അപകട കാരണമെന്ന് മഹാരാഷ്ട്ര മന്ത്രി അസ്ലം ഷെയ്ഖ് അറിയിച്ചു. കെട്ടിടത്തിന്റെ കാലപഴക്കവും കെട്ടിടം വീഴാൻ കാരണമായതായി സമീപവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments