Saturday, June 19, 2021
Home ALAPUZHA വേർതിരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ സർവ്വനാശത്തിൽ കലാശിക്കുമോ???

വേർതിരിച്ചുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ സർവ്വനാശത്തിൽ കലാശിക്കുമോ???

ബി.അൻഷാദ്, പ്രസിഡൻ്റ് പ്രസ് ക്ലബ്ബ് അരൂർ

ലോക്ക് ഡൗണിൽ ജനങ്ങൾ ബുദ്ധിമുട്ടിനെ നേരിടുകയാണ്..
നിത്യ ചിലവ് പ്രതിസന്ധിയിലാണ്
ജോലിയില്ല, കൂലിയില്ല…. രോഗം കുറയുന്നുമില്ല….
എന്ത് പറഞ്ഞാലും പണം അനിവാര്യമാണ്… അവശ്യവസ്തുക്കളുടെ പേരിൽ ചുരുക്കം ചിലർ മാത്രമാണ് സുരക്ഷിതർ..
പ്രതിമാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് .അവർക്ക് ഒന്നിനും ഒരു കുറവില്ല,ജോലിയുണ്ട്, ശമ്പളമുണ്ട്,
ചിലർക്ക് ജോലിയില്ല ശമ്പളമുണ്ട്.
വീട്ടിലിരിക്കണം എന്ന് ഉറക്കെപറയുന്നു. അവരുടെ നല്ല അവസ്ഥകളെ മറ്റുള്ള വരിലുംം കാണുന്നു.മറ്റുള്ളവൻ്റെ വീട്ടിലെ സാഹചര്യങ്ങൾ അവർ വിലയിരു ത്തുന്നില്ല.പുറത്തിറങ്ങിയാൽ പോലീസ് വാഹനം തടുക്കുന്നു ,പിടിക്കുന്നു.കണ്ണുതള്ളിയ ഫൈൻ കണ്ട് കുടുംബനാഥൻ പൊട്ടികരയുന്നു. തെണ്ടി വാങ്ങിയിട്ടാണേലും പിഴ അടയ്ക്കു ന്നു.കൊറോണയാണ്.. കൊറോണ.. സാധനങ്ങൾക്ക് കൊള്ള വില കടം പെരുകുന്നു. അധികമായാൽ കടക്കാരനും ഞെരുങ്ങും.ഓട്ടോ, ടാക്സി ഡ്രൈവർമാർ, മണൽ തൊഴിലാളികൾ, ലോഡിംഗ്തൊഴിലാളികൾ, കർഷകർ, ചെറുകിട കച്ചവടം, തട്ടുകടക്കാർ, കുടിൽ വ്യവസായം, കൂലി പണിക്കാർ, തുടങ്ങി എല്ലാ തുച്ചവരുമാനക്കാരും വീട്ടിൽ കഷ്ടത്തിലാണ്.ലോണെടുത്ത് കുടുങ്ങിയ വർ വേറെയും.എന്തെതെങ്കിലും ധന സഹായം ഇവർക്ക് അടിയന്തിരമായി നൽകി കൂടെെ ????????? ഒരു പരിധി വരെ പിടിച്ച് നിൽക്കാനാവും.
മഹാമാരിയെ ചെറുക്കാൻ ജനങ്ങൾ റെഡിയാണ്. ജനങ്ങളെ ചെറുക്കാൻ അധികാരികളും റെഡി.
പട്ടിണിയിലേക്ക് പോവുന്ന ദുരവസ്ഥയെ തടുക്കാൻ ആരെയും കാണുന്നില്ല..
ഏത് ഇല്ലാത്തവനും ചോറിന് കൂട്ട് മത്തിക്കറിയുണ്ടായിരുന്നു. ഇന്ന് മത്തി വാങ്ങാൻ ആധാരം പണയം വെക്കേണ്ട സാഹചര്യം.300 മുതൽ 700 രൂപവരെ കൂലി വാങ്ങുന്നവരാണ് അധികം ആളുകളുംം. നിലവിൽ അവസ്ഥ പരിതാപകരവുമാണ്.ആരുടെ മുമ്പിലും കൈ നീട്ടാൻ മടിക്കുന്ന ഒരു വിഭാഗമുണ്ട് ഇടത്തരക്കാർ ദയനീയമാണ് അവരുടെ അവസ്ഥകളുംം. എന്തിനും പണം വേണ്ടേ??????
ഇപ്പോൾ ജനങ്ങൾ ലോക്കിലാണ്്. അതിനാൽ ടെസ്റ്റുകളും കുറവാണ്. അപ്പോൾ രോഗികളുടെ എണ്ണവും ചിലപ്പോൾ കുറയും.ലോക്ക് ഡൗൺ തീർന്നാൽ ആ ജനങ്ങൾ പുറത്തിറങ്ങും.. പുറത്തിറങ്ങി ടെസ്റ്റുകൾ ചെയ്യും. അപ്പോൾ രോഗികളുടെ എണ്ണവും കൂടും..പേര് ലോക്ഡൗൺ പിൻവലിച്ചതും ബാങ്ക് ലോൺ, അയൽ കൂട്ട ലോണുകൾ, കറൻ്റ് ബില്ല്, ഫോൺ ബില്ല്,കേബിൾ ടിവി, ട്യൂഷൻ ഫീസ്, മറ്റു ബാധ്യതകൾ.. വരി വരിയായി നിൽക്കുന്നുു.ഇതിലൊന്നും ഒരു ലോക് ഡൗണും ബാധകമല്ല ഈ മഹാമാ രിയെ നേരിടാനുള്ള പ്രതിരോധം അനിവാര്യമാണ്…..
ജനങ്ങളും റെഡിയാണ്…. പക്ഷേ ജനങ്ങൾ പെരുവഴിയിലായാൽ തെരുവിലിറങ്ങും…… അതിനെ പ്രതിരോധിക്കലാണ് അധികാരിവർഗ്ഗത്തിൻ്റെ പ്രധാന ചർച്ചയാവേണ്ടത്…. ഇനിയിപ്പോൾ ശനി, ഞായർ സമ്പൂർണ്ണ ലോക്ക് ഡൗൺ അപ്പോഴും നിത്യോ ഉപയോഗത്തിൻ്റെ പേര് പറഞ്ഞ അവശ്യ സർവ്വീസ് എന്ന ഒരു വിഭാഗത്തെ അടച്ച് പൂട്ടലിൽ നിന്ന് ഒഴിവാക്കുന്നു.
ചരിത്രങ്ങൾ പലതും പാഠമാണ്..ഇതളുകൾ മറിച്ച് നോക്കി പ്രതിവിധിയെ കണ്ടത്തൂ. എന്നാൽ ഇതും നമുക്ക് മഹാമാരിയെ അതിജീവിക്കാം..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments