Saturday, June 19, 2021
Home ERNAKULAM യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

യാത്രയയപ്പ് ഉപഹാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി എ.എച്ച്.ഷംസുദ്ദീന്‍

പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനില്‍ നിന്നും മെയ് 31 ന് വിരമിച്ച ഡ്രാഫ്റ്റ്‌സ്മാന്‍ എ.എച്ച്.ഷംസുദ്ദീന്‍, യാത്രയയപ്പ് വേളയില്‍ തന്റെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ ഉപഹാരമായി നല്‍കിയ സ്വര്‍ണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കി. തൊടുപുഴ നഗരസഭ ഓഫീസിലെത്തി ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജിനാണ് സ്വര്‍ണ്ണ നാണയം കൈമാറിയത്. കോവിഡ് മഹാമാരി ദുരിതം വിതച്ച ഈ കാലഘട്ടത്തില്‍ ഒട്ടേറെ ജനങ്ങളാണ് തൊഴില്‍ നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഷ്ടപ്പെടുന്നത്.  ഷംസുദ്ദീനെപ്പോലുളള സുമനസ്സുകളുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.  ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി, സര്‍വ്വീസ് സംഘടനാ സംസ്ഥാന സമിതി അംഗങ്ങളായ എസ്.സുനില്‍ കുമാര്‍, കെ.കെ.പ്രസുഭകുമാര്‍, സി.എസ്.മഹേഷ്,  സി.ബി. ഹരികൃഷ്ണന്‍, കോട്ടയം-ഇടുക്കി ജില്ലാ പ്രസിഡന്റ് വി.എസ്.എം. നസീര്‍, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments