Tuesday, June 15, 2021
Home PRAVASI പുതിയ യാത്രാനിയന്ത്രണങ്ങളെ തുടര്‍ന്ന്​ ബഹ്റൈനില്‍ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകള്‍ സജീവം

പുതിയ യാത്രാനിയന്ത്രണങ്ങളെ തുടര്‍ന്ന്​ ബഹ്റൈനില്‍ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകള്‍ സജീവം

മനാമ: പുതിയ യാത്രാനിയന്ത്രണങ്ങളെ തുടര്‍ന്ന്​ ബഹ്റൈനില്‍ കുടുങ്ങിയവരുടെ പ്രശ്​ന പരിഹാരത്തിന്​ ഇടപെടലുകള്‍ സജീവം. ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്​.

സൗദിയിലേക്ക്​ പോകാന്‍ എത്തിയ മലയാളികള്‍ ഉള്‍പ്പെടെ ആയിരത്തോളം ഇന്ത്യക്കാരാണ്​ ബഹ്​റൈനില്‍ കുടുങ്ങിയത്​. കിങ്​ ഫഹദ്​ കോസ്​വേ വഴി പോകണമെങ്കില്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചിരിക്കണം എന്ന പുതിയ നിബന്ധനയാണ്​ ഇവര്‍ക്ക്​ തിരിച്ചടിയായത്​.പലരും 14 ദിവസത്തെ വിസയിലാണ്​ ബഹ്​റൈനില്‍ എത്തിയിരിക്കുന്നത്​. വിസ നീട്ടാന്‍, ഹോട്ടല്‍ താമസം, ഭക്ഷണം എന്നിവക്കും​ അധിക തുക കൂടി കണ്ടെത്തേണ്ട സ്​ഥിയിലാണ്​ ഇവര്‍. നിശ്ചിത താമസ കാലാവധി കഴിഞ്ഞാല്‍ ഒഴിയണമെന്ന്​ ഹോട്ടല്‍ അധികൃതര്‍ പറഞ്ഞതും ഇവരുടെ തുടര്‍ താമസം അനിശ്ചിതത്വത്തിലാക്കുന്നു.

താങ്ങാന്‍ കഴിയാത്ത നിരക്ക്​

വാക്​സിന്‍ എടുക്കാത്തവര്‍ക്ക്​ വിമാനമാര്‍ഗം സൗദിയിലേക്ക്​ പോകുന്നതിന്​ തടസ്സമില്ലെങ്കിലും ഉയര്‍ന്ന നിരക്ക്​ പലര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല. ബഹ്​റൈനില്‍നിന്ന്​ സൗദിയിലേക്ക്​ ചില ട്രാവല്‍ ഏജന്‍സികള്‍ ചാര്‍​േട്ടഡ്​ വിമാനങ്ങളില്‍ യാത്രാ പാക്കേജ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. ക്വാറന്‍റീനും വിമാന ടിക്കറ്റും ഉള്‍പ്പെടെ 550 ദീനാര്‍ മുതല്‍​ നിരക്ക്​ ഇൗടാക്കുന്നവരുണ്ട്​​. ചുരുക്കത്തില്‍ നാട്ടില്‍നിന്ന്​ സൗദിയില്‍ എത്തണമെങ്കില്‍ രണ്ടര ലക്ഷം രൂപയോളമാണ്​ ഇവര്‍ക്ക്​ ചെലവഴിക്കേണ്ടി വരുന്നത്​. ചെറിയ ശമ്ബളത്തിന്​ ജോലിചെയ്യുന്നവര്‍ക്ക്​ മാസങ്ങള്‍ ജോലി ചെയ്​താല്‍ ലഭിക്കുന്ന തുകയാണ്​ യാത്രച്ചെലവിന്​ മാത്രം ചെലവഴിക്കേണ്ടി വന്നത്​. പ്രശ്​നത്തില്‍ ഇടപെടണമെന്ന്​ അഭ്യര്‍ഥിച്ച്‌​ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇള​േങ്കാവന്‍ ബഹ്​റൈനിലെയും സൗദി അറേബ്യയിലെയും ഇന്ത്യന്‍ അംബാസഡര്‍മാര്‍ക്ക്​ കത്തയച്ചിട്ടുണ്ട്​.

പരിഹാരത്തിന്​ ശ്രമം തുടങ്ങി -ഇന്ത്യന്‍ അംബാസഡര്‍

ബഹ്​റൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയം ശ്രദ്ധയില്‍പെട്ടതായും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്ക്​ ശ്രമിക്കുന്നുണ്ടെന്നും ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ്​ ശ്രീവാസ്​തവ ഗള്‍ഫ്​ മാധ്യമത്തോട്​ പറഞ്ഞു. കോസ്​വേ വഴി പോകാന്‍ സൗദി സര്‍ക്കാറി​െന്‍റ ഭാഗത്തുനിന്നാണ്​ ഇവര്‍ക്ക്​ ഇളവ്​ ലഭിക്കേണ്ടത്​. സൗദിയിലെ ഇന്ത്യന്‍ അംബാസഡറുമായി ഇക്കാര്യത്തെക്കുറിച്ച്‌​ സംസാരിച്ചിട്ടുണ്ട്​. യാത്രക്കാരുടെ സഹായത്തിന്​ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രവാസി സംഘടനകളും ഇവരുടെ വിഷയത്തില്‍ അധികൃതരുടെ ഇടപെടല്‍ ആവശ്യപ്പെട്ട്​ രംഗത്തെത്തി. പ്രശ്​ന പരിഹാരത്തിന്​ അടിയന്തര ഇടപെടല്‍ നടത്തണമെന്നഭ്യര്‍ഥിച്ച്‌​ ലോക കേരള സഭാ അംഗവും ബഹ്​റൈന്‍ കേരളീയ സമാജം ​പ്രസിഡന്‍റുമായ പി.വി. രാധാകൃഷ്​ണ പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക്​ നിവേദനം അയച്ചു. കുടുങ്ങിക്കിടക്കുന്നവരു​െട വിശദാംശങ്ങള്‍ ശേഖരിക്കാന്‍ സമാജം ശ്രമം നടത്തുന്നു​ണ്ടെന്ന്​ അദ്ദേഹം ഗള്‍ഫ്​ മാധ്യമത്തോട്​ പറഞ്ഞു. ഇവര്‍ക്ക്​ 17251878 എന്ന നമ്ബറില്‍ സമാജം ഒാഫീസുമായി ബന്ധപ്പെടാവുന്നതാണ്​. ഇവര്‍ക്ക്​ ഭക്ഷണം ഉള്‍പ്പെടെ അത്യാവശ്യ കാര്യങ്ങള്‍ ചെയ്​തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.ബഹ്​റൈനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയത്തില്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന്​ ഇന്ത്യന്‍ കമ്യൂണിറ്റി റിലീഫ്​ ഫണ്ട്​ (​െഎ.സി.ആര്‍.എഫ്​) ചെയര്‍മാന്‍ അരുള്‍ദാസ്​ തോമസ്​ പറഞ്ഞു. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട്​ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം കേരള സര്‍ക്കാറി​െന്‍റയും നോര്‍ക്കയുടെയും ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന്​ പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.

ട്രാവല്‍ ഏജന്‍സികള്‍ക്കും ഉത്തരവാദിത്തം

അതേസമയം, സൗദിയിലേക്കുള്ള യാത്രക്കാരെ കൊണ്ടുവന്ന ട്രാവല്‍ ഏജന്‍സികള്‍ക്കാണ്​ അവരെ സംരക്ഷിക്കുന്നതിനുള്ള മുഖ്യ ഉത്തരവാദിത്തമെന്ന്​ സാമൂഹിക പ്രവര്‍ത്തകര്‍ വ്യക്​തമാക്കി. ചിലര്‍ അമിതമായ നിരക്ക്​ ഇൗടാക്കിയാണ്​ യാത്രക്കാരെ കൊണ്ടുവന്നതെന്ന പരാതി ഇവര്‍ വിവിധ വാട്​സ്​ആപ്​ ഗ്രൂപ്പുകളില്‍ ഉന്നയിച്ചിട്ടുണ്ട്​. ഒമ്ബത്​ ദീനാറി​െന്‍റ വിസക്ക്​ 100 ദീനാറില്‍ അധികം ഇൗടാക്കിയവരുമുണ്ട്​. എന്നാല്‍, ന്യായമായ തുക മാത്രം ഇൗടാക്കിയാണ്​ മറ്റ്​ ചിലര്‍ യാത്രക്കാരെ കൊണ്ടുവന്നത്​. യാത്ര മുടങ്ങിയവരെ ഏജന്‍റുമാര്‍ കൈയൊഴിയുന്നുണ്ടോ എന്ന്​ സാമൂഹിക പ്രവര്‍ത്തകര്‍ നിരീക്ഷിക്കണമെന്ന പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍ പറഞ്ഞു.

ഇന്നലെയും യാത്രക്കാരെ കൊണ്ടുവരാന്‍ ശ്രമം

ശനിയാഴ്​ചയും യാത്രക്കാരെ കൊണ്ടുവരാന്‍ ​ശ്രമമുണ്ടായി. ചാര്‍​േട്ടഡ്​ വിമാനത്തില്‍ യാത്രക്കാരെ കൊണ്ടുവരാനാണ്​ ഒരു സ്വകാര്യ ഏജന്‍സി ​ശ്രമിച്ചത്​. എന്നാല്‍, പലഭാഗത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെ ഇൗ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാരില്‍നിന്ന്​ ഇൗടാക്കിയ തുക മടക്കിനല്‍കുമെങ്കിലും 8000 രൂപ കുറക്കുമെന്നാണ്​ അറിയിച്ചിരുന്നത്​. വിസ ഫീസ്​, സര്‍വിസ്​ ചാര്‍ജ്​ എന്നീ ഇനങ്ങളിലാണ്​ ഇൗ തുക ഇൗടാക്കുന്നതത്രേ. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്​.

അധികൃതരുടെ ഇടപെടല്‍തേടി കെ.എം.സി.സി

മനാമ: ബഹ്​റൈനില്‍ കുടുങ്ങിയ സൗദിയാത്രക്കാരെ സഹായിക്കാന്‍ ഇടപെടല്‍തേടി കെ.എം.സി.സി സ്​റ്റേറ്റ്​ കമ്മിറ്റി ഇന്ത്യന്‍ അംബാസഡര്‍ക്ക്​ നിവേദനം നല്‍കി. ഇന്ത്യയിലെ എം.പിമാരുടെ ശ്രദ്ധയിലും ഇൗ വിഷയം കൊണ്ടുവന്നിട്ടുണ്ട്​. ​ഇവരുടെ സഹായത്തിന്​ ​െഎ.സി.ആര്‍.എഫുമായി സഹകരിച്ച്‌​ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും സ്​റ്റേറ്റ്​ പ്രസിഡന്‍റ്​ ഹബീബ്​ റഹ്​മാനും ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കലും അറിയിച്ചു.

ഭക്ഷണം ഇല്ലാത്തതി​െന്‍റ പേരില്‍ ആര്‍ക്കും പ്രയാസം നേരിടേണ്ടിവരില്ല. ഇതിനുള്ള സഹായം കെ.എം.സി.സി നല്‍കും. ഇവിടെ കുടുങ്ങിക്കിടക്കുന്നവരുടെ വിവരശേഖരണം നടത്തുന്നതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ടെന്ന്​ ഭാരവാഹികള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കോവിഡ് വാക്സിൻ ഓൺലൈൻ ബുക്കിങ്ങ് സംവിധാനം അപ്രയോഗികം ഐ.എൻ.എൽ.

ആലപ്പുഴ: കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രം നൽകുകയുള്ളൂ എന്ന തീരുമാനം അപ്രായോഗികമാണെന്ന് ഐ.എൻ.എൽ ജില്ലാ പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറയും ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദും അഭിപ്രായപ്പെട്ടു. ഓൺലൈൻ...

ഓണത്തിന് ഒരു മുറം പച്ചക്കറി; ഇളംദേശം ബ്ലോക്കില്‍ കൃഷിക്കു തുടക്കം

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷണം വീട്ടുവളപ്പില്‍ നിന്നുതന്നെ എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് ഇളംദേശത്ത്...

ചട്ടം ലംഘിച്ചു മാംസ വില്പന: നടപടികള്‍ കര്‍ശനമാക്കി കട്ടപ്പന നഗരസഭ

കട്ടപ്പന നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസ വ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യ വിഭാഗം കര്‍ശന നടപടികള്‍ സ്വീകരിച്ചു വരുന്നു. പൊതുജനങ്ങള്‍ക്ക് ഗുണ നിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളില്‍  സൂക്ഷിച്ച്...

വിദ്യാര്‍ഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സമഗ്ര ശിക്ഷയുടെ ഫോണ്‍ ഇന്‍ പരിപാടി : അതിജീവനം

കോവിഡ് വ്യാപനം മൂലം ഒരു ‍വർഷ ത്തിലേറെയായി സ്‌കൂളുകള്‍ തുറക്കാത്തത്  കുട്ടികളുടെ ജീവിത ശൈലികളിലും ദിനചര്യകളിലും വലിയ ‍തോതില് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വൈകാരികവും മാനസികവുമായ വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഇടം കൂടിയാണ്...

Recent Comments