Wednesday, June 16, 2021
Home IDUKKI നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ജനകീയ നേതാവ് ഉഷാരാജശേഖരൻ

നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ജനകീയ നേതാവ് ഉഷാരാജശേഖരൻ

ഗീതാദാസ്

തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിൽ ഉഷാരാജശേഖരൻ എന്ന പേര് കേൾക്കാത്തവർ ആരും ഉണ്ടാവില്ല.
നാടിനും നാട്ടുകാർക്കും അത്ര സുപരിചിതയാണ് കുമാരമംഗലം പഞ്ചായത്തിലെ പത്താം വാർഡ് മെമ്പറായ ഈ പൊതു പ്രവർത്തക. ജനപ്രതിനിധി എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി, തന്റെ വാർഡിലെ മാത്രമല്ല പഞ്ചായത്തിലെ മുഴുവനും സേവനപ്രവർത്തനങ്ങളിലും കൈമെയ് മറന്ന്, ജാതിമതരാഷ്ട്രീയഭേദമന്യേ പ്രവർത്തിക്കുന്ന ഒരാളാണ് ഉഷാരാജശേരൻ.

ആദ്യം മെമ്പറേ എന്ന് വിളിച്ച്, പിന്നെ ഉഷചേച്ചിയായി.. ശേഷം ഉഷാമ്മേ എന്ന സ്നേഹവിളിയിലേയ്ക്ക് പരിണമിച്ച ആത്മബന്ധമാണ് ഉഷാരാജശേഖരനും ഈ നാടും തമ്മിലുള്ളത്. തന്റെ ജനങ്ങളുടെ ഏത് ആവശ്യത്തിനും രാവും പകലും നോക്കാതെ ഓടിയെത്തുന്ന ജനപ്രതിനിധി. തന്റെ വാർഡിലെ 490 വീടുകളിലും നടന്നെത്തി സുഖം വിവരം തിരക്കുന്ന ഒരാൾ.. വാർഡിൽ മാത്രമല്ല കുമാരമംഗലം പഞ്ചായത്തിലെ മുഴുവൻ വീടുകളും അവിടുത്തെ വിശേഷങ്ങളും സുപരിചിതമാണ്. ഉഷാരാജശേഖരനെ പരിചയമില്ലാത്തവർ ഈ നാട്ടിലില്ല.

കയ്യിലും കഴുത്തിലും കാതിലും കിടക്കുന്ന സ്വർണ്ണം പണയം വച്ചിട്ട് തന്റെ ജനങ്ങളെ സഹായിക്കുന്ന ഒരാളാണ് ഉഷാമ്മ.
നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യുന്ന ഓരോ കാര്യങ്ങളിലും കാണിക്കുന്ന സത്യസന്ധതയും ആത്മാർത്ഥതയും നൂറ് ശതമാനമാണ്.

വാഗ്ദാനങ്ങൾ പൂർണ്ണതയിൽ

2005 മുതൽ തുടർച്ചയായി ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ പൂർണമായും പാലിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഉഷാരാജശേഖരൻ ഫോർത്ത് എസ്റ്റേറ്റ് ഓൺലൈൻ നോട് പറഞ്ഞു

പൈങ്കുളം മലയാറ്റിൽപ്പടികാരിക്കുഴി റോഡിന്റെ നിർമ്മാണം

ഇലക്ഷന് വോട്ട് ചോദിയ്ക്കാൻ ചെന്നപ്പോഴാണ് ഒരു രോഗിയെ കസേരയിൽ ഇരുത്തി എടുത്തുകൊണ്ട് വരുന്നത് കണ്ടത്. പത്തോളം കുടുംബങ്ങൾ താമസിക്കുന്ന അവിടെ നടപ്പാത പോലും ഉണ്ടായിരുന്നില്ല. ഞാൻ ജയിച്ചു വന്നാൽ ആദ്യം ചെയ്യുന്നത് നിങ്ങൾക്കൊരു റോഡ് നിർമ്മിച്ചു നല്കുന്നതാണെന്ന വാഗ്ദാനം സത്യപ്രതിജ്ഞ ചെയ്ത പിറ്റേന്ന് തന്നെ പൊതു പ്രവർത്തകനായ കാസിം സാറിന്റെ സഹായത്തോടെ പാലിക്കാൻ കഴിഞ്ഞു. നടപ്പാത പോലും ഇല്ലാതിരുന്ന കുടുംബങ്ങൾക്ക് വണ്ടിപോകത്തക്ക രീതിയിലുള്ള വഴി നിർമ്മിച്ച് നല്കിയതും സ്ടീറ്റ്ലൈറ്റുകൾ പിടിപ്പിച്ചു നല്കിയതും അവിടുത്തെ ആളുകൾക്ക് ആശ്വാസമായി.

കൂടാതെ അറയ്ക്കാമലമ്പുറം നടപാതയുടെ പണികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു.

ഒഴുകയിൽ നടപ്പാത തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. പാമ്പുകളുടെ ശല്യം മൂലം യാതൊരു വിധത്തിലും സഞ്ചാരയോഗ്യമല്ലാത്ത വഴിയായിരുന്നു ഇത്.
മൈലകൊമ്പ് ഒഴുകയിൽ റോഡ് ഘട്ടം ഘട്ടമായി പണി പുരോഗമിക്കുന്നു.
മില്ലുംപ്പടി പൈങ്കുളം റോഡ് റീ ടാറിംഗ് ചെയ്തു.
ആശുപത്രി പാലക്കുഴി റോഡിന്റെ പണികൾ പൂർത്തിയായി.ശാന്തിനഗർ റോഡ് ടൈൽ പാക

ആരോഗ്യ രംഗത്തെ വിജയം

കുമാരമംഗലം പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ആരോഗ്യ കേന്ദ്രത്തിന്റെ എല്ലാ വികസന പ്രവർത്തനങ്ങളും പൂർത്തിയായത് ഉഷാരാജശേഖരന്റെ ഭരണകാലത്താണ്.

കുമാരമംഗലം പ്രാഥമികാരോഗ്യ കേന്ദ്രം ഒരു കോടി രൂപ MLA ഫണ്ട് ഉപയോഗിച്ച് പുതുക്കി പണിതു. തുടർന്ന് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തപ്പെട്ട ആശുപത്രി, വിവിധ ഡിപ്പാർട്ട്മെന്റുകളുടേയും പഞ്ചായത്തിലെ നല്ലവരായ പൊതുജനങ്ങളുടേയും സ്പോൺസർഷിപ്പിലൂടെയും ആശുപത്രി ജീവനക്കാരുടെയും പഞ്ചായത്ത് അധികൃതരുടേയുംനിർലോഭമായ സഹകരണത്തിന്റെയും ഫലമായി കായകല്പം അവാർഡും NQAS അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞു.
പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ട് രോഗീപരിചരണത്തിനായി എല്ലാ വാർഡുകളിലും എത്തി രോഗികളെ പരിചരിക്കാൻ സമയം കണ്ടെത്തുന്നു.
പാവപ്പെട്ട രോഗികൾക്ക് ആവശ്യമായ മരുന്ന് വസ്ത്രം, ഭക്ഷണം എല്ലാം എത്തിച്ചു കൊടുക്കാനും അവരോടൊപ്പം സമയം ചെലവൊഴിക്കാനും അവരെ ആശ്വസിപ്പിച്ചു ബലപെടുത്താനും ഉഷാരാജശേഖരൻ എന്നും മുന്നിൽ തന്നെയുണ്ട്.

ആശുപത്രിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സ്പോൺസർ ഷിപ്പ് വഴി കിണർ കുഴിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തി. നാറാണത്ത് ജോയിയാണ് സ്പോൺസർ ചെയ്തത്.
ശാന്തിനഗറിന് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തു.
വാടകമുറിയിൽ വളരെ ഞെരുക്കത്തിൽ പ്രവർത്തിക്കുന്ന പൈങ്കുളം അംഗനവാടിക്ക് സ്വന്തം മൂന്ന് സെന്റ് സ്ഥലം എഴുതി കൊടുത്തു.

കോവിഡ് കാലത്ത് തന്റെ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സേവനം രംഗത്ത് സജ്ജീവമായിരുന്നു. ക്വാറന്റെയ്നിലുള് വർക്ക് മരുന്ന്, ഭക്ഷണം , റേഷൻ കടവഴിയുള്ള കിറ്റ് എന്നിവ സമയാസമയങ്ങളിൽ എത്തിച്ചു കൊടുക്കുകയും വാർഡിനെ നാല് മേഖലകളായി തിരിച്ച് പ്രവർത്തനങ്ങൾ എളുപ്പത്തിലാക്കുകയും ചെയ്തു. വാർഡിലെ എല്ലാ കുടുംബങ്ങളേയും ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും അത് വഴി പഞ്ചായത്തിലെ എല്ലാ അറിയിപ്പുകളും ആനുകൂല്യങ്ങളും യഥാസമയം ജനങ്ങളിലെത്തിക്കാനും കഴിഞ്ഞു. മാത്രമല്ല കോവിഡ് കാലത്ത് ജനങ്ങളുമായി നല്ലൊരു സമ്പർ പുലർത്താനും അവരുടെ പരാതികളും ബുദ്ധിമുട്ടുകളും പെട്ടെന്ന് അറിയാനും പരിഹാരം ഉണ്ടാക്കാനും കഴിഞ്ഞു എന്നത് വളരെയേറെ നേട്ടമാണ്.

എല്ലാ വീടുകളിലും വ്യക്തിഗത ആനുകൂല്യങ്ങൾ കട്ടിൽ, വാട്ടർ ടാങ്ക്, കോഴി, പച്ചക്കറി തൈകളും വിത്തുകളും എത്തിക്കുകയും അർഹരായവരെ കണ്ടുപിടിച്ച് ആശ്രയ ലിസ്റ്റിൽ ഉൾപ്പെടുത്തി. ചികിത്സ സഹായങ്ങളും, വിധവകളുടെ മക്കൾക്ക് വിവാഹ സഹായങ്ങളും ചെയ്തു കൊടുക്കാനും സാധിച്ചത് ഉഷാരാജശേഖരന്റെ ഭരണ നേട്ടമാണ്. വയോജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും സന്തോഷവും ശാന്തിയും നിന്നും ലനിർത്തുന്നതിന് വാർഡിലെ വയോജനങ്ങളെയെല്ലാം ഉൾപ്പെടുത്തി ഒരു വയോജന ക്ലബ് രൂപീകരിച്ചു.അത് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.വിശേഷ ദിവസങ്ങളിൽ അവർക്കായി ആഘോഷങ്ങളും മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നല്കി ആദരിക്കുകയും ചെയ്തത് വീടിനുള്ളിൽ തളയ്ക്കപ്പെട്ട വയോജനങ്ങൾക്ക് വളരെയധികം ആശ്വാസമായിരുന്നു.

കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞു.

പത്താം വാർഡിലെ ഒഴുകയിൽ ഭാഗത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു.മൈലുകളോളം നടന്നു വേണമായിരുന്നു ആ ഭാഗത്തെ ജനങ്ങൾക്ക് കുടിവെള്ളം ശേഖരിക്കാൻ. ഒഴുകഭാഗത്ത് കിണർ താഴ്ത്തി പതിനഞ്ച് കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിച്ചു.

വാർഡിൽ എല്ലായിടത്തും സ്ടീറ്റ്ലൈറ്റുകൾ സ്ഥാപിച്ചു.

ശുചിത്വ കേരളം പദ്ധതിയിൽ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ഏറ്റവും മാതൃകാപരമായി നടന്നത് പത്താം വാർഡിലായിരുന്നു. ഉഷാരാജശേഖരന്റെ നേതൃത്വത്തിൽ
സജീവമായി രംഗത്തിറങ്ങിയ ഹരിത സേനാംഗങ്ങൾ വാർഡിലെ ഓരോ വീടുകളിലും കയറിയിറങ്ങി ബോധവൽക്കരണം നടത്തുകയും, മീറ്റിംഗുകൾ വിളിച്ചു ചേർക്കുകയും ചെയ്തു

. എല്ലാ ഭവനങ്ങളിലും പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് ഉത്പന്നങ്ങളും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യാതെ കൃത്യമായി സൂക്ഷിച്ചു വയ്ക്കപ്പെടുകയും എല്ലാ മാസവും കൃത്യമായി ശേഖരിച്ച് നെടിയശാലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണീറ്റിൽ എത്തിക്കുകയും ചെയ്തു വരുന്നു.

ഹരിത കർമ്മ സേനയോടോപ്പം തന്നെ ഓരോ വീട്ടിലും കയറിയിറങ്ങിയ വാർഡ് മെമ്പർ എല്ലാവർക്കും ഒരു പ്രചോദനം തന്നെയാണ്.

പഞ്ചായത്ത് മുഴുവൻ കാൽനടയായി സഞ്ചരിക്കുന്ന ഒരാൾ…
നാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞ ഒരാൾ
ജനങ്ങളുടെ പ്രശനങ്ങൾ സ്വന്തം പ്രശനമായി ഏറ്റെടുക്കുന്ന ഒരാൾ
എപ്പോഴും ഏത് സമയത്തും ഓടി ചെല്ലാവുന്ന ഒരാൾ
അങ്ങനെയൊരാളെയല്ലേ ജനങ്ങൾക്കാവശ്യം.

അങ്ങനെയൊരാള് വേണം ഇലക്ഷനിൽ മത്സരിക്കാൻ
അവര് വേണം ജയിക്കാൻ
അവരായിരിക്കണം ഭരണം നടത്തേണ്ടത്. പുതിയ തലമുറയ്ക്ക് അവസരം കൊടുക്കകണമെന്ന് പറഞ്ഞു മത്സര രംഗത്തുനിന്നും

മത്സരരംഗത്തു നിന്നും മാറി നിന്ന നാട്ടുകാരുടെ ഉഷാമ്മയെ യുവജനങ്ങൾ തന്നെ നിർബന്ധിച്ച് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നു.
ഒരു നാടുമുഴുവനും ഉഷാമ്മ മത്സരിക്കണം എന്ന് പറയുമ്പോൾ അതാണ് ഒരു ജനപ്രതിനിധിയുടെ വിജയം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

ന്യൂയോര്‍ക്കില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. നഗരത്തിലെ പ്രായപൂര്‍ത്തിയായ 70 ശതമാനം ആളുകളും ഒരു ഡോസ് കൊവിഡ് വാക്സിന്‍ എങ്കിലും സ്വീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയാണ് ഇക്കാര്യം...

കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആയി സുധാകരന്‍ ചുമതലയേറ്റു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സ്ഥാനാരോഹണ...

എന്‍റെ ഇഷ്ട കഥാപാത്രം; വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം

കോട്ടയം: വായനാ പക്ഷാചരണത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് കോട്ടയം ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. വായിച്ച പുസ്തകങ്ങളില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ വിവരിക്കുന്ന മൂന്ന്...

അപ്പർ കല്ലാർ, ചാത്തങ്കോട്ട് നട സ്റ്റേജ് 2 ജല വൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യും

ഇടുക്കിയിൽ നിർമാണം പുരോഗമിക്കുന്ന അപ്പർ കല്ലാർ ജലവൈദ്യുത പദ്ധതി അടുത്തമാസം പ്രവർത്തന സജ്ജമാക്കി വൈദ്യുതോല്പാദനം നടത്താൻ തീരുമാനം. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കോഴിക്കോട്...

Recent Comments