Thursday, June 17, 2021
Home MOVIES നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍ അന്തരിച്ചു

വൈക്കം: നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ (70) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു.

നടന്‍, തിരക്കഥാകൃത്ത്, നാടക സംവിധായകന്‍, രചയിതാവ്, സിനിമ സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന്‍ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് തുടങ്ങിയ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രന്‍ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയില്‍ പ്രശസ്തനായത്. എംജി സ്‌കൂള്‍ ഓഫ് ലെറ്റ്‌സേില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലും അധ്യാപകനായിരുന്നു.

കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയന്‍, തച്ചോളി വര്‍ഗീസ് ചേകവര്‍, ഉള്ളടക്കം, അങ്കിള്‍ ബണ്‍, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.

2012ല്‍ പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഇവന്‍ മേഘരൂപന്‍ നേടിയിരുന്നു.

മോഹന്‍ലാല്‍ നായകനായ അഗ്‌നി ദേവനിലൂടെയാണ് സിനിമാ അഭിനയത്തിനു തുടക്കം കുറിക്കുന്നത്. നടന്‍, ചാര്‍ലി, അന്നയും റസൂലും, അതിരന്‍, ബ്യൂട്ടിഫുള്‍, കമ്മട്ടിപാടം തുടങ്ങി നാല്‍പതിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. വണ്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം.

ഭാര്യ: ശ്രീലത ചന്ദ്രന്‍. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്‍, പാര്‍വതി ചന്ദ്രന്‍. സംസ്‌കാരം വൈക്കത്ത്

ഒരിടം ചാനല്‍ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക.ഏപ്രില്‍ 14ന് വിഷുദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ. video Link – https://youtu.be/p6iyX9ZCQd8

ഒരിടം ചാനല്‍ ഒരുക്കുന്ന ഈസ്റ്റര്‍ അഭിനയ മത്സരം…
വീട്ടിലിരുന്ന് സമ്മാനം നേടാം…മത്സരിക്കാനും സമ്മാനം നേടാനും നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. ഇതോടൊപ്പമുള്ള വീഡിയോ കാണുക. അത് കണ്ടാലുടന്‍ നിങ്ങള്‍ക്ക് മത്സരം തുടങ്ങാം. മത്സരത്തിനായി വീഡിയോകള്‍ 2021 ഏപ്രില്‍ 13ന് മുമ്പ് അയയ്ക്കുക.ഏപ്രില്‍ 14ന് വിഷുദിനത്തില്‍ വിജയിയെ പ്രഖ്യാപിക്കും. 5001 രൂപയാണ് സമ്മാനം.
ഉടന്‍ തന്നെ താഴെയുള്ള ലിങ്ക് തുറന്ന് വീഡിയോ കണ്ട് മത്സരം തുടങ്ങിക്കോളൂ
. video Link – https://youtu.be/p6iyX9ZCQd8

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments