Tuesday, June 15, 2021
Home MOVIES തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍

തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. അനുഭവങ്ങളായിരുന്നു ബാലചന്ദ്രന്റെ പേനത്തുമ്പില്‍നിന്ന് ഒഴുകിവന്നതെന്നും തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഔപചാരിതകള്‍ക്കപ്പുറത്തായിരുന്നു ബാലേട്ടന്‍. നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യന്‍… അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പില്‍നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാന്‍ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടന്‍ പോയത്.. ചേട്ടച്ഛനും അങ്കിള്‍ ബണ്ണും. രണ്ടു കഥാപാത്രങ്ങളും നെഞ്ചില്‍ സങ്കടങ്ങള്‍ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു.. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു.. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഹാൾമാർക്കിംഗ് നിയമം; ‍സ്വർണ്ണ മേഖലയ്ക്ക് നഷ്ടം 1.5 ലക്ഷം കോടി

സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാകുമ്ബോള്‍ ഒന്നര ലക്ഷം കോടിയുടെ നഷ്ടമാണ് സ്വര്‍ണ വ്യാപാര മേഖലയ്ക്കുണ്ടാവുക. പുതിയ തീരുമാനപ്രകാരം 14, 18, 22 കാരറ്റുകളിലുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രമേ ഇനി വില്‍ക്കാന്‍ പാടുള്ളു. വ്യാപാരികളുടെ...

രാജ്യത്ത് ഹാൾമാർക്ക് നിയമം നിർബന്ധമാക്കി; ഇന്ന് മുതൽ സ്വർണം പരിശുദ്ധം

കൊച്ചി: ഹാള്‍മാര്‍ക്കിംഗ് നിയമം നിര്‍ബന്ധമാക്കിയതോടെ ഇന്നുമുതല്‍ രാജ്യത്തെവിടെനിന്നും ലഭിക്കുക ഹാള്‍മാര്‍ക്ക് എന്ന ഗുണമേന്മാ മുദ്ര ആലേഖനം ചെയ്ത സ്വര്‍ണം മാത്രം. 14,18, 22 കാരറ്റ് പരിശുദ്ധിയുള്ള സ്വര്‍ണാഭരണം മാത്രമേ ജ്വല്ലറികള്‍ക്ക്...

സംസ്ഥാനത്ത് ലോക് ഡൗൺ നാളെ അവസാനിക്കും; ഇളവുകൾക്ക് ഇന്ന് തീരുമാനം

തിരുവനന്തപുരം: ജൂണ്‍ 16ന് സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതോടെ തുടര്‍ന്ന് നല്‍കേണ്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതല്‍ മുതല്‍ സംസ്ഥാന വ്യാപകമായി...

നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ; നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി.

കൊച്ചി: സംസ്ഥാനത്ത് നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ എത്തിക്കാൻ നൂതന പദ്ധതിയുമായി നടൻ മമ്മൂട്ടി. സ്മാർട്ട് ഫോൺ ഇല്ലെന്ന ഒറ്റക്കാരണത്താൽ കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസം വഴിമുട്ടിയ വിദ്യാർത്ഥികൾക്ക് കരുതലും...

Recent Comments