Thursday, June 17, 2021
Home ALAPUZHA ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് തനതു ഫണ്ടിന് അനുമതി തേടണം, വി.കെ.മനോഹരൻ

ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്ത് തനതു ഫണ്ടിന് അനുമതി തേടണം, വി.കെ.മനോഹരൻ

അരൂർ:പ ഞ്ചായത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുവാൻ തനത് ഫണ്ടിൽ നിന്ന് ഒരു കോടി രൂപയുടെ വാക്‌സിൻ വാങ്ങിക്കുവാൻ സർക്കാരിന്റെ അനുമതി തേടണമെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് സൗത്ത് മണ്ടലം പ്രസിഡൻറുമായ വി.കെ. മനോഹരൻ ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും സാമ്പത്തിക മായി മുന്നിട്ട് നിൽക്കുന്ന പഞ്ചായത്താണ് അരൂർ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തി ലെ ആകെ അംഗസംഖ്യ 18 വയസ്സിന് മുകളിലുള്ള വരും, അതിൽ താഴെയുള്ള വരും, വാർദ്ധക്യ അവസ്ഥയിലുള്ളവരും, കുട്ടികളും, അതിഥി തൊഴിലാളികളു മടക്കം എഴുപതിനായിരത്തോളം ആളുകളുണ്ട് .ദിവസേന  ഒരു വാർഡിൽ നിന്നും നാല്‌, അഞ്ച് പേർക്ക്  വാക്‌സിൻ എന്ന ക്രമത്തിൽ തുടരുകയാണെങ്കിൽ ഒന്ന്‌, രണ്ട്‌ വർഷം കഴിഞ്ഞാലും പഞ്ചായത്തിലെ മുഴുവൻ അംഗങ്ങളെയും വാക്സിനേറ്റ് ചെയ്യാൻ സാധിക്കുകയില്ല. രോഗികൾ ഗണ്യമായി വർദ്ധിക്കുന്നത് ആശങ്കക്ക് ഇടയാക്കുന്നു. ഇതുകൂടാതെ കോവിഡ് രോഗികളെ കൃത്യസമയത്ത് 
ആശുപത്രിയിലെത്തിക്കുവാൻ 22 വാർഡുള്ള അരൂർ ഗ്രാമപഞ്ചായത്തിൽ ഒരൊറ്റ ആംബുലൻസ് കൊണ്ട് സാധിക്കു കയില്ല ആയതിനാൽ ഒരു ആംബുലൻസ്‌ വാങ്ങുവാൻ തയ്യാറാകണമെന്നും വി കെ മനോഹരൻ ആവശ്യപ്പെട്ടു.
        

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments