Wednesday, June 16, 2021
Home PRAVASI കോവിഡ്; സൗദിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9000 കടന്നു

കോവിഡ്; സൗദിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9000 കടന്നു

ജിദ്ദ: സൗദിയില്‍ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 9,000 കടന്നു. രാജ്യത്തൊട്ടാകെ ഇന്ന് 1,157 പുതിയ കോവിഡ് രോഗികളും 987 രോഗമുക്തിയും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,071 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,25,677 ഉം ആയി. പുതുതായി 15 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 7,264 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുള്ളവരില്‍ 1,334 പേരുടെ നില ഗുരുതരമാണ്.

ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 357, റിയാദ് 320, കിഴക്കന്‍ പ്രവിശ്യ 137, മദീന 100, ജീസാന്‍ 60, അസീര്‍ 54, അല്‍ ഖസീം 45, തബൂക്ക് 21, ഹാഇല്‍ 20, നജ്റാന്‍ 19, അല്‍ബാഹ 13, വടക്കന്‍ തിര്‍ത്തി മേഖല 6, അല്‍ ജൗഫ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അമ്പടി കാന്താരി !!!

കാന്താരി ഇല്ലത്ത വീടുകൾ ചുരുക്കം എന്നാൽ അതിന്റെ ഗുണങ്ങളും കൂടെ അറിയണ്ടേ???  ...

എല്ലാ ദേശീയപാത പദ്ധതികൾക്കും ഡ്രോണുകൾ ഉപയോഗിച്ചുള്ള സർവ്വേ നിർബന്ധമാക്കി ദേശീയപാത അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം, പ്രവർത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ  റെക്കോർഡിങ്, ഡ്രോണുകൾ ഉപയോഗിച്ച്  നടത്തുന്നത് ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഹൈവേ അതോറിറ്റി...

എനിക്കൊരു ഫോണോ ടാബോ തരാമോ?- ആവശ്യം കത്തിലൂടെ; പരിഹാരം കൈയിൽ

കാക്കനാട്: "എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല' - കളക്ടറേറ്റിലെത്തിയ ഒരു തപാലിലെ ആവശ്യവും ഉള്ളടക്കവും വ്യത്യസ്തമായിരുന്നു. കാലടി മാണിക്കമംഗലം എന്‍.എസ്.എസ്.  ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി...

ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും

എറണാകുളം: സമ്പൂർണ ലോക്ഡൗൺ  രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം. കോവിഡ്...

Recent Comments