Saturday, June 19, 2021
Home WORLD കൊറോണയുടെ ഉത്ഭവം ലാബില്‍ നിന്നോ ? കൂടുതല്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി​ ശാസ്​ത്രജ്ഞര്‍

കൊറോണയുടെ ഉത്ഭവം ലാബില്‍ നിന്നോ ? കൂടുതല്‍ പരിശോധന നടത്തണമെന്ന ആവശ്യവുമായി​ ശാസ്​ത്രജ്ഞര്‍

വാഷിങ്​ടണ്‍: കൊറോണ വൈറസിന്റെ ഉദ്​ഭവത്തെ കുറിച്ച്‌​ ഇപ്പോഴും അനിശ്​ചിതത്വം നിലനില്‍ക്കേ അത്​ ലാബില്‍ നിന്ന്​ ചോര്‍ന്നതാണെന്ന വാദത്തില്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്ന്​ ശാസ്​ത്രജ്ഞര്‍. വൈറസിന്റെ ഉദ്​ഭവത്തെ കുറിച്ച്‌​ വിശദമായ പരിശോധന വേണമെന്ന്​ 18 ശാസ്​ത്രജ്ഞരാണ്​ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്

കേംബ്രിഡ്​ജ്​ യൂനിവേഴ്​സിറ്റിയിലെ ക്ലിനിക്കല്‍ ബയോളജിസ്​റ്റായ രവീന്ദ്ര ഗുപ്​തയും ഹച്ചിസണ്‍ കാന്‍സര്‍ റിസേര്‍ച്ച്‌​ സെന്‍ററില്‍ വൈറസുകളെ കുറിച്ച്‌​ ​ഗ​വേഷണം നടത്തുന്ന ജെസി ബ്ലൂമും ഇവരില്‍ ഉള്‍പ്പെടും. അതെ സമയം വൈറസ്​ അബദ്ധത്തില്‍ ലാബില്‍ നിന്ന്​ പുറത്ത്​ വന്നതാകാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ നില നില്‍ക്കുന്നുണ്ട്​. ഇത്​ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന്​ ശാസ്​ത്രജ്ഞര്‍ പറഞ്ഞു. ഇതേ കുറിച്ച്‌​ ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണം. ജേണല്‍ ഓഫ്​ സയന്‍സിനെഴുതിയ കത്തിലാണ്​ ഇവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത് .

​കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച്‌​ ചൈനീസ്​ ശാസ്​ത്രജ്ഞരുമായി ചേര്‍ന്ന്​ ലോകാരോഗ്യ സംഘടന പഠനം നടത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന്​ മറ്റ്​ ഏതെങ്കിലും ജീവി വഴി വൈറസ്​ മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചിരിക്കാമെന്നായിരുന്നു ലോകാരോഗ്യ സംഘടന കണ്ടെത്തിയത്​. എന്നാല്‍ വുഹാനിലെ ലാബില്‍ നിന്നും വൈറസ്​ ചോര്‍ന്നതാണെന്ന വാദം സംഘടന അന്ന്​ തള്ളിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ബ്രസീല്‍ ഉള്‍പ്പെടെ ചൈനയുടെ ജൈവായുധം ആണ് ഇതെന്ന വാദത്തില്‍ ആണ് നില്‍ക്കുന്നത്. അത് കൊണ്ട് തന്നെ പുനരന്വേഷണം ആവശ്യമാണെന്നാണ് മിക്ക രാജ്യങ്ങളും പറയുന്നത്. എന്നാല്‍ ചൈന അവിടേക്ക് പരിശോധനയ്ക്കായി ആളെ അനുവദിച്ചത് തന്നെ ഒരു വര്‍ഷത്തിന് ശേഷമാണ്. ഇത് തന്നെ അവര്‍ തെളിവുകള്‍ എല്ലാം നശിപ്പിക്കാന്‍ ആണെന്ന വാദം ആയിരുന്നു ഉണ്ടാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments