Saturday, June 19, 2021
Home KERALAM കേരളത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌, മന്ത്രി വി ശിവന്‍കുട്ടി.

കേരളത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌, മന്ത്രി വി ശിവന്‍കുട്ടി.

കൊവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌ പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലക്ക് കൊവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി.

എന്നാല്‍ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിലെ സമസ്ത മേഖലയും പങ്കാളികള്‍ ആയി. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രവേശനോത്സവം നടത്താന്‍ ആയി. അധ്യാപകരും വിദ്യാര്‍ഥികളും നേരില്‍ കണ്ടുള്ള പഠനം തടസമില്ലാതെ സാധ്യമാക്കാനുള്ള മാര്‍ഗങ്ങള്‍ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാവര്‍ക്കും തടസമില്ലാതെ ഡിജിറ്റല്‍ – ഓണ്‍ലൈന്‍ പഠനം സുഖമമാക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ്‌ പ്രൊവൈഡേഴ്‌സിന്റെ യോഗം വിളിച്ചിരുന്നു. സര്‍ക്കാരിന്റെ നിലപാടുകളെ എല്ലാവരും പിന്തുണക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡ് 19നെതിരായ ചെറുത്തുനില്‍പ്പിനായി കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായ കോവിഡ് വായ്പ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഓണ്‍ലൈന്‍ പഠനത്തിന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ‘മുണ്ട് ചലഞ്ച് ‘-ലും മന്ത്രി പങ്കാളി ആയി. ഗതാഗത മന്ത്രി ആന്റണി രാജുവും ചടങ്ങില്‍ പങ്കെടുത്തു.മേയര്‍ എസ് ആര്യ രാജേന്ദ്രന്‍ അധ്യക്ഷ ആയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments