Friday, June 18, 2021
Home TRIVANDRUM ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം: സാമൂഹിക നീതി വകുപ്പ്

ഈന്തപ്പഴം വിതരണം ചെയ്തത് ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരം: സാമൂഹിക നീതി വകുപ്പ്

ഐ.ടി വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന് സാമൂഹിക നീതി വകുപ്പ്. യു.എ.ഇ കോൺസുലേറ്റ് 9973.50 കിലോഗ്രാം ഈന്തപ്പഴം വിതരണം ചെയ്തു. 250 ഗ്രാം വീതം 39,894 പേർക്ക് നൽകി എന്നും വിവരാവകാശ നിയമ പ്രകാരം സമർപ്പിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സാമൂഹിക നീതി വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതൽ ഈന്തപ്പഴം വിതരണം ചെയ്തത് തൃശ്ശൂർ ജില്ലയിലാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ടിവി അനുപമ കസ്റ്റംസിന് മൊഴി നൽകിയിരുന്നു.

യു എ.ഇ കോൺസുലേറ്റ് വഴി എത്തിയ ഈന്തപ്പഴം എം ശിവശങ്കറിന്‍റെ നി‍ർദേശ പ്രകാരമാണ് സാമൂഹിക ക്ഷേമ വകുപ്പ് വിവിധ അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതെന്ന് നേരത്തെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. തുടർന്ന് ശിവശങ്കറിനെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. യു.എ.ഇ കോൺസുലേറ്റ് വഴി 2017-ൽ ഈന്തപ്പഴം കേരളത്തിലെത്തിച്ച് വിതരണം ചെയ്തതിന് പിന്നിൽ സ്വർണക്കടത്ത് ബന്ധമുണ്ടോയെന്ന് അന്വേഷണം തുടരുന്നുണ്ട്.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും കൂട്ടുപ്രതികളും ഈന്തപ്പഴ വിതരണത്തിന്‍റെ മറവിൽ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും ഈന്തപ്പഴം വിതരണം ചെയ്തതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ എന്നും കസ്റ്റംസ് പരിശോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments