Monday, June 14, 2021
Home WORLD ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷം; സമാധാന ശ്രമ ങ്ങളുമായി അ മേരിക്ക

ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷം; സമാധാന ശ്രമ ങ്ങളുമായി അ മേരിക്ക

ടെല്‍ അവീവ്: ഇസ്രയേല്‍ ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ സമാധാന ശ്രമങ്ങളുമായി അമേരിക്ക. സമാധാനം നീക്കങ്ങളുടെ ഭാഗമായി ടെല്‍ അവീവിലെത്തിയ യു എസ് പ്രതിനിധി ഹാഡി അമര്‍ ഇസ്രയേല്‍, ഫലസ്തീന്‍, യുഎന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയില്‍ ‘സുസ്ഥിര ശാന്തത’ അനിവാര്യമാണെന്ന് വ്യക്തമാക്കി. അതേസമയം, ഒരു വര്‍ഷത്തെ വെടിനിര്‍ത്തല്‍ ഉടമ്ബടി സംബന്ധിച്ച ഈജിപ്തിന്റെ നിര്‍ദ്ദേശം ഇസ്രയേല്‍ തള്ളിയിരുന്നു.

തിങ്കളാഴ്ച പോരാട്ടം ആരംഭിച്ചതി നുശേഷം ഗസ്സയില്‍ 139 പേരും ഇസ്ര ‍യേലില് ഒമ്പത് പേരും കൊല്ലപ്പെട്ടതാ യാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച ഉച്ചതിരിഞ്ഞ് ടെല്‍ അവീ വിലും ഇസ്രയേലിലെ മറ്റിടങ്ങളിലും ഗസ്സയില്‍ നി്ന്നുള്ള ആക്രമണത്തിന്റെ മുന്നറിയിപ്പായി സൈറനുകള്‍ മുഴങ്ങി രുന്നു. ഗസ്സയില്‍ മരിച്ചവരില്‍ ഡസന്‍ കണക്കിന് തീവ്രവാദികളുണ്ടെന്ന് ഇസ്ര ‍യേല് പറയുന്നത്. എന്നാല്‍ ഫലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത് പകു തിയോളം സ്ത്രീകളും കുട്ടികളുമാണെന്നാ ണ്.

സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഗസ്സ ‍യില് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രവര്‍ ത്തിക്കുന്ന കെട്ടിടം ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. അല്‍-ജസീറ, അമേരിക്കന്‍ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നിവയടക്കം നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന ജല ടവര്‍ എന്ന 13 നില കെട്ടിടമാണ് വ്യോമാക്രമ ണത്തിലൂടെ തകര്‍ത്തതെന്ന് അലജ സീറ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടു ണ്ടോ എന്ന കാര്യം വ്യക്തമല്ല. ബോംബ് സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണത്തിന് ഒരു മണിക്കൂര്‍ മുമ്പായി ഇസ്രയേല്‍ സേനയുടെ മുന്നറിയിപ്പ് ലഭി ച്ചിരുന്നതിനാല് ജീവനക്കാരെ ഒഴിപ്പിച്ചിരു ന്നു. മാധ്യമ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്ത കര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങ ൾ യുദ്ധ കുറ്റകൃത്യങ്ങളാണെന്ന് എത്തി ക്കല്‍ ജേര്‍ണലിസം നെറ്റ്‌വര്‍ക്ക് ചൂണ്ടി ക്കാണിച്ചു.

സംഘര്‍ഷം അതിരൂക്ഷമായി തുടരവെ ഫലസ്തീന്‍ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ലെബനനില്‍ നിന്നും വന്‍ ജനാവലി അതിര്‍ത്തിയിലേക്ക് എത്താനിരിക്കുന്നു എന്നാണ് പശ്ചിമേ ‍ഷ്യന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നഹര്‍ അല്‍ ബാരെദ് ക്യാമ്ബില്‍ നിന്നും ലെബനീസ്-ഫലസ്തീന്‍ ബേര്‍ഡറിലേക്ക് ബസുകളിലാണ് പ്രതിഷേധക്കാര്‍ പുറപ്പെ ട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങ ളും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇസ്രയേല്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഒരു ലെബനീസ് യുവാ ക്കള്‍ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടത് തങ്ങളുടെ അം ഗമാണെന്ന് അന്താരാഷ്ട്ര ഭീകര പട്ടിക യിലുള്ള ലെബനനിലെ ഹിസ്ബൊള്ള സംഘം അറിയിച്ചിരുന്നു.ഗസ്സയിലേക്കുള്ള ഇസ്രയേല്‍ സൈനിക ആക്രമണത്തില്‍ നിന്നും നിലവില്‍ പിന്മാറില്ലെന്ന് ഇസ്രയേ ല് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിന്റെ നിലപാട്.

‘ അവര്‍ ഞങ്ങളുടെ തലസ്ഥാനത്തെ ആക്രമിച്ചു. ഞങ്ങളുടെ നഗരങ്ങളിലേക്ക് റോക്കറ്റാക്രമണം നടത്തി. അവരതിന് ശിക്ഷ അനുഭവിക്കുകയാണ്. അത് തുടരും,’ തെല്‍ അവീവിലെ സൈനിക ആസ്ഥാനത്ത് നടന്ന സുരക്ഷാ കൂടിക്കാഴ്ചയില്‍ നെതന്യാഹു പറഞ്ഞു. ‘ ഇത് അവസാനിച്ചിട്ടില്ല’ നെതന്യാഹു പറഞ്ഞു.

സമാന പ്രതികരണമാണ് നെതന്യാ ഹുവിന്റെ മുതിര്‍ന്ന ഉപദേഷ്ടാവായ മാര്‍ക് റെഗവ് ബിബിസിയോട് നടത്തി യത്. സംയമനം പാലിക്കാനുള്ള അന്തരാ ഷ്ട്ര സന്ദേശം തെറ്റായ സമയത്താണെന്ന് മാര്‍ക് റെഗവ് ചൂണ്ടിക്കാണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മാനസ വീണയിൽ

പതിയെന്റെ മാനസവീണയിലാരോതന്ത്രികൾ മീട്ടുന്ന പോലെ..ആതന്ത്രിനാദം ഒരായിരം ഗീതമായി പെയ്തിറങ്ങുന്നിതെന്നിൽ. ആരാഗമുത്തുകൾ കോർത്തെടുത്തൊരു മണിവീണക്കമ്പികളിൽ.ആ മണിവീണയിൽ നീ ശ്രുതി മീട്ടിടുമ്പോൾ,ഹൃദയവും പ്രകൃതിയും കാതോർത്തു...

ഉദ്യോഗസ്ഥതലത്തിൽ ദുഷ്പ്രവണത വെച്ചുപൊറുപ്പിക്കില്ല, ഫയലുകൾ തുടിക്കുന്ന ജീവിതമാകണം- മുഖ്യമന്ത്രി

ഒക്ടോബറോടെ വില്ലേജ് ഓഫീസുകളിലെ സേവനങ്ങൾ ഓൺലൈനാക്കും ഉദ്യോഗസ്ഥ തലങ്ങളിൽ ദുഷ്പ്രവണത അവശേഷിക്കുന്നുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കില്ലെന്നും കർക്കശമായ നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ...

പാലക്കാട്: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈൽഡ് ലൈൻ, ജില്ലാ നിയമ സേവന അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ വ്യാപാര-വ്യവസായ നിർമ്മാണ മേഖലയിലുള്ളവർക്കായി...

മദ്രസ അധ്യാപകർക്കും ഇമാമുമാർക്കും ഇടക്കാല ആശ്വാസം നൽകണം ഐ.എൻ.എൽ

ആലപ്പുഴ: കോവിഡ് മഹാമാരിയിൽ ആരാധനാലയങ്ങളും മദ്രസകളും ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട സാഹചര്യത്തിൽ ഈ മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാർക്ക് സമാശ്വാസം നൽകുവാൻ അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് ഐ.എൻ.എൽ ആലപ്പുഴ ജില്ലാ...

Recent Comments