Saturday, June 19, 2021
Home INDIA ഇന്ത്യയ്ക്കും ലോകത്തിനുമായി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സ്വാശ്രയ ഭാരത മുന്നേറ്റം...

ഇന്ത്യയ്ക്കും ലോകത്തിനുമായി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ സ്വാശ്രയ ഭാരത മുന്നേറ്റം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി രാജ് നാഥ് സിംഗ്

ഇന്ത്യ- സ്വീഡൻ  പ്രതിരോധ വ്യവസായ സഹകരണവുമായി ബന്ധപ്പെട്ട  വെബ്ബിനാർ 2021 ജൂൺ എട്ടിന് നടന്നു . രാജ്യരക്ഷാ മന്ത്രാലയത്തിലെ പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിൽ, സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചറേസ്  (SIDM), സ്വീഡിഷ് സെക്യൂരിറ്റി ആൻഡ് ഡിഫൻസ് ഇൻഡസ്ട്രി (SOFF) എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

 രാജ്യരക്ഷാ മന്ത്രി ശ്രീ രാജ് നാഥ് സിംഗ്  മുഖ്യാതിഥിയായും,  സ്വീഡിഷ് പ്രതിരോധമന്ത്രി പീറ്റർ ഹോൾക്വിസ്റ്റ് വിശിഷ്ട  അതിഥിയായും  വെബ്ബീനാറിൽ പങ്കെടുത്തു

 സ്വാശ്രയ ഭാരത മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നത്, ഇന്ത്യയിൽ ഉത്പാദിപ്പിക്കുക ( ‘Make in India’ ), ലോകത്തിനായി ഉത്പാദിപ്പിക്കുക (Make for the World’) എന്നതാണെന്ന് തന്റെ ഉദ്ഘാടനപ്രസംഗത്തിൽ ശ്രീ രാജ് നാഥ് സിംഗ് വ്യക്തമാക്കി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ, വലിയ പങ്കു വഹിക്കാൻ പ്രതിരോധ മേഖലയെ പ്രാപ്തമാക്കാനും  ഈ പ്രചാരണം ലക്ഷ്യമിടുന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യയ്ക്കും ലോകത്തിനും ആയി ചിലവ് കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഉൽപ്പന്നങ്ങൾ നിർമിക്കാനും ഇതിന്റെ ഭാഗമായി പ്രത്യേക ശ്രദ്ധ  നൽകുന്നു

 ഇന്ത്യ -സ്വീഡൻ പങ്കാളിത്തത്തിൽ ഇനിയുമേറെ സാധ്യതകൾ ശേഷിക്കുന്നതായി  അഭിപ്രായപ്പെടുന്നതിനിടെ  വിവിധ തലങ്ങളിൽ  ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയ്ക്കുള്ള ശക്തമായ കഴിവുകൾ ശ്രീ . രാജ് നാഥ് സിംഗ് എടുത്തുപറഞ്ഞു. പൊതു താല്പര്യമുള്ള മേഖലകളിൽ സഹകരണാടിസ്ഥാനത്തിൽ വികസന- ഉത്പാദന പ്രവർത്തനങ്ങൾക്കായി സ്വീഡിഷ് സംരംഭങ്ങളുമായി ഒന്ന് ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യൻ പ്രതിരോധ വ്യവസായ മേഖലയ്ക്കുള്ള താൽപര്യവും അദ്ദേഹം അറിയിച്ചു

 ഉഭയകക്ഷിപരമായ പ്രതിരോധ വികസന ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു ധാരണാപത്രവും SIDM ഉം  SOFF ഉം    ചടങ്ങിൽ ഒപ്പുവച്ചു. പരസ്പര താല്പര്യമുള്ള ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഒരു പ്രത്യേക സംയുക്ത പ്രവർത്തന സംഘത്തിന് ഇതിന്റെ ഭാഗമായി രൂപം നൽകും.

.
SIDM മെമ്പേഴ്സ് ഡയറക്ടറി 2020- 21- ഇന്ത്യൻ പ്രതിരോധ – വ്യോമ നിർമാണ മേഖലയുടെ 360 ഡിഗ്രി സമഗ്ര അവലോകനത്തിന്റെ’ ഒന്നാം പതിപ്പും ശ്രീ  രാജ് നാഥ് സിംഗ് പുറത്തിറക്കി
.
 പ്രതിരോധ വ്യോമ നിർമ്മാണമേഖലയിലെ 437 സംരംഭങ്ങളുടെ സാധ്യതകൾ ഡയറക്ടറിയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യൻ വ്യവസായ മേഖലയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും, ആഗോള പ്രതിരോധ സമൂഹത്തിന് ഇത് സംബന്ധിച്ച വിവരങ്ങൾ ഒരിടത്തുതന്നെ ലഭ്യമാക്കാനും ഇത് വഴിയൊരുക്കുന്നു.

 തദ്ദേശീയ സംരംഭകരിൽ  നിന്നും ലഭ്യമാക്കേണ്ട ഉൽപ്പന്നങ്ങൾ ഉൾപ്പെടുന്ന പട്ടികയിലെ (2nd Positive Indigenisation List)ഏറ്റവും പുതിയ 108 സാമഗ്രികൾ  സംബന്ധിച്ച വിവരങ്ങളും ഡയറക്ടറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

 നയതന്ത്ര പ്രതിനിധികൾ, ഇരുരാജ്യങ്ങളുടെ  പ്രതിരോധ മന്ത്രാലയങ്ങളിലെയും പ്രതിരോധ വ്യവസായ സംരംഭങ്ങളിലെയും   മുതിർന്ന ഉദ്യോഗസ്ഥർ,പ്രതിനിധികൾ,  SIDM&SOFF ഉദ്യോഗസ്ഥർ തുടങ്ങിയവരും വെബ്ബിനാറിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments