Saturday, June 19, 2021
Home അവൾ

അവൾ

ഗീതാദാസ്‌

ഗോപാലകൃഷ്ണന്റെ മകളാ ല്യോ.മുറുക്കാൻ ചെല്ലത്തിൽ നിന്നും തളിർവെറ്റിലയെടുത്ത് നൂറ് തേച്ച് അടക്കയും ചേർത്ത് വായിലേക്കിട്ടു കൊണ്ട് രാഘവേട്ടൻ അവളോട് ചോദിച്ചു.അതെയെന്ന് അവൾ മറുപടി കൊടുത്തു.അമ്മയുടെ നിർബന്ധത്തിന് വഴങ്ങി വീട്ടുജോലിക്ക്  എത്തിയതായിരുന്നു. അവൾ. എത്ര വരെ പഠിച്ചു, എന്താ ജോലിക്ക് പോകാത്തത്, കിട്ടിയില്യോ.. കല്യാണ ആലോചനകളൊന്നും വന്നില്യോ. ഓ ബിസിനസ്സ് എല്ലാം തകർന്നില്യോ… നിന്നെ കെട്ടിക്കാനുള്ള കാശൊന്നും ഗോപാലന് കാണില്ല്യാ ല്ല്യോ.. 

മറുപടി കാക്കാതെയുള്ള  ചോദ്യങ്ങളും, വഷളച്ചിരിയും നോട്ടവുമെല്ലാം അവളെ അസഹ്യപ്പെടുത്തി തുടങ്ങിയിരുന്നു. തുടങ്ങിയിരുന്നു. ഒപ്പം മുറുക്കി തുപ്പലും അതിന്റെ രൂക്ഷഗന്ധവുമായപ്പോൾ അവൾക്ക്  ശർദ്ദിക്കാൻ തോന്നി .മുറുക്കുന്നവരേയും ബീഡി വലിക്കുന്നവരേയും കള്ള് കുടിക്കുന്നവരേയും അവൾക്ക് പണ്ടേ അറപ്പാണ്. അവർ അടുത്ത് വരുമ്പോൾ ഒരു മുതുക്ക് മണമാണെന്ന് അമ്മമ്മ പറയാറുണ്ട്. അമ്മമ്മ രണ്ട് തവണ കല്യാണം കഴിച്ചയാളാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ആദ്യത്തെ ആൾ എപ്പോഴും മുറുക്കും കുടിയും വലിയുമൊക്കെ നല്ലത് പോലെ ആസ്വദിക്കുന്ന ആളായിരുന്നു. എന്തായാലും ആദ്യരാത്രിക്കപ്പുറം ആ ബന്ധം നീണ്ടുപോയില്ല. വൃത്തിക്കെട്ട മണമുള്ള ഒരാളുടെ കൂടെ ആയുസ് മുഴുവൻ ജീവിച്ച് തീർക്കാൻ വയ്യെന്ന് പറഞ്ഞ് അമ്മമ്മ സ്വന്തം ഇഷ്ടപ്രകാരം ഭർത്താവിനെ ഉപേക്ഷിക്കുകയായിരുന്നു. അതിന് ശേഷം കുറേ നാള് കഴിഞ്ഞിട്ടാണ് ചന്ദനതൈലത്തിൻ്റെ മണമുള്ള ഒരാളെ കെട്ടിയത്. ആളൊരു ഗൾഫ് കാരനായിരുന്നു. അത് കൊണ്ട് തന്നെ അമ്മമ്മയ്ക്ക് ഇഷ്ടപെട്ട മണമുള്ള ധാരാളം വാസനതൈലങ്ങൾ , അദ്ദേഹം അലമാരയിൽ വാങ്ങി നിറച്ചു.
അമ്മമയെ പോലെ തന്നെ അവൾക്കും മനുഷ്യൻ്റെ മണത്തോട് വെറുപ്പായിരുന്നു. അതുകൊണ്ട് തന്നെ രാഘവേട്ടൻ്റെ ശരീരത്തിൽ നിന്നും വായിൽ നിന്നും നിർഗ്ഗമിച്ച ദുർഗന്ധം അവളെ മടുപ്പിച്ചു.
“ഞാനിവിടെ ഒറ്റയ്ക്കാ..നിനക്കെന്നെ പേടിയൊന്നും ഇല്ലല്ലോ അല്ലേ” 
അയാൾ ചോദിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി.”എന്നാ പിന്നെ കെട്ടും കെടേം (പെട്ടീം പ്രമാണവും) ആ മൂലയ്ക്ക് വച്ചിട്ട് അടുക്കളയിലേയ്ക്ക് ചെന്നോളു.. “
മുറ്റത്തേക്ക് നീട്ടി തുപ്പി അയാൾ പറഞ്ഞു. അയാൾ ചൂണ്ടിക്കാട്ടിയ വഴിയേ അവൾ നടന്നു. വൃത്തികെട്ട ഒരിടമായിരുന്നു അടുക്കള. അടുപ്പു പാതകത്തിൽ അഴുക്ക് കട്ടപിടിച്ചിരിക്കുന്നു.  കഴുകാനുള്ള പാത്രങ്ങൾ  സിങ്കിൽ കുന്നുകൂടി കിടക്കുന്നു. ഒരടുക്കും ചിട്ടയും വൃത്തിയുമില്ലാത്തൊരിടം. ഇവിടെ മനുഷ്യര് തന്നെയാണോ താമസിക്കുന്നത്.. അവൾക്ക് സംശയം തോന്നി. എത്ര കാശ് തന്നാലും ഈ അടുക്കളയിൽ ജോലി ചെയ്യാൻ വയ്യെന്ന് അവളോർത്തു. എന്നാൽ, റൈൽസ് റ്റ്യൂബും, കത്തിറ്ററുമിട്ട്  അനങ്ങാനാവാതെ  തളർന്നു കിടക്കുന്ന അച്ഛനേയും, സന്ധിവാതം മൂലം കഷ്ടപ്പെടുന്ന അമ്മയേയും ഓർത്തപ്പോൾ കിട്ടിയ പണി ഉപേക്ഷിക്കാൻ വയ്യെന്ന് അവൾക്ക് മനസ്സിലായി.
കഴിഞ്ഞ മൂന്ന് വർഷമായി ഡിഗ്രി സർട്ടിഫിക്കറ്റുകളുമായി നല്ലൊരു ജോലിക്കായി അലയുന്നു. എക്സ്പീര്യൻസ് ഇല്ലാത്തതിൻ്റെ പേരിൽ ഒന്നും കിട്ടിയില്ല. ആരെങ്കിലും ജോലി തന്നാലല്ലേ എക്സ്പീരിയൻസ് ഉണ്ടാകും.  ഏറ്റവും അവസാനത്തെ ഇൻ്റർവ്യൂവിൽ മനസ് മടുത്ത് വീട്ടിലെത്തിയപ്പോൾ അമ്മയോട് സംസാരിച്ച് രാഘവേട്ടൻ മുറ്റത്തുണ്ടായിരുന്നു.. 
“എന്തെങ്കിലും വച്ചുണ്ടാക്കണം , എന്റെ തുണിയലക്കണം, വീടും പെരേം വൃത്തിയാക്കണംദിവസം അഞ്ഞൂറ് ഉറുപ്യാ തരാം..പറ്റൂങ്കിൽ നാളെ മുതൽ പെണ്ണിനോട് വരാമ്പറാ”അയാൾ അമ്മയോട് പറഞ്ഞു. 

അഞ്ഞൂറ് ഉറുപ്യാ ന്ന് പറേന്നത് നല്ല തുകയാ കുട്യേ.. പഠിപ്പും പത്രാസുമൊന്നും നോക്കണ്ട.അച്ഛനെ നോക്കണ്ടേ.. അമ്മയുടെ കണ്ണീരിലലിഞ്ഞ സ്വരത്തിന് മുന്നിൽ അലിഞ്ഞു പോയി. വീട്ടുപണിയാണെങ്കിലും നല്ല ജോലിയല്ലേ.രാവിലെ പുറപ്പെടുമ്പോൾ ചേർത്ത് പിടിച്ചു  നെറ്റിയിൽ ചുംബിച്ചു കൊണ്ട് അമ്മ കരഞ്ഞു.ഞങ്ങളെ വെറുക്കല്ലേ കുട്ട്യേ.. ഒന്നും പറയാനാവാതെ ആ നെഞ്ചിൻ മുഖമമർത്തി അല്പനേരം നിന്നു. എനിക്കറിയരുതോ എന്റെ അച്ഛനേം അമ്മേയേം. എന്ത് ജോലിയെടുത്തിട്ടായാലും അവരെ പൊന്ന് പോലെ നോക്കണം. കണ്ണിലപ്പോൾ കണ്ണീരൊന്നും വന്നില്ല.

“പതുക്കെ ചെയ്താൽ മതി. ധൃതി പിടിച്ച് തീർക്കണ്ടാ… “മുറുക്കാൻ്റെയും ബീഡിയുടേയും മണത്തിനൊപ്പം തൊട്ടടുത്ത് രാഘവേട്ടൻ്റെ ശബ്ദം കേട്ടപ്പോഴാണ് അവളോർമ്മയിൽ നിന്നുമുണർന്നത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ ഷർട്ടിടാതെ ഒറ്റമുണ്ട് മാത്രമുടുത്ത് വഷളച്ചിരിയുമായി അയാൾ. അവളുടെ ഇടനെഞ്ചിലൂടെ ഒരു നടുക്കം പാഞ്ഞുപോയി. അച്ഛന്റെ പ്രായമുള്ള മനുഷ്യനാണ്.
“വീട്ട് പണി മാത്രമല്ല, വീട്ടുകാരീടെ ജോലി കൂടി ചെയ്യാനാ.. അഞ്ഞൂറ് ഉറുപ്യാ തരാന്ന് പറഞ്ഞത്..”
അയാളുടെ മുഖത്ത് വൃത്തികെട്ട ശൃംഗാരം വിരിഞ്ഞു.
“ഇതൊക്കെ അവിടെ കിടക്കട്ടെ നീയിങ്ങ് വന്നേ.ഒരു കാര്യം പറയട്ടെ “
 അയാളവളുടെ കയ്യിൽ പിടിച്ചു. പകച്ച് പോയ ഒറ്റ നിമിഷത്തിൽ നിന്നും പെട്ടെന്നാണവൾ പുറത്ത് വന്നത്. ഹൃദയത്തിന്റെ  അടിത്തട്ടിൽ നിന്നും വലിയൊരു ശക്തി ഉയർന്നു വന്നവളെ പൊതിഞ്ഞു.അവളുടെ കണ്ണിൽ കനലെരിഞ്ഞു.
തോട്ടിപ്പണി ചെയ്യേണ്ടി വന്നാലും, മാനം വിറ്റ് ഉണ്ണരുത് കുട്ട്യേ.. നിന്റെ ഉള്ളിൽ ശക്തിയുണ്ട്.. അപകടം സമയത്ത്  ആ ശക്തിയല്ലാതെ വേറാരും നിന്നെ രക്ഷിക്കാൻ വരില്ല.. അമ്മമ്മയുടെ വാക്കുകൾ അന്തരാത്മാവിൽ പ്രതിധ്വനിച്ചു.മുഖം പൊത്തി താഴെ വീണത് എങ്ങനെയാണെന്ന് രാഘവേട്ടന് മനസിലാകുന്നതിന് മുന്നേ വാതിൽ വലിച്ചടച്ച് അവൾ റോഡിലേക്കിറങ്ങിയിരുന്നു. അവൾ നേരെ പോയത് സരോജനിയേട്ടത്തിയുടെ വീട്ടിലേയ്ക്കാണ്. നാട്ടിലെ തൊഴിലുറപ്പ് പദ്ധതിയുടെ മേറ്റാണ് സരോജനിയേട്ടത്തിഎന്താ മോളെ അവളെ കണ്ട് സരോജിനിയേട്ടത്തി ഇറങ്ങി വന്നു.
എനിക്കൊരു കാർഡ് വേണം. നാളെ മുതൽ തൊഴിലുറപ്പിന് ഞാനുമുണ്ട്..
കുട്ടി അത്.. സരോജിനിയേട്ടത്തി അന്തം വിട്ട് അവളെ നോക്കി.
ഏതൊരു ജോലിക്കും അതിന്റേതായ മഹത്വമുണ്ട് ചേച്ചി, ജീവിക്കാനായി മാന്യമായ ഏത് ജോലീം ചെയ്യാം.. മാനം വില്ക്കാതെ ജീവിക്കണമെനിക്ക്.. അവളുടെ സ്വരം ഉറച്ചതായിരുന്നു. അന്തംവിട്ട് നില്ക്കുന്ന സരോജിനിയേടത്തിയെ വിട്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഡിഗ്രിയുടെ ഭാരമെല്ലാം തലയിൽ നിന്നും ഒഴുകി പോയിരുന്നു. നല്ലൊരു ജോലി, അത് വരുമ്പോൾ വരട്ടെ.. അത് വരെ മാന്യമായി ജീവിക്കണമെനിക്ക്… അവളൊരു ഉറച്ച തീരുമാനമെടുത്തു

https://www.bethlehemmatrimonial.com/editorial

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments