Thursday, June 17, 2021
Home MOVIES അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസർ പുറത്തുവിട്ടു.

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസർ പുറത്തുവിട്ടു.

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസർ പുറത്തുവിട്ടു. കള്ളക്കടത്തകാരന്‍ പുഷ്പരാജായാണ് അല്ലു ഈ ചിത്രത്തിൽ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറുംഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പർസ്റ്റാർ ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നതെ ഈ സിനിമയുടെ മറ്റൊരു സവിശേഷതയാണ്. വില്ലൻ കഥാപാത്രമായാണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. എന്നാൽ ഫഹദ്‌ ഫാസിൽ ടീസറിലെവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്‌നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്‌സ്

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments