Saturday, June 19, 2021
Home INDIA അപൂര്‍വ രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോയില്‍വെച്ച്‌ മകന്‍...

അപൂര്‍വ രോഗം ബാധിച്ച മകന് ദയാവധം തേടി അമ്മ കോടതിയില്‍; വീട്ടിലേക്ക് പോകുന്നതിനിടെ ഓട്ടോയില്‍വെച്ച്‌ മകന്‍ മരിച്ചു

ഹൈദരാബാദ്: ”എന്‍റെ പൊന്നുമോന്‍ മരിക്കാന്‍ വേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണം.. ഒരു അമ്മയെന്ന നിലയില്‍ എനിക്ക് മോനെ ഈ അവസ്ഥയില്‍ കാണ്ടുനില്‍ക്കാനാകുന്നില്ല. വലിയ വലിയ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള സാമ്ബത്തിക ശേഷിയും ഞങ്ങള്‍ക്കില്ല… മരണത്തിനായി പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു…” ആശുപത്രികള്‍ കയറിയിറങ്ങി മടുത്ത ശേഷം ആ അമ്മ ഇന്നലെ കോടതിയില്‍ എത്തി മജിസ്​ട്രേറ്റിന്​ ​കൊടുത്ത സങ്കട ഹരജിയിലെ വരികളാണിത്​. ഒമ്ബതുവയസ്സു​ള്ള മകന്‍ ഹര്‍ഷ​വര്‍ധനെ ദയാവധത്തിന്​ അനുവദിക്കണമെന്ന അപേക്ഷ.

പക്ഷേ അപേക്ഷ നല്‍കി മടങ്ങും വഴി ഓട്ടോറിക്ഷയില്‍ ഇരുന്നുതന്നെ മകന്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപേക്ഷ നല്‍കി രണ്ട് മണക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്.

അപൂര്‍വ രോഗവുമായി ജനിച്ച ഹര്‍ഷവര്‍ധന്‍ നാലുവര്‍ഷം മുന്‍പുണ്ടായ അപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നുവെന്ന് അമ്മ അരുണ പറയുന്നു. പൂങ്കനൂരിലെ കോടതിയില്‍ അരുണ ദയാവധത്തിന് അനുമതി തേടി ഹരജി ഫയല്‍ ചെയ്തിരുന്നു.ഇതിന് ശേഷം മടങ്ങവെയാണ് ഹര്‍ഷവര്‍ധന്‍ മരിച്ചത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഹര്‍ഷവര്‍ധന് നാലു വയസ്സായിരുന്നപ്പോഴാണ് രോഗത്തെക്കുറിച്ചറിഞ്ഞത്.ആകെയുള്ള സമ്ബാദ്യമെല്ലാം ചെലവാക്കി ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവും തേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള മുസ്ലിം ജമാഅത്ത് വെർച്വൽ സെമിനാർ 20 ന്

ആലപ്പുഴ: ന്യൂനപക്ഷ ക്ഷേമപദ്ധതി-കോടതിവിധിയും വസ്തുതകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി 20ന് രാവിലെ പത്തിന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ സെമിനാർ നടത്തും. ജില്ലാ പ്രസിഡന്റ് സയ്യിദ്...

ഇന്ധനവില വർദ്ധനക്കെതിരെ നിൽപ്പ് സമരം നടത്തി

അരൂർ: ഇന്ധനവില വർദ്ധനയ്ക്കതിരെ ജനാധിപത്യ കേരള കോൺഗ്രസ്സ് അരൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്വത്തിൽ നില്പ് സമരം നടത്തി.  പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവ് പിൻവലിക്കുക വില നിർണ്ണയ അധികാരം...

വായനാ ദിനവും പക്ഷാചരണവും ജൂണ്‍ 19-ജൂലൈ 7വരെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഓണ്‍ലൈനില്‍ നടത്തും

ജൂണ്‍ 19 വായനാ ദിനമായും ജൂലൈ ഏഴ് വരെ വായനാ പക്ഷാചരണവും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റേയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്റേയും ആഭിമുഖ്യത്തില്‍ കോവിഡിന്റെ...

ഓണ്‍ലൈന്‍ പഠനം: ജില്ലയില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വ്യാപിപ്പിച്ച് മൊബൈല്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി ജില്ലയില്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം സുഗമമാക്കാന്‍ വിവിധ മൊബൈല്‍ കമ്പനികളുടെ സേവനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മന്ത്രിയായി...

Recent Comments