Thursday, June 17, 2021
Home LITERATURE അച്ഛൻ ;ഇരുട്ടിന്റെ മറനീക്കി തെളിഞ്ഞു വരുന്ന സ്നേഹനിലാവ്

അച്ഛൻ ;ഇരുട്ടിന്റെ മറനീക്കി തെളിഞ്ഞു വരുന്ന സ്നേഹനിലാവ്

 ജീജ  സുധീഷ് കുറുവത്ത് , പുങ്കുന്നം,  തൃശൂർ .

ആ വടവൃക്ഷം ഇന്നലെ വീണു പോയി. സങ്കട ത്തിന്റെ  നടുക്കടലിലും പതറാതെ എല്ലാവർക്കും ശക്തി നൽകി താങ്ങായി തണലായി നിൽക്കുന്ന അച്ഛൻ. പുറമേ  ഗൗരവം കാണിക്കുന്ന അച്ഛന്റെ മനസ്സിൽ അണയാത്ത സ്നേഹം ഉണ്ടായിരുന്നു. വെള്ള ഷർട്ടും വെള്ളമുണ്ടും  ആണ്  കാണുന്ന കാലം മുതൽ അച്ഛന്റെ വേഷം. അച്ഛനെ കുറിച്ചുള്ള ഈ ഓർമ്മക്കുറിപ്പ് ഞാൻ എഴുതുന്നത് എന്റെ കണ്ണ് നിറഞ്ഞു കൊണ്ടാണ്. അച്ഛനെന്ന മനസാക്ഷിയോട് നീതി പുലർത്തുവാൻ കൂടിയാണ് ഇത് എഴുതുന്നത്. ഞങ്ങളെ ചേർത്തു പിടിച്ചിരുന്നുതിനേക്കാളും കൂടുതൽ ചുറ്റുമുള്ള വരെയും ബന്ധുക്കളെയും ആണ് അച്ഛൻ ചേർത്തുനിർത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യവും നഷ്ടവും അച്ഛൻ തന്നെ ആണ്. നേരിട്ട്  ഒരു  സ്നേഹ പ്രകടനവും  അച്ഛൻ തന്നില്ല.  മക്കൾക്ക് വേണ്ടി പ്രത്യേകിച്ച് ആ രണ്ട് മക്കൾക്ക് വേണ്ടി അവരുടെ സുരക്ഷയ്ക്ക് വേണ്ടി അച്ഛൻ വളരെയധികം ഓടിനടന്ന്  അവരുടെ കാര്യങ്ങൾ നടത്തി.  എങ്കിലും താഴെയുള്ള  മകന്റെ കാര്യത്തിൽ  അച്ഛൻ മരിക്കും  വരെയും വിങ്ങിടുന്ന നെഞ്ചുമായി കഴിഞ്ഞു.നല്ല കാലത്ത് ഗൗരവത്തിന്റെ മുഖംമൂടിയണിഞ്ഞ ഞങ്ങളെ അകറ്റിനിർത്തിയ അച്ഛൻ വാർദ്ധക്യം വന്ന് ആരോഗ്യം ക്ഷയിച്ചപ്പോൾ എല്ലാം ഏറ്റുപറഞ്ഞ് ഞങ്ങളിലേക്ക് ഇറങ്ങിവന്നു  പാവം ഞങ്ങളുടെ  അച്ഛൻ. ഭയഭക്തി  ബഹുമാനം കൊണ്ട് ഞങ്ങൾക്ക് കിട്ടാതെപോയ  ഈ സ്നേഹ സൗഭാഗ്യത്തിന് ഇനി  അധികം ആയുസ്സില്ലെന്ന്  എനിക്ക് മനസ്സിലായി. എപ്പോഴും കർക്കശമായി സംസാരിച്ചിരുന്ന അച്ഛന്റെ ശബ്ദം വളരെ താഴ്ന്നു. എല്ലാവരെയും ദയനീയമായുള്ള നോട്ടം, നിറഞ്ഞ പുഞ്ചിരി അച്ഛന്റെ  മുഖത്ത് കാണാമായിരുന്നു.

https://youtube.com/c/Oridam

അച്ഛന്റെ നേരെ നിൽക്കാത്ത ഞങ്ങളുടെ അമ്മ  എപ്പോഴും അച്ഛനരികിൽ  സ്ഥാനം പിടിച്ചു.  അച്ഛന്റെ  കൂടെ തന്നെയിരുന്നു.   വൈകിയ വേളയിലാണെങ്കിലും അച്ഛന്റെ    സ്നേഹം കിട്ടിയത് അമ്മയെ  തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. അച്ഛന്റെ  ഈ സ്നേഹം കുറച്ചു നേരത്തെ  തന്നെ കിട്ടിയിരുന്നെങ്കിലെന്ന് അമ്മയും  ആശിച്ചു കാണും. അച്ഛനെ കണ്ടാൽ പേടി കാരണം വഴിമാറി വെച്ച് പോയിരുന്ന  മക്കളും മരുമക്കളും   അച്ഛന്റെ വൈകിവന്ന   സ്നേഹം കണ്ട്  അതീവ സന്തോഷരായി. പേരകുട്ടികളോട്  ആദ്യമേ തന്നെ  വളരെ സ്നേഹവും വാത്സല്യവും ആയിരുന്നു അച്ഛന്. ഓർമ്മക്കുറവ് കാരണം  മക്കളെ പോലും മനസ്സിലാകാതെയായി അച്ഛന്.  എങ്കിലും പറഞ്ഞു കൊടുത്താൽ ഓർമ്മവരും. അച്ഛനെ കാണാൻ  ചെല്ലുമ്പോൾ  പേരും സ്ഥലവും പറഞ്ഞു സ്വയം പരിചയപ്പെടുത്തേണ്ടി വരുന്നത്   എത്ര വേദനാജനകം ആയിരിക്കുമെന്ന് അനുഭവിച്ചവർക്ക് മാത്രമേ  അറിയൂ എങ്കിലും മോളെ (സുധ )യെ  മാത്രം  അച്ഛൻ മരിക്കുവോളം മറന്നില്ല. സ്വന്തം മകനെ മകനാണെന്ന് അറിയാതെയുള്ള  മാഷേ യെന്ന വിളി ഇപ്പോഴും എന്റെ കാതിൽ  മൂളുന്നത് പോലെ തോന്നും. അഗ്നിപർവ്വതങ്ങൾ പോലെ ഏറെ നീറിയും അഴലുപേറി  ആധിയേറി മിഴികളൂറിയും പ്രതികരിക്കാനും അതിജീവിക്കാനും ഞങ്ങളെ പഠിപ്പിച്ച മഹാ ഗുരുവാണ് അച്ഛൻ.    അദ്ദേഹത്തിന്റെ  മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു. അച്ഛന്റെ സ്നേഹത്തിനൊരു  മറ യുണ്ട്  മുഴുവനും ഒരിക്കലും  ഒഴുക്കാറില്ല അച്ഛൻ.  മുൻതലമുറയിലെ കർക്കശക്കാരനായ ഉത്തരവുകൾ മാത്രം പറയുന്ന  സ്വഭാവക്കാരനായിരുന്നു അച്ഛൻ. പേരക്കുട്ടികളുടെ കൂടെ കളിക്കാനും, ചിരിക്കാനും, കുസൃതി കാണിക്കുന്നതും കാണുമ്പോൾ  മക്കളുടെ ഉള്ളിലും പറഞ്ഞു പോയിട്ടുണ്ടാവും  എന്റെ അച്ഛൻ എനിക്ക്  തരാതെ പോയ സ്നേഹത്തിന്റെ ഇരട്ടി എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നുണ്ടല്ലോയെന്ന്. നിലാവ് പോലെയാണ് അച്ഛന്റെ സ്നേഹം. എന്നെങ്കിലുമൊരിക്കൽ ഇരുട്ടിൽ എത്തുമ്പോൾ മാത്രം മറനീക്കി പുറത്തു വരുന്ന  സ്നേഹ വെളിച്ചമാണ് അച്ഛൻ. കാർക്കശ്യത്തിന്റെ  കരിമ്പടം പുതച്ചൊരു ജന്മം അതാണ്  ഞങ്ങളുടെ അച്ഛൻ. പേരകുട്ടികളോട് എപ്പോഴും പറഞ്ഞു കൊടുക്കാറുള്ളത്  ചിലത് ഇതൊക്കെയാണ്  നന്നായി പഠിക്കണം, സത്യം മാത്രം പറയണം, ഭക്ഷണം എല്ലാർക്കും കൊടുത്തു  കഴിക്കണം, വേർതിരിവ്  പാടില്ല പിശുക്ക് പാടില്ല തുടങ്ങിയവ. ജീവിതത്തിന്റെ  രണ്ടറ്റം കൂട്ടിമുട്ടിക്കാൻ  വേണ്ടി  അങ്ങകലെ  കടൽകടന്ന് അറബി   നാട്ടിലെത്തി കഷ്ടപ്പെട്ടു  ഞങ്ങളുടെ അച്ഛൻ.    മരിക്കുന്നതിന് രണ്ടുദിവസം അച്ഛൻ കണ്ണടയ്ക്കാതെ  ശബ്ദമുണ്ടാക്കി  ശ്വാസം വലിച്ചു കൊണ്ടിരുന്നു. മരണത്തിന്റെ പിടിയിൽനിന്ന് അച്ഛനെ വലിച്ചെടുപ്പിക്കാൻ ഒരുപാട് വിളിച്ചു നോക്കി. പക്ഷേ പതിയെ ഞങ്ങളിൽനിന്ന് എന്നേക്കുമായി അച്ഛൻ അകന്നുപോയി. നമ്മളെല്ലാവരും  ഒന്ന് മനസ്സിലാക്കണം  കണ്ണിന്റെ വില കണ്ണും കാഴ്ചയും നഷ്ടപ്പെടുമ്പോൾ അറിയൂ.               
 

Advertising

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജൽ ജീവൻ പദ്ധതി; കേരളത്തിന് 1804.59 കോടി രൂപയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി : 'ജല്‍ജീവന്‍ മിഷന്‍ പദ്ധതി'ക്കു കീഴില്‍ വീടുകളില്‍ കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കാന്‍ കേരളത്തിന് 1,804.59 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കഴിഞ്ഞ വര്‍ഷം 404.24 കോടിയാണ് നല്‍കിയത്.

സ്വകാര്യ ബസ്സുകൾ ഭാഗമായി ഓടിത്തുടങ്ങും

വ്യാഴാഴ്​ച മുതല്‍ ബസുകള്‍ ഭാഗികമായി നിരത്തിലിറക്കാനാണ്​ ഉടമകളുടെ തീരുമാനം. 10 ശതമാനം ബസുകളെങ്കിലും ഓടുമെന്ന്​ ബസ്​ ഓപറേറ്റേഴ്​സ്​ അസോസിയേഷന്‍ ജില്ല ജനറല്‍ സെ​ക്രട്ടറി എം. തുളസീദാസ്​ അറിയിച്ചു. എല്ലാ റൂട്ടിലും...

ലക്ഷദ്വീപ്; പൊതു താല്പര്യ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ലക്ഷദ്വീപ് ഡെവലപ്മെന്റ് അതോറിറ്റി റെഗുലേഷന്‍ കരടുകളടക്കം ചോദ്യം ചെയ്ത് കെപിസിസി ഭാരവാഹി നൗഷാദലി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്...

അടച്ച് പൂട്ടലിൽ നിന്നും മോചനം; അറിയാം അൺലോക്ക് ഇളവുകൾ

തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചു ‍പൂട്ടൽ ദിനങ്ങളില്‍ നിന്നും മലയാളികള്‍ ഇന്ന് മുതല്‍ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകള്‍ ഒഴികെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ അര്‍ധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തില്‍...

Recent Comments