Thursday, September 16, 2021
Home LITERATURE മാനസ വീണയിൽ

മാനസ വീണയിൽ

പതിയെന്റെ മാനസവീണയിലാരോ
തന്ത്രികൾ മീട്ടുന്ന പോലെ..
ആതന്ത്രിനാദം ഒരായിരം ഗീതമായി പെയ്തിറങ്ങുന്നിതെന്നിൽ.

ആരാഗമുത്തുകൾ കോർത്തെടുത്തൊരു മണിവീണക്കമ്പികളിൽ.
ആ മണിവീണയിൽ നീ ശ്രുതി മീട്ടിടുമ്പോൾ,ഹൃദയവും പ്രകൃതിയും കാതോർത്തു നിൽക്കുന്നു ചാരെ..

എൻ മാനസവീണയിൽ രാഗങ്ങൾ
നിന്നനുരാഗ ഗാനമായ് മാറി..
ആ ഗാനം മെല്ലെ കാതോർത്തു നിൽക്കെ
നീ പ്രണയാർദ്രയായിന്നു മാറി …

എൻമനമാകും വിപഞ്ചിക പാടുന്നൊരീണങ്ങൾ
പ്രണയത്തിൻ സ്വരമാല കോർത്തതല്ലേ
ആ സ്വര വീചിയെ മൃദുവായി പുണരുമീ
വെൺമേഘ മുത്തുകൾ മഴത്തുള്ളിയായ് തഴുകുന്നു മണ്ണിൽ

ഇനിയും മീട്ടുവാനായിരമീണങ്ങൾ
കാത്തു ഞാനെൻ ചിത്ര വീണയിൽ
നിൻ മാന്ത്രിക വിരലാൽ തന്ത്രികൾ മീട്ടുമ്പോൾ തരളിതമാകും
സ്വരമാധുരിയാൽ
പെയ്യുവാൻ കൊതിക്കുമീ സ്വരരാഗ പുഷ്പങ്ങൾ
സംഗീത മഴയായ് പെയ്തിറങ്ങീ ഹൃത്തിൽ
സംഗീത മഴയായ് പെയ്തിറങ്ങീ

ആ മഞ്ഞുമഴയിൽ കുളിരണിഞ്ഞങ്ങനെ
നിദ്രതൻ തീരത്തണഞ്ഞ നേരം
ഞാൻ കാണും സുന്ദര സ്വപ്നങ്ങളെല്ലാമെൻ
മാനസവീണയിൽ ശ്രുതി മീട്ടിനിന്നു
എൻ മാനസവീണയിൽ ശ്രുതി മീട്ടിനിന്നു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവേചനമുണ്ടാക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാനാണ് പോലീസിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഉന്നത പോലീസ്...

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

കുട്ടികളിലെ സിറോ സര്‍വെ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എല്ലാ ജില്ലകളിലും സിറോ സര്‍വേ നടക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തോത്,...

ആരാധകര്‍ ആടിനെ കൊന്ന് രക്തം കട്ടൗട്ടില്‍ ഒഴിച്ചു; രജനീകാന്തിനെതിരെ പരാതി നല്‍കി അഭിഭാഷകന്‍

നടന്‍ രജനീകാന്തിനെതിരെ പൊലീസില്‍ പരാതി നല്‍കി അഭിഭാഷകന്‍. ആരാധകര്‍ ആടിനെ കൊന്ന് രക്തം രജനീകാന്തിന്റെ കട്ടൗട്ടില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ടാണ് പരാതി. രജനീകാന്തിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. തമിഴ്‌വെന്ദന്‍...

വിജിലന്‍സ് ആകാന്‍ യോഗ്യരല്ല; സ്ഥലംമാറ്റിയ 4 സിഐമാരെ തിരിച്ചയച്ചു

തിരുവനന്തപുരം: വിജിലന്‍സിലേ!ക്കു സ്ഥലംമാറ്റിയ നാലു സിഐ!മാരെ ജോലിയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. വിജിലന്‍സില്‍ ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇന്‍സ്‌പെക്ടര്‍മാരായ ഷാജു ജോസഫ്, ടി.ബിനുകുമാര്‍, പി.എം.ലിബി, എ.സുനില്‍ രാജ്...
ml Malayalam
X