കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, കേരള പോലീസ് അസോസിയേഷന് കൊച്ചി സിറ്റി ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടനയുടെ ആദ്യകാല ജനറല്‍ സെക്രട്ടറി .കെ.ജെ. ജോര്‍ജ് ഫ്രാന്‍സിസ് മെമ്മോറിയല്‍ ഫുട്ബാള്‍ ഫെസ്റ്റ് നടത്തി. ജില്ലയിലെ 32 പോലീസ് സ്റ്റേഷന് ടീമുകള്‍ പങ്കെടുത്തു.
ഫൈനല്‍ മത്സരത്തില്‍ ഏലൂര്‍ പോലീസ് സ്റ്റേഷനെ 2 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കണ്ട്രോള് റൂം കൊച്ചി സിറ്റി വിജയികളായി. ജില്ലാ പോലീസ് മേധാവി IG . നാഗരാജു IPS സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ തൃക്കാക്കര ACP ശ്രീ.ശ്രീകുമാര്‍, കെ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് .ഷിബുരാജ്, ജില്ലാ പ്രസിഡന്റ് .റെജിമോള്‍, സെക്രട്ടറി . പി.ഡി.ബൈജു, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ.സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു