Wednesday, March 3, 2021
Home ERNAKULAM പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവായിട്ടും നടപടയെടുക്കാതെ അധികൃതർ

പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവായിട്ടും നടപടയെടുക്കാതെ അധികൃതർ

മരട്: മരട് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നത് പതിവ്. തീ പിടിത്തം വ്യാപകമാവുന്നു. നടപടിയെടുക്കാതെ അധികൃതർ. നഗരസഭയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ കത്തിക്കുന്നത് പതിവാകുന്നു. ഇത് കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്ക് കാരണമാകും എന്ന് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശമുണ്ട്. എന്നാൽ ഇതെല്ലാം അവഗണിച്ച് കൊണ്ടാണ് മാലിന്യങ്ങൾ കത്തിക്കുന്നത്.

ഇത് വലിയ തീ പിടിത്തങ്ങൾക്കും നാഷനശ്ടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞ ദിവസം രാത്രി തിരുനെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തമുണ്ടാവുകയും പരിസരവാസികൾ ഭയത്തിലുമായി. മിക്കപ്പോഴും തീ പിടിത്തം അണയ്ക്കാനെത്തുന്നത് ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ്. തീ പിടിത്തമുണ്ടാകുന്ന പ്രദേശം അധികൃതരെത്തി സന്ദർശിക്കുമെങ്കിലും കാരണക്കാരെ പിടികൂടാൻ സാധിക്കാറില്ല. കഴിഞ്ഞ 9 ന് തിരുനെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപം മരട് നഗരസഭയുടെ പ്ലാസ്റ്റിക് സൂക്ഷിക്കുന്ന ഷെഡ്ഡിന് തീപിടിച്ച് കത്തി നശിച്ചിരുന്നു. ഫയർഫോഴ്സ് സംഘമെത്തിയാണ് തീ അണച്ചത്.

മരട് നഗരസഭയുടെ 31-ാം ഡിവിഷനിൽ തിരുനെട്ടൂർ റെയിൽവേ സ്റ്റേഷന് സമീപം കുണ്ടന്നൂർ – തേവര പാലത്തിന് അടിയിലായിരുന്നു നഗരസഭ ജീവനക്കാർ വീടുകളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് സൂക്ഷിക്കുന്ന ഷെഡ്ഡിനാണ് തീ പിടിച്ചത്. വലിയ രീതിയിൽ തീ ആളി പടരുകയായിരുന്നു. എന്നാൽ കുറ്റക്കാരെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ജലാശയങ്ങളിൽ ഉൾപ്പെടെ മാലിന്യങ്ങൾ തള്ളുകയും വിവിധയിടങ്ങളിൽ മാലിന്യങ്ങൾ ഉൾപ്പെടെ കത്തിക്കുകയുമാണ് ഇവിടെ പതിവ്.

വലിയ രീതിയിൽ മാലിന്യങ്ങൾ തള്ളി ജലാശയങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതിൽ നഗരസഭ ജീവനക്കാർക്കും പങ്കുണ്ടോ എന്ന സംശയവും പ്രദേശവാസികൾക്കുണ്ട്. കാരണം ഇതിന് മുമ്പ് ജീവനക്കാർ പ്ലാസ്റ്റിക് കത്തിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ആരായാലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നവർക്കെതിരേ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments