Wednesday, March 3, 2021
Home INDIA പാതിവൃത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ നിന്നും ഭാര്യയെ കൊണ്ട് അഞ്ചുരൂപ നാണയം അടുപ്പിച്ച് ഭർത്താവ്

പാതിവൃത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ നിന്നും ഭാര്യയെ കൊണ്ട് അഞ്ചുരൂപ നാണയം അടുപ്പിച്ച് ഭർത്താവ്

മുംബൈ: മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ പാതിവൃത്യം തെളിയിക്കാന്‍ തിളച്ച എണ്ണയില്‍ നിന്ന് ഭാര്യയെ കൊണ്ട് അഞ്ചു രൂപ എടുപ്പിച്ച് ഭര്‍ത്താവ്. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചു രൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ നിര്‍ദ്ദേശം. തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതുമായ ഞെട്ടിയ്ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

ഫെബ്രുവരി 11ന് ഭര്‍ത്താവിനോട് വഴക്കിട്ട് ഭാര്യ ആരോടും പറയാതെ വീട്ടില്‍ നിന്ന് ഇറങ്ങി പോയി. നാലു ദിവസത്തിന് ശേഷമാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. പരന്ത കച്ച്പുരി ചൗക്കില്‍ ബസ് കാത്തു നിന്നപ്പോള്‍ രണ്ടു പേര്‍ തന്നെ തട്ടിക്കൊണ്ടു പോയെന്നും നാലു ദിവസം ബന്ദിയാക്കിയെന്നും സ്ത്രീ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാത്ത ഭര്‍ത്താവ് പര്‍ഥി സമുദായത്തിന്റെ വിശ്വാസ പ്രകാരം ഭാര്യയെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കി.  തിളച്ച എണ്ണയില്‍ നിന്ന് അഞ്ചു രൂപ നാണയം എടുക്കാനായിരുന്നു നിര്‍ദ്ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍ നിന്ന് തീ ഉയരുകയും ചെയ്യുമെന്നാണ് ഇവരുടെ വിശ്വാസം.

”എന്റെ ഭാര്യയെ രണ്ടു പേര്‍ ചേര്‍ന്ന് തട്ടികൊണ്ടു പോയി ബന്ദിയാക്കിയിരുന്നെന്നാണ് പറയുന്നത്. അവര്‍ അവളെ ഒന്നും ചെയ്തില്ലെന്നും പറയുന്നു. എന്റെ ഭാര്യ സത്യമാണോ പറയുന്നതെന്ന് അറിയണം. അതിനു വേണ്ടിയാണ് ഇത് ചെയ്യുന്നത് ” – എന്ന് ഭര്‍ത്താവ് വീഡിയോയില്‍ പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പകര്‍ത്തുകയും ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ചു

അരൂർ: സൗത്ത് - നോർത്ത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി.പി. എ. അൻസാർ അദ്ധ്യക്ഷത വഹിച്ചു.പോൾ കളത്തറ ഉദ്ഘാടനം ചെയ്തു. സുകുമാരപിള്ള,കെ.നവാസ് ,എം...

കൈപ്പമംഗലത്ത് ജനകീയ സ്ഥാനാര്‍ത്ഥി: വിഭാഗീയതക്ക് തുടക്കമിട്ട് യുവനേതാവ്, തടയിട്ട് യുഡിഎഫ് നേതൃത്വം

തൃശ്ശൂർ: കൈപ്പമംഗലം നിയോജക മണ്ഡലത്തിൽ ഘടകക്ഷിയായ ആർ എസ് പിയുടെ സ്വതന്ത്രസ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധമുയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടികൾക്കെതിരെ അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം രംഗത്ത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയസാധ്യയുളളവരെ മാത്രം...

മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം

കൊച്ചി : മുജാഹിദ് സ്റ്റുഡൻസ് മൂവ്മെൻറ് CRE ജില്ലാ സംഗമം മട്ടാഞ്ചേരി സലഫി സെൻ്ററിൽ നടത്തി. സംഗമം ശ്രീമതി കെ എ അൻസിയ (ഡെപ്യൂട്ടി മേയർ കൊച്ചിൻ കോർപ്പറേഷൻ) ഉദ്ഘാടനം...

ശ്രീഗുരുജി സ്മൃതികണങ്ങളുടെ പ്രകാശനവും ‘വീട്ടില്‍ ഒരു പുസ്തകശാല’ പദ്ധതി ഉദ്ഘാടനവും

കൊച്ചി: രാധേശ്യാം ബങ്ക രചിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് പാ. സ ന്തോഷ് പരിഭാഷപ്പെടുത്തിയ  'ശ്രീഗുരുജി സ്മൃതികണങ്ങള്‍'  പ്രകാശനം ചെയ്തു. ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച...

Recent Comments