Sunday, February 28, 2021
Home IDUKKI മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു

മെഡിക്കല്‍ കോളേജ് കാന്റീന്‍ ഉദ്ഘാടനം ചെയ്തു

ഇടുക്കി മെഡിക്കല്‍ കോളേജ്  കാന്റീന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.  ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍  ബിന്ദു എസ് അധ്യക്ഷയായിരുന്നു. പദ്ധതിയുടെ റിപ്പോര്‍ട്ട് നിര്‍മ്മിതി കേന്ദ്ര പ്രോജക്ട്  എഞ്ചിനീയര്‍ എസ് ബിജു അവതരിപ്പിച്ചു.

മെഡിക്കല്‍ കോളേജില്‍ എത്തിച്ചേരുന്ന നിര്‍ധനരായ രോഗികള്‍ക്കും സാധാരണക്കാര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടുകൂടി അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചിലവഴിച്ചാണ് കാന്റീന്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ജില്ലാ നിര്‍മ്മിതികേന്ദ്രമാണ് കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിച്ചത്.  

 2250 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില കെട്ടിടമാണ് കാന്റീനായി നിര്‍മ്മിച്ചിരിക്കുന്നത്.  ഹാള്‍,  കിച്ചണില്‍ ആവശ്യമായ കോണ്‍ക്രീറ്റ് സ്ലാബ്,  പാന്‍ട്രി ഏരിയ,   രണ്ട് ടോയ്ലറ്റ് ഒപ്പം വാഷ് എരിയ,   സ്റ്റോറൂം, ക്യാഷ് കൗണ്ടര്‍,  ഗ്രൗണ്ട് ഫ്ലോര്‍,   പൊതു ജനങ്ങള്‍ക്ക് ഇരിക്കാനുള്ള ഹാള്‍, ഡോക്ടഴ്സിനും ആശുപത്രി ജീവനക്കാര്‍ക്കും പ്രത്യേകം റൂം, ഫുഡ് സര്‍വീസ് സെന്റര്‍,  തുടങ്ങി വിവിധ സംവിധാനങ്ങളോട് കൂടിയാണ് ആശുപത്രി കാന്റീ ന്‍.

മോര്‍ച്ചറി നവീകരിക്കുന്നതിനായി ഇസാഫ് ഫിനാന്‍സ് ബാങ്ക്  4.5 ലക്ഷം രൂപയും ആശുപത്രിയുടെ മുന്‍ഭാഗത്തെ വെയ്റ്റിംഗ് ഏരിയ നവീകരിക്കാന്‍ ഫെഡറല്‍ ബാങ്ക്   70 ലക്ഷത്തോളം രൂപയും സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

 യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജി ചന്ദ്രന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ആന്‍സി തോമസ്, ടിന്റു സുഭാഷ്, ആലീസ് ജോസ്, ഏലിയാമ്മ ജോയി തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രധിനിധികളും പങ്കെടുത്തു.,  തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments