Sunday, February 28, 2021
Home WORLD മഹാമാരി കാലത്തെ സദ്ഭരണ പ്രവർത്തനങ്ങൾ' എന്ന വിഷയത്തിൽ മാലദ്വീപ് സിവിൽ സർവീസസ് കമ്മീഷനും...

മഹാമാരി കാലത്തെ സദ്ഭരണ പ്രവർത്തനങ്ങൾ’ എന്ന വിഷയത്തിൽ മാലദ്വീപ് സിവിൽ സർവീസസ് കമ്മീഷനും ഭരണപരിഷ്ക്കാര പൊതു പരിഹാര വകുപ്പിലെ(DARPG )നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും സംയുക്തമായി ശില്പശാല നടത്തും

മഹാമാരി  കാലത്തെ സദ്ഭരണ പ്രവർത്തനങ്ങൾ’ എന്ന വിഷയത്തിൽ  മാലദ്വീപ്  സിവിൽ സർവീസസ് കമ്മീഷനും ഭരണപരിഷ്ക്കാര പൊതു പരിഹാര വകുപ്പിലെ(DARPG )നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസും സംയുക്തമായി,2021 ഫെബ്രുവരി 23, 24 തീയതികളിൽ  രണ്ടുദിവസത്തെ അന്താരാഷ്ട്ര വിർച്വൽ   ശില്പശാല  നടത്തും. മാലദ്വീപിൽ നിന്നും ആയിരത്തിലധികം ഉദ്യോഗസ്ഥർ  പങ്കെടുക്കും.

 ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖർക്കൊപ്പം മാലദീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദും ശിൽപ്പശാലയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഇരുരാജ്യങ്ങളിലെയും വിശിഷ്ടാതിഥികൾ, ഉന്നത ഗവൺമെന്റ് ഉദ്യോഗസ്ഥർ, അക്കാദമിക വിദഗ്ധർ എന്നിവർ വെർച്യുൽ  മാർഗ്ഗത്തിലൂടെ ശില്പശാലയെ അഭിസംബോധന ചെയ്യും.

നേതൃത്വം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് അക്കാദമിക ചർച്ചകൾ ആയിരിക്കും ആദ്യദിനം ഉണ്ടാവുക. ഉദ്യോഗസ്ഥ ,പൊതു പരാതി, പെൻഷൻ വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് സമാപനദിവസം ശില്പശാലയെ അഭിസംബോധന ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments