ജില്ലയിൽ ആരോഗ്യ പ്രവർത്തകരുടെ ഒന്നാം ഡോസ് വാക്സിനേഷൻ നാളെ പൂർത്തീകരിക്കുന്നു. ആകെ 58539( 98%) ആരോഗ്യ പ്രവർത്തകരാണ് ജില്ലയിൽ വാക്സിനേഷനെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആരോഗ്യ പ്രവർത്തകർ വാക്സിനെടുത്തിട്ടുള്ളത് എറണാകുളം ജില്ലയിലാണ് . രണ്ടാം ഘട്ടത്തിൽ കോവിഡ് മുന്നണി പോരാളികളായ പോലീസ്, റവന്യൂ തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒന്നാം ഡോസ് വാക്സിനേഷനും നാളെ പൂർത്തീകരിക്കുന്നു. ഇതുവരെ ജില്ലയിൽ ആകെ 10768 (66%) കോവിഡ് മുന്നണി പോരാളികളാണ് വാക്സിൻ എടുത്തിട്ടുള്ളത് ബാക്കിയുള്ളവരുടെ മോപ് അപ് വാക്സിനേഷൻ റൗണ്ടും പോളിംഗ് ഉദ്യോഗസ്ഥകർക്കുള്ള രെജിസ്ട്രേഷനും ഈ മാസം 24 മുതൽ മാർച്ച് 1 വരെ നടത്തുന്നുണ്ട്. ജില്ലാകളക്ടർ സുഹാസ് ഐ. എ .എസും, ജില്ലാ ആർ. സി. എച്ച് ഓഫീസർ ഡോ. ശിവദാസും യു. എൻ.ഡി .പി. കോർഡിനേറ്റർ വൈശാഖും നാളെ കോവാക്സിൻ സ്വീകരിക്കുന്നതോടെ ജില്ലയിലെ കോവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ് പ്രവർത്തകർക്കുമുള്ള വാക്സിനേഷൻ പൂർത്തീകരിക്കും. എറണാകുളം ജനറൽ ആശുപത്രിയിൽ നാളെ രാവിലെ 10 മണിക്ക് കളക്ടർ കോവാക്സിൻ സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് വാക്സിനേഷൻ ജില്ലയിൽ 22ന് ആരംഭിക്കുന്നതാണ് . ജില്ലയിൽ 50 വാക്സിനേഷൻ സെൻ്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ആരോഗ്യ പ്രവർത്തകരുടെയും കോവിഡ് മുന്നണി പോരാളികളുടെയും വാക്സിനേഷൻ നാളെ പൂർത്തീകരിക്കും. ആരോഗ്യ പ്രവർത്തകർക്കുള്ള രണ്ടാം ഡോസ് തിങ്കളാഴ്ച മുതൽ
Recent Comments
Hello world!
on