Sunday, February 28, 2021
Home MOVIES കാടും മലയും കടന്ന് തീയേറ്ററില്‍ കയറ്റം

കാടും മലയും കടന്ന് തീയേറ്ററില്‍ കയറ്റം

ജോജു ജോര്‍ജും നിമിഷ സജയനും പ്രധാന  വേഷങ്ങളിലെത്തിയ ചോല ക്ക് ശേഷം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ ഒരുക്കുന്ന ചിത്രമാണ് കയറ്റം . ഉടനീളം റിയലിസ്റ്റിക്ക് സ്വഭാവമുള്ള ഈ ചിത്രം ഇതിനോടകം കൊച്ചിയിലെ സിനിമാ പ്രേമികളുടെ മനസ്സും കീഴടക്കി. ഹിമാചല്‍ പ്രദേശിന്റെ ഹിമ ഭംഗിയും, സംസ്കാരവും സമ്മേളിപ്പിച്ചാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യവയസ്ക്കയായ ഒരു സ്ത്രീ ഇന്റെര്‍നെറ്റിലൂടെ പരിചയപ്പെട്ട ഒരാളോടൊപ്പം ഹിമാചല്‍ പ്രദേശിലേക്ക് യാത്ര പോവുകയും, യാത്രയില്‍  അവർ പരസ്പരം കൂടുതല്‍ അടുക്കുന്നതുമാണ് സിനിമയുടെ  പ്രസക്തഭാഗം. കഥയില്‍ മൂന്നാമതൊരാളുടെ വരവോടെ വലിയ വഴിത്തിരിവ് സംഭവിക്കുന്നു. ഈ കഥാപാത്രങ്ങള്‍ക്കിടയിലുണ്ടാവുന്ന കയറ്റിറക്കങ്ങളാണ് തീയേറ്ററില്‍ ആവേശമുണ്ടാക്കുന്നത്. ചന്ദ്രു സെല്‍വരാജിന്‍റെ ഫ്രെയ്മുകള്‍ കഥ പറയുന്ന സിനിമയുടെ തിരിക്കഥയും ചിത്രസംയോജനവും ശബ്ദാലങ്കാരവും നിര്‍വ്വഹിച്ചിരിക്കുന്നത് സനല്‍ കുമാര്‍ ശശിധരനാണ്. ഗൌരവ് രവീന്ദ്രന്‍, വേധ്, സുജിത് കോയിക്കല്‍, ഭുപേന്ദ്ര ഘുറാന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ ചിലവില്‍ ഒരു വലിയ ക്യാന്‍വാസ് ചിത്രം തന്നെയാണ് കയറ്റം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments