Sunday, February 28, 2021
Home IDUKKI ഇടുക്കിയിൽ +2 വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ബന്ധുവായ യുവാവ് ഒളിവിൽ

ഇടുക്കിയിൽ +2 വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവം; ബന്ധുവായ യുവാവ് ഒളിവിൽ

ഇടുക്കിയിൽ പ്ലസ്ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തായി. പൊലീസ് തിരയുന്ന ബന്ധു മരിച്ച രേഷ്മയുടെ കൊച്ചച്ഛനാണെന്ന് റിപ്പോർട്ടുകൾ. രേഷ്മയുടെ അച്ഛൻ രാജേഷിന്റെ പിതാവ് അംബുജാക്ഷന് മറ്റൊരു സ്ത്രീയിലുണ്ടായ മകനാണ് അരുണ്‍. ഇയാള്‍ രാജേഷുമായി സൗഹൃദത്തിലായിരുന്നു. രേഷ്മയെ എന്നും സ്കൂളിൽ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് അരുണാണെന്ന് വീട്ടുകാരും നാട്ടുകാരും സമ്മതിക്കുന്നുണ്ട്.

പെൺകുട്ടിയെ അവസാനമായി കണ്ടത് ഇയാൾക്കൊപ്പമാണ്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബസ്സ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുകയും വീട്ടിലേയ്ക്ക് ഇവര്‍ ഒന്നിച്ച് പോവുകയുമാണ് പതിവ്. പതിവുപോലെ ഇന്നലെയും അരുണ്‍ രേഷ്മയെ കാത്തുനിന്നു. ഒരുമിച്ച് ബസ്റ്റോപ്പില്‍ നിന്നും വീട്ടിലേയ്ക്ക് യാത്ര തിരിച്ചു. എന്നാൽ, ഈ യാത്രയിലാണ് രേഷ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്. അരുണിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്.

അതേസമയം, പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് ഇടുക്കി പള്ളിവാസൽ പവർഹൗസിന് സമീപം ബയസൺവാലി ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ രേഷ്മയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവൽ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments