Sunday, February 28, 2021
Home ERNAKULAM പീസ് വാലി സമൂഹത്തിനു പ്രതീക്ഷ പകരുന്നു : കെ കെ ഷൈലജ ടീച്ചർ

പീസ് വാലി സമൂഹത്തിനു പ്രതീക്ഷ പകരുന്നു : കെ കെ ഷൈലജ ടീച്ചർ

പീസ് വാലി സമൂഹത്തിനു പ്രതീക്ഷ പകരുന്നു :
കെ കെ ഷൈലജ ടീച്ചർ

വേദനിക്കുന്നവരെ ചേർത്തു പിടിക്കുന്ന പീസ് വാലിയുടെ പ്രവർത്തനശൈലി സമൂഹത്തിനു പ്രതീക്ഷ പകരുന്നതാണെന്ന് സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ഷൈലജ ടീച്ചർ പറഞ്ഞു.

സർക്കാർ സംവിധാനങ്ങളോടൊപ്പം നിരാലാംബരായ ആളുകളെ ചേർത്തു പിടിക്കുന്ന പീസ് വാലിയുടെ ശൈലി അനുകരണീയമാണ്.

പീസ് വാലിയിൽ പുതുതായി ആരംഭിക്കുന്ന ‘സെന്റർ ഫോർ വുമൺ ഇൻ ഡിസ്ട്രെസ്’ പദ്ധതിയുടെ പ്രഖ്യാപനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

മാറാരോഗങ്ങളാലും
സാമൂഹിക സാഹചര്യങ്ങളാലും നിസ്സഹായരായി പോകുന്ന നിരവധി സഹോദരിമാർക്ക് പീസ് വാലിയുടെ പുതിയ സംരംഭം തണലാകുമെന്ന് അദ്ദേഹം കൂട്ടിചേർത്തു.
പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

നിലവിലുള്ള 13000 ചതുരശ്ര അടിയിൽ നിർമിക്കുന്ന പുതിയ പ്രൊജക്ററ്റിൽ നൂറു പേർക്കുള്ള പുനരധിവാസ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

പീസ് വാലി ഭാരവാഹികളായ എം എം ശംസുദ്ധീൻ, സാബിത് ഉമർ, പി എം അഷ്‌റഫ്‌, അബ്ദുൽ മജീദ്‌, മുജീബ് റഹ്മാൻ, സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു.

കോതമംഗലം നെല്ലികുഴിയിൽ വിശാലമായ പത്തേക്കർ സ്ഥലത്ത് പ്രവർത്തിക്കുന്ന പീസ് വാലിക്ക് കീഴിൽ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, പാലിയേറ്റീവ് കെയർ, ഡയാലിസിസ് സെന്റർ, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ കേന്ദ്രം, സഞ്ചരിക്കുന്ന ആശുപത്രി എന്നീ പ്രവർത്തനങ്ങളാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments