Sunday, February 28, 2021
Home ERNAKULAM ഗാന്ധിഭവന് കാരുണ്യവര്‍ഷമായി വീണ്ടും എം.എ. യൂസഫലി

ഗാന്ധിഭവന് കാരുണ്യവര്‍ഷമായി വീണ്ടും എം.എ. യൂസഫലി

പത്തനാപുരം (കൊല്ലം): ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും കാരുണ്യവര്‍ഷം ചൊരിഞ്ഞ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
ഇത്തവണ അന്‍പത് ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റാണ് ഗാന്ധിഭവന് നല്‍കിയത്. എം.എ. യൂസഫലിക്കു വേണ്ടി പ്രതിനിധികളായ ഇ. നജിമുദ്ദീന്‍, ഇ.എ. ഹാരിസ്, എന്‍.ബി. സ്വരാജ്, ബാബു വര്‍ഗീസ് എന്നിവര്‍ തിങ്കളാഴ്ച ഗാന്ധിഭവനിലെത്തിയാണ് ഡി.ഡി. കൈമാറിയത്.


കോവിഡ് കാലം തുടങ്ങിയതിനു ശേഷം കടുത്ത സാമ്പത്തികപ്രതിസന്ധിയാണ് ഗാന്ധിഭവന്‍ നേരിട്ടുവന്നത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രിചികിത്സകള്‍, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ ഹോണറേറിയം, മറ്റു ചെലവുകള്‍ അടക്കം പ്രതിദിനം മൂന്ന് ലക്ഷത്തോളം രൂപയുടെ ചെലവുണ്ട്. എന്നാല്‍ കോവിഡ് കാലമായപ്പോള്‍ സഹായങ്ങള്‍ പരിമിതപ്പെട്ടു. സാമ്പത്തികപ്രതിസന്ധി ദൈനംദിന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. വിവരം അന്വേഷിച്ചറിഞ്ഞ യൂസഫലി പ്രയാസങ്ങള്‍ മനസ്സിലാക്കിയാണ് സഹായം അനുവദിച്ചത്.
കോവിഡ് ആരംഭത്തില്‍ യൂസഫലി നല്‍കിയ നാല്പത് ലക്ഷത്തിന് പുറമേയാണീ തുക ഇപ്പോള്‍ ഗാന്ധിഭവന് സമ്മാനിച്ചത്. കൂടാതെ കോവിഡ് പ്രതിരോധത്തിനായുള്ള സാനിറ്റൈസിംഗ് സംവിധാനങ്ങള്‍, മാസ്‌കുകള്‍, മറ്റ് ക്രമീകരണങ്ങള്‍ നടത്തുന്നതിനും കോവിഡ് കാലത്ത് അന്നദാനത്തിനുമായി 25 ലക്ഷം രൂപയും നല്‍കിയിരുന്നു. അഞ്ചു വര്‍ഷത്തിനിടെ ആറര കോടിയിലധികം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്. കൂടാതെ, പതിനഞ്ച് കോടിയോളം തുക മുടക്കി ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി യൂസഫലി നേരിട്ടു നിര്‍മ്മിച്ചുനല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും.
ഇപ്പോള്‍ പത്തനാപുരം ഗാന്ധിഭവനില്‍ ആയിരത്തി ഒരുനൂറ്റി അറുപത്തിരണ്ടും കേരളത്തിലുടനീളമുള്ള 16 ശാഖകളിലായി അഞ്ഞൂറോളവും ആബാലവൃദ്ധം അഗതികള്‍ വസിക്കുന്നു.
പത്തനാപുരത്ത് മാത്രം വയോജനകേന്ദ്രത്തില്‍ 247 പുരുഷന്മാരും 180 സ്ത്രീകളും, അംഗപരിമിതരായ പുരുഷന്മാര്‍ 71, സ്ത്രീകള്‍ 38 അടക്കം 107 പേര്‍, ഭിന്നശേഷിയുള്ള പുരുഷന്മാര്‍ 35, സ്ത്രീകള്‍ 42, പാലിയേറ്റീവ് വിഭാഗത്തില്‍ പുരുഷന്മാര്‍ 68, സ്ത്രീകള്‍ 93 അടക്കം 151, മനോരോഗത്തിനടിമയായ പുരുഷന്മാര്‍ 180, സ്ത്രീകള്‍ 135 അടക്കം 315, വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ 40 സ്ത്രീകളും, ചില്‍ഡ്രന്‍സ് ഹോമില്‍ 45 പെണ്‍കുട്ടികളും ഇപ്പോള്‍ ഉണ്ട്.
അത്യധികമായ പ്രയാസകാലത്ത് വലിയ ആശ്വാസം പകരുന്നതാണ്  ഈ സഹായമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

ഫോട്ടോ കുറിപ്പ് : പത്തനാപുരം ഗാന്ധിഭവനുള്ള സഹായ ധനം അന്‍പത് ലക്ഷം രൂപയുടെ ഡി.ഡി. ലുലു ഗ്രൂപ്പ് പ്രതിനിധികളായ ഇ. നജിമുദ്ദീന്‍, ഇ.എ. ഹാരിസ്, എന്‍.ബി. സ്വരാജ്, ബാബു വര്‍ഗീസ് എന്നിവരില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി  പുനലൂര്‍ സോമരാജനും അന്തേവാസികളും ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇന്ധനവില കുത്തനെ ഉയരുന്നു

തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിന് ലിറ്ററിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് കൂടിയത്. ഒമ്ബത് മാസം...

നിയമസഭാ തിരഞ്ഞെടുപ്പ്: ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തും: കളക്ടർ

കാക്കനാട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എസ്.സുഹാസ് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി...

മാതൃഭാഷയിൽ നൈപുണ്യശേഷി വികസന കോഴ്സുകളുമായി യുവസംരംഭകർ

കൊച്ചി: കോവിഡ്കാലത്തെ ഫലപ്രദമായി ഉപയോഗിച്ച് തന്റെ ആശയത്തെ വിജകരമായ സംരംഭമാക്കി മാറ്റിയിരിക്കുകയാണ് ജോസഫ് ഇ.ജോർജ് എന്ന 23കാരന്‍. കോവിഡ് വന്നതോടെ ക്ലാസ്മുറികളില്‍ നേരിട്ടെത്തിയുള്ള വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുകയും പകരമെന്തെന്ന ചിന്തയ്ക്ക്...

അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ ഷോർട്ട് ഫിലിം ഷോ സംഘടിപ്പിച്ചു

മൂവാറ്റുപുഴ - അമച്ച്വര്‍ മൂവി മേക്കേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 3-ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ച് നടത്തിയ ഷോര്‍ട്ട് ഫിലിം ഷോ മൂവാറ്റുപുഴ ലതാ തീയേറ്ററില്‍ വച്ചു നടന്നു. അതില്‍...

Recent Comments