ആലപ്പുഴ: മഅദനിയുടെ പേരിൽ തട്ടിക്കൂട്ടിയ മഅദനി നീതി ഫോറത്തിൽ രാജി വെക്കുന്നതായി ഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ് പ്രസ്താവനയിൽ അറിയിച്ചു. മഅദനി ജീവന് രക്ഷിക്കാൻ എന്ന പേരിൽ മുതല കണ്ണീരൊഴുക്കി സംഘടനകളുമായി ചിലർ രംഗത്ത് വന്നത് തട്ടിപ്പാണ് നിയസഭാ തിരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമുദായത്തെ മുന്നിൽ നിർത്തി വിലപറയാൻ മെനഞ്ഞ നാടക കമ്പിനിയാണിത്.ഇവരുടെ ഗൂഢതന്ത്രം തിരിച്ചറിയണമെന്നും ചില ഉന്നത വ്യക്തിത്വത്തങ്ങൾ ഇക്കൂട്ടരുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ടെന്നും, സമുദായ നേതൃത്വം ഇത് ഗൗരവമായി കണ്ട് അടിയന്തിര ഇടപെടൽ നടത്തണമെന്നും ഇത്തരം സംഘടനകളെ നിയന്ത്രിക്കുവാൻ നിയമ സംവിധാനം തയ്യാറാകണം. മഅദനിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നു വ്യക്തമായിട്ടും അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കുന്നതിനുവേണ്ട ഇടപെടല്‍ ഉണ്ടാവാത്തത് ആശങ്കാജനകമാണ്. മതപണ്ടിതൻ കൂടിയായ അദ്ദേഹത്തിന് വേണ്ടി സമുദായ നേതൃത്വം രംഗത്ത് വരാത്തതാണ് ഇത്തരത്തിലുള്ള സംഘടനകൾ രൂപപ്പെടാൻ കാരണമെന്നും മഅദനിയുടെ ആരോഗ്യസ്ഥിതി ഗൗരവമായി കാണണമെന്നും,സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് വിദഗ്ധ ചികില്‍സ കേരളത്തിൽ ഉറപ്പാക്കണമെന്ന് ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി ബി.അൻഷാദ് ആവശ്യപ്പെട്ടു.
Recent Comments
Hello world!
on