ഇടുക്കി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യകേരളായാത്രയുടെ ഭാഗമായി ഇടുക്കിയില്‍ നടന്ന ആശയവിനിമയ പരിപാടി ശ്രദ്ധേയമായി . യു ഡി എഫ് ഒരുക്കുന്ന ജനകീയ മാനിഫെസ്റ്റോക്കായി മികച്ച നിര്‍ദേശങ്ങളാണ് ഈ ആശയവിനിമയ പരിപാടിയില്‍ നിന്നുയര്‍ന്ന് വന്നത്. പരിപാടിയില്‍ ആരോഗ്യ, കാര്‍ഷിക, സാംസ്കാരിക, സാമൂദായിക, സന്നദ്ധ സംഘടനകളിലെ പ്രമുഖര്‍ പങ്കെടുത്തു.
കാര്‍ഷിക ഉത്പന്നങ്ങള്‍ക് അര്‍ഹിച്ച വില ലഭിക്കുന്നില്ല. ഉദ്പാധന ചിലവ് കണക്കാക്കി തറവില ഉള്‍പ്പെടുത്തി ലാഭ വില ലഭ്യമാക്കണം. കൃഷി ആവശ്യങ്ങള്‍ക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കണം. രജിസ്റ്റര്‍ ചെയ്ത ഭൂമിയില്‍ കരം അടക്കാന്‍ കഴിയുന്നില്ല. പന്നീ, ആന തുടങ്ങിയ വന്യ ജീവി ആക്രമണങ്ങളില്‍ നിന്ന് കര്‍ഷകരെയും കാര്‍ഷിക വിളകളെയും സംരക്ഷിക്കണം. വന്യ മൃഗങ്ങള്‍ കാരണം നാശ നഷ്ടങ്ങള്‍ സംഭവിച്ചതിന് നഷ്ടപരിഹാരം വേണ്ട ശാശ്വത പരിഹാരം വേണം എന്ന ആവശ്യവുമായി കര്‍ഷകര്‍ക്ക് വേണ്ടി ജോയി പീറ്റര്‍ പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് രമേശ് ചെന്നിത്തല ഉറപ്പ് നല്കി.
ക്ഷീര കര്‍ഷകര്‍ പ്രതി സന്ധിയിലാണ്. അധ്വാനത്തിന് ഉദകുന്ന വില ക്ഷീര ഉത്പാന്നങ്ങള്ക്ക് ലഭിക്കുന്നില്ല. വില വര്‍ദ്ധനവ് നടപ്പാക്കണം. ക്ഷീര കര്‍ഷകര്‍ക്ക് പ്രതേക പാക്കാജുകള്‍ നല്കി അവരുടെ ക്ഷേമത്തിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാവണം എന്ന ആവശ്യവുമായി നമ്പ്യാ പറമ്പില്‍ അച്ഛന്.
പട്ടിക ജാതി വിഭാകങ്ങള്ക്ക് വേണ്ടുന്ന ആനൂകുല്യങ്ങള്‍ ശരിയായി നടക്കുന്നില്ല. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് തൊഴില്‍ നല്‍കണം. എസ് സി,എസ് ടി വിഭാങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍ തട്ടിപ്പ് നടക്കുന്നു. സ്കോളര്‍ഷിപ്, ലാപ്ടോപ് തുടങ്ങി പട്ടിക ജാതികാര്ക്കുള്ള പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ കൈ കടത്തി അഴിമതി കാണിക്കുന്നു. പട്ടിക ജാതിക്കാര്‍ക്കുള്ള വസ്തു ഉദ്യോഗസ്ഥര്‍ കുറഞ്ഞ വിലക്ക് വാങ്ങി കൂടുതല്‍ വിലക്ക് പാവപ്പെട്ടവര്‍ക്ക് നല്കുന്നു. ഇതില്‍ അന്വേഷണം വരണം.പട്ടിക ജാതിക്കാരുടെ നേതാക്കന്മാരുമായി ചര്‍ച്ച നടത്തി അവര്‍ക്ക് വേണ്ടുന്ന ആവശ്യങ്ങള്‍ പരിഗണിക്കണം എന്ന ആവശ്യവുമായി കെ പി എം എസ് സംസ്ഥാന അംഗം കെ കെ രാജന്.
പി എസ് സി റാങ്കലിസ്റ്റില്‍ ഇടം ലഭിച്ചിട്ടും ഉദ്യോഗം ലഭിക്കുന്നില്ല. എന്ന ആവശ്യവുമായി ഇംഗ്ലീഷ് ടീച്ചേര്‍സ് പ്രധിനിധികള്‍.
ഇതുവരെയും ജില്ലയില്‍ 2 നിയമനങ്ങള്‍ മാത്രമേ നടന്നിട്ടുള്ളു. കുറഞ്ഞത് അഞ്ചു ഡിവിഷന് ഉള്ള സ്കൂളില്‍ മാത്രമേ നിയമനം ഉണ്ടാകു എന്നാണ് നിയമം 344 ഇല് അധികം ഇംഗ്ലീഷ് ടീച്ചേര്‍സ് ആണ് ജില്ലയില്‍ പ്രതിസന്ധിയില്‍. ഇതിന് ഒരു പരിഹാരം കാണണം എന്ന ആവശ്യവുമായി ഇംഗ്ലീഷ് ടീച്ചേര്‍സ് പ്രധിനിധി ജിന്റോ, രമേശ് ചെന്നിത്തലക്ക് നിവേദനം നല്കി.
അടിമാലിയില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല. കിലോമീറ്ററോളം അകലെ ആണ് കോളേജുകളും, മറ്റു അനുബന്ധ സ്ഥാപനങ്ങളും, അടിമാലിയില്‍ മെച്ചപ്പെട്ട ഒരു വിദ്യാഭ്യാസ സ്ഥാപനം വേണം കൂടാതെ അടിമാലിയിലേക്ക് ആരോഗ്യ കേന്ദ്രം കൂടി അനുവദിക്കണം എന്ന ആവിശ്യവുമായി ലയന്‍സ് ക്ലബ് സെക്രട്ടറി എ പി ബേബി.
യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു യു ഡി എഫ് ഇന്റെ മാനിഫെസ്റ്റോയില്‍ ഉള്‍പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. യോഗത്തില്‍ പങ്കെടുത്തവരെ മൊമെന്റോ നല്കി ആദരിച്ചു.