തൊടുപുഴ: തൊടുപുഴയില്‍ നടന്ന സ്പീക്ക് യംഗ് വേദിയിലേക്ക് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍പ്രതിഷേധ മാര്‍ച്ച് നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണി നിരന്ന മാര്‍ച്ച് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ത്ത് തടഞ്ഞു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. നഗരത്തില്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് യൂത്ത് ലീഗ് മാര്‍ച്ചിനെ നേരിടാന്‍ അണിനിരത്തിയത്. പിഎസ്സ്യെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ അനുവദിക്കില്ലന്ന് സമരക്കാര്‍ മുന്നറിയിപ്പ് നല്കി.
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് സിയാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ നവാസ്, സെക്രട്ടറി സി എം അന്‍സാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി, ജന.സെക്രട്ടറി കെ എം നിഷാദ്, യൂത്ത് ലീഗ് ഭാരവാഹികളായ പി എ കബീര്‍ , നൗഷാദ് പി ഇ, വി എം ജലീല്‍, ഫൈസല്‍ പള്ളിമുക്കില്‍, ഷമീര്‍ എംഎം അജ്മല്‍ ഇല്ലിക്കല്‍, നസീര്‍ സി കെ, ഷബീര്‍ എം എ, അലി അസ്ഹര്‍ നേതൃത്വം നല്കി.