തൊടുപുഴ: അവകാശ ധ്വംസനങ്ങള്‍ക്കെതിരെ എസ് ഇയു സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്ര തൊടുപുഴയില്‍ പുതിയ സമര ചരിത്രം കുറിച്ചു. ഇന്നലെ വൈകിട്ട് തൊടുപുഴയിലെത്തിയ സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് സംസ്ഥാന പ്രസിഡന്റ് എ എം അബൂബക്കര്‍, വൈസ് ക്യാപ്റ്റന്‍ സിബി മുഹമ്മദ് എന്നിവര്‍ നയിക്കുന്ന സിവില്‍ സര്‍വ്വീസ് സംരക്ഷണ യാത്ര ക്ക് വിവിധ സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു. ജില്ലാ പ്രസിഡന്റ് വി എ നവാസ് അധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലിം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എംഎ ഷുക്കൂര്‍, ജില്ലാ പ്രസിഡന്റ് എം എസ് മുഹമ്മദ്, എസ് ഇ യു ട്രഷറര്‍ കെ എം അബ്ദുല്‍ റഷീദ്, ജാഥാ കോഡിനേറ്റര്‍ ആമിര്‍ കോഡൂര്‍, എസ് ഇ യു സംസ്ഥാന സെക്രട്ടറി മാരായ വി ജെ സലിം, എം ഐ മുഹമ്മദാലി, ജാഥാ അംഗങ്ങളായ അബ്ദുല്‍ ബഷീര്‍, അഹമ്മദ് കുന്നുമ്മല്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ടി കെ നവാസ്, മുസ് ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എന്‍ സീതി, എസ് ടി യു ജില്ലാ സെക്രട്ടറി പി എംഎ റഹിം, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സഫിയ ബഷീര്‍ , എസ് ഇ യു ജില്ലാ ഭാരവാഹികളായ കെ പി നൂറുദീന്‍, പി എം സഹല്‍, കെ കെ സിദ്ദീഖ്, സബിത ജബ്ബാര്‍, കെ നൗഫല്‍, എന്‍ കെ നാസര്‍, സംസാരിച്ചു. ജില്ലാ ജന.സെക്രട്ടറി റിയാസ് അലി സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ വഹാബ് നന്ദിയും പറഞ്ഞു. കോഒപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി എച്ച് സുധീര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, എസ് ടി യു മോട്ടോര്‍ തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ കരിം, മുസ് ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ എം സമദ്, സെക്രട്ടറി ഇ എം ബഷീര്‍, മുനിസിപ്പല്‍ ലീഗ് വൈസ് പ്രസിഡന്റ് വി എ ഷംസുദീന്‍, യൂത്ത് ലീഗ് നി.മണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി, ജന.സെക്രട്ടറി കെ എം നിഷാദ്, മുനിസിപ്പല്‍ പ്രസിഡന്റ് ഷാമല്‍ അസീസ് തുടങ്ങിയവര്‍ ജാഥാ നായകരെ സ്വീകരിച്ചു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍, തൊടുപുഴ നഗരസഭാ ആരോഗ്യ സ്റ്റാന്റംഗ് കമ്മിറ്റി ചെയര്മാന് എം എ കരിം തുടങ്ങിയവർ പങ്കെടുത്തു
Recent Comments
Hello world!
on